വിവാഹമോചനം കിട്ടിയ ശേഷം സെല്‍ഫി എടുത്തു, ഒരുമിച്ചിരുന്ന് ഒരു ചായും കുടിച്ചാണ് പിരിഞ്ഞത്, ഞങ്ങള്‍ ഒരുമിച്ച് കോടതിയിലേക്ക് എത്തിയപ്പോള്‍ ജഡ്ജിന് പോലും അത്ഭുതം, ഇവരാണോ പിരിയാന്‍ പോകുന്നത് എന്നോര്‍ത്ത്, വിവാഹമോചനത്തെ കുറിച്ച് മനസ് തുറന്ന് നടി സുരഭി ലക്ഷ്മി

നാടക വേദികളില്‍ നിന്നും സീരിയലുകളിലും പിന്നീട് സിനിമയിലേക്കും ചേക്കേറിയ നടിയാണ് സുരഭി ലക്ഷ്മി. സിനിമാ ജീവിതം വിജയം നിറഞ്ഞതാണെങ്കിലും സുരഭിയുടെ കുടുംബ ജീവിതത്തില്‍ താളപ്പിഴകള്‍ സംഭവിച്ചു. ഇപ്പോൾ വിവാഹമോചനത്തെ കുറിച്ച് താരം പ്രമുഖ ചാനലിലെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ മനസ് തുറന്നിരിക്കുകയാണ്. ‘
വിവാഹ ജീവിതത്തില്‍ ഞങ്ങള്‍ തമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ടായിരുന്നു. പക്ഷെ ഞങ്ങള്‍ സൗഹൃദം സൂക്ഷിച്ചിരുന്നു. കോടതിയിലേക്ക് വിവാഹമോചനത്തിന് പോകുംമുമ്പ് ഞങ്ങള്‍ മാറി താമസിക്കുകയായിരുന്നു.‘കോടതിയിലേക്ക് പോകുന്ന സമയമായപ്പോഴേക്കും ദേശീയ പുരസ്കാരം എനിക്ക് കിട്ടിയിരുന്നു. അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തിരുന്നു.
ഞങ്ങള്‍ ഒരുമിച്ച് കോടതിയിലേക്ക് എത്തിയപ്പോള്‍ ജഡ്ജിന് പോലും അത്ഭുതമായിരുന്നു ഇവരാണോ പിരിയാന്‍ പോകുന്നത് എന്നോര്‍ത്ത്… വിവാഹമോചനം ലഭിച്ച ശേഷം ഞങ്ങള്‍ ഒരുമിച്ച് സെല്‍ഫി ഒക്കെ എടുത്തു.’‘ഒരുമിച്ചിരുന്ന് ഒരു ചായ കൂടി കുടിച്ചശേഷമാണ് പിരിഞ്ഞത്. ഫേസ്ബുക്കില്‍ ഞാന്‍ ആ സെല്‍ഫി ഇട്ടതും വലിയ ചര്‍ച്ചയായിരുന്നു’ സുരഭി പറയുന്നു.
മിന്നാമിനുങ് എന്ന ചിത്രത്തിലൂടെയാണ് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും സുരഭിയെ തേടിയെത്തിയത്.ജ്വാലാമുഖി എന്ന ചിത്രത്തിലെ അഭിനയത്തിന് 2020ല്‍ കേരള ക്രിട്ടിക്സ് അവാര്‍ഡിലും സുരഭിയെ മികച്ച നടിയായി തെരഞ്ഞെടുത്തിരുന്നു.ഇരുവഴി തിരയുന്നിടം, മിന്നാമിനുങ്ങ്, തിരക്കഥ, ഗുല്‍മോഹര്‍, ജ്വാലാമുഖി തുടങ്ങിയവ സുരഭിയുടെ കരിയറിലെ മികച്ച സിനിമകളാണ്. സൗബിന്‍ നായകനായ കള്ളന്‍ ഡിസൂസയാണ് സുരഭി അഭിനയിച്ച് ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ.
https://www.facebook.com/Malayalivartha






















