Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി ഋതുമതിയായത്.. അന്ന് എനിക്ക് പന്ത്രണ്ട് വയസായിരുന്നു... പീരിഡ്സ് ആയെന്ന് മനസിലായപ്പോൾ അച്ഛനോട് കാര്യം പറഞ്ഞു; അച്ഛനാണ് അമ്മയുടെ ബ്യൂറോ തുറന്ന് പാഡ് എടുത്ത് തന്നതും എങ്ങനെയാണ് അത് ഉപയോ​ഗിക്കേണ്ടതെന്ന് പറഞ്ഞ് തന്നതും.. തുറന്ന് പറഞ്ഞ് സൗഭാ​ഗ്യ വെങ്കിടേഷ്

20 JUNE 2022 09:26 AM IST
മലയാളി വാര്‍ത്ത

സോഷ്യൽമീഡിയയിലെ സെലിബ്രിറ്റിയാണ് സൗഭാ​ഗ്യ വെങ്കിടേഷ്. സീരിയലുകളിലോ സിനിമകളിലോ സൗഭാ​ഗ്യ മുഖം കാണിച്ചിട്ടില്ല. സൗഭാ​ഗ്യ ആളുകൾ‍ക്ക് സുപരിചിതയായി തുടങ്ങിയത് ടിക്ക് ടോക്ക് കേരളത്തിലും മലയാളികൾക്കിടയിലും തരം​ഗമായപ്പോഴാണ്. തുടക്കത്തിൽ‍ കോമഡി വീഡിയോകളും നൃത്തവുമെല്ലാമായി സൗഭാ​ഗ്യ അതിവേ​ഗത്തിൽ പ്രേക്ഷക പ്രീതി നേടി. സൗഭാ​ഗ്യയുടെ ടിക്ക് ടോക്ക് വീഡിയോകൾ വൈറലാകാൻ‍ തുടങ്ങിയപ്പോഴാണ് ആളുകൾ സൗഭാ​ഗ്യ നടി താര കല്യാണിന്റെ മകളാണെന്ന് തിരിച്ചറിഞ്ഞത്. പിന്നീട് വിവാഹിതയായ ശേഷം ഭർത്താവ് അർജുനൊപ്പം യുട്യൂബ് ചാനലും ആരംഭിച്ചു. താര കല്യാൺ വർഷങ്ങളായി സിനിമയിൽ സജീവമായിട്ടുള്ള വ്യക്തിയാണ്. താരയുടെ ഡാൻസ് അക്കാദമി ഇപ്പോൾ നോക്കി നടത്തുന്നത് സൗഭാ​ഗ്യയും അർജുനും ചേർന്നാണ്. എല്ലാ വിശേഷങ്ങളും സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുള്ള സൗഭാ​ഗ്യ പുതിയ വീ‍ഡിയോയുമായി എത്തിയിരിക്കുകയാണിപ്പോൾ. തനിക്ക് ആദ്യമായി ആർത്തവമുണ്ടായപ്പോഴുള്ള അനുഭവമാണ് സൗഭാ​ഗ്യ പങ്കുവെച്ചിരിക്കുന്നത്. ആദ്യം പീരിഡ്സാപ്പോൾ അച്ഛനോടാണ് പറഞ്ഞതെന്നും എല്ലാ കാര്യങ്ങളിലും അന്ന് നിർദേശങ്ങൾ നൽകിയത് അച്ഛനായിരുന്നുവെന്നും സൗഭാ​ഗ്യ വെങ്കിടേഷ് പറയുന്നു. 'ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി ഋതുമതിയായത്. അന്ന് എനിക്ക് പന്ത്രണ്ട് വയസായിരുന്നു. അമ്മ വീട്ടിലുണ്ടായിരുന്നില്ല. ഷൂട്ടിന് പോയിരിക്കുകയായിരുന്നു. പീരിഡ്സ് ആയെന്ന് മനസിലായപ്പോൾ അച്ഛനോട് കാര്യം പറഞ്ഞു. അന്ന് അത് അച്ഛനോട് പറയാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ടായിരുന്നു.' 'വീട്ടിൽ ഞങ്ങളെല്ലാവരും ഓപ്പണായി സംസാരിക്കുന്നവരാണ്. അതിനാൽ തന്നെ അച്ഛനോട് പറയുന്നതിൽ ചമ്മൽ തോന്നിയില്ല. കാര്യം പറഞ്ഞപ്പോൾ അച്ഛനാണ് അമ്മയുടെ ബ്യൂറോ തുറന്ന് പാഡ് എടുത്ത് തന്നതും എങ്ങനെയാണ് അത് ഉപയോ​ഗിക്കേണ്ടതെന്ന് പറഞ്ഞ് തന്നതും.'

'അച്ഛൻ പറഞ്ഞ് തന്നത് കൂടാതെ ചില ക്ലാസുകളും ആ സമയത്ത് ലഭിച്ചിരുന്നു. ശേഷം എന്റെ സുഹൃത്തുക്കളെയെല്ലാം വിളിച്ച് ചടങ്ങും നടത്തിയിരുന്നു അച്ഛനും അമ്മയും.' 'എനിക്ക് അത്തരം ഓർമകൾ ഉള്ളതിനാലാണ് ബന്ധുക്കളുടെ വീട്ടിലെ പെൺകുട്ടികളും ഋതുമതിയാകുമ്പോൾ ചടങ്ങ് നടത്തുന്നത്. വേദനയുണ്ടാകുമെന്നും, വെള്ളം കുടിക്കണമെന്നും, വിശ്രമിക്കണമെന്നുമെല്ലാം പറ‍ഞ്ഞ് തന്നിരുന്നതും അച്ഛനായിരുന്നു' സൗഭാ​ഗ്യ പറയുന്നു. രാജാറാം 2017 ജൂലൈ 30നാണ് മരിച്ചത്. വൈറൽപ്പനി ബാധിക്കുകയും പിന്നീട് നെഞ്ചിൽ ഇൻഫെക്ഷനാകുകയും ചെയ്ത രാജാറാമിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇത് പിന്നീട് സെപ്റ്റെസീമിയ എന്ന ഗുരുതരമായ അവസ്ഥയായി മാറുകയും അവയവങ്ങളെല്ലാം ഒന്നൊന്നായി തകരാറിലാവുകയും ചെയ്തു. ഏതാണ്ട് ഒമ്പത് ദിവസത്തോളം ആശുപത്രിയിൽ കഴിഞ്ഞ ശേഷമാണ് മരണത്തിന് കീഴടങ്ങിയത്. സീരിയലിലും സിനിമയിലും ചെറുവേഷങ്ങളുമായി നിറഞ്ഞ നടനാണ് രാജാറാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (27 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (36 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (43 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (50 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends