Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഉളുപ്പ് നിനക്കാണില്ലാത്തത്... നീയൊരു ഫെമിനിസ്റ്റും സ്ത്രീകള്‍ക്കും വേണ്ടി സംസാരിക്കുന്നയാളല്ലേ? കല്യാണം കഴിച്ചൊരു സ്ത്രീയെക്കുറിച്ച് ഇങ്ങനാണോ സംസാരിക്കുകയെന്ന് ധന്യ! ചാരിത്ര്യത്തെ ചോദ്യം ചെയ്തിട്ടില്ല, നിങ്ങള്‍ക്ക് ഉളുപ്പില്ലേയെന്ന് റിയാസ്; കടന്നാക്രമണം കടുക്കുന്നു! ബിഗ്‌ബോസ് വീട്ടിൽ പൊട്ടിത്തെറി

21 JUNE 2022 01:51 PM IST
മലയാളി വാര്‍ത്ത

നാടകീയമായൊരു ഓപ്പണ്‍ നോമിനേഷനാണ് ഇന്ന് ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചിരിക്കുന്നത്. ഒരു വശത്ത് റിയാസും മറ്റൊരു വശത്ത് ധന്യയും ലക്ഷ്മിയും തമ്മില്‍ നടന്ന അടി അതിനാടകീയമായിരുന്നു. ധന്യയുടെ ചാരിത്ര്യശുദ്ധിയെ റിയാസ് ചോദ്യം ചെയ്തുവെന്ന ലക്ഷ്മി പ്രിയയുടെ ആരോപണത്തിന് റിയാസ് മറുപടി നല്‍കുന്നതിടെയായിരുന്നു അതൊരു അടിയിലേക്ക് എത്തിയത്. ഒരു ടാസ്‌കിനിടെ ഞാനും ഇവിടുത്തെ ഒരു വനിതാ മത്സരാര്‍ത്ഥിയും തമാശകള്‍ പറയുന്നുണ്ടായിരുന്നു. അവരും എന്നോട് തമാശകള്‍ പറഞ്ഞിട്ടുണ്ട്. റിയാസിന് എങ്ങനത്തെ ഭാര്യയെയാണ് വേണ്ടതെന്നും മറ്റും. ഇവിടുത്തെ ഒരു ടാസ്‌കിനിടെ ഒരു വാക്കുമായി ബന്ധപ്പെട്ട് ഞാനും അവരും സംസാരിക്കുന്നതിനിടെ അവരോട് ഞാന്‍ തമാശയായി ചോദിച്ചതാണ് കല്യാണത്തിന് ശേഷം നിങ്ങളെ വളയ്ക്കാന്‍ ആരും ശ്രമിച്ചിട്ടില്ലേയെന്ന് റിയാസ് പറഞ്ഞു. നുണയാണ് റിയാസ് പറയുന്നത്. ഇത് എവിടെ വച്ചാണ് സംസാരിച്ചതെന്ന് ധന്യ ചോദിച്ചു. ടാസ്‌കിനിടെ എന്ന് റിയാസ് വ്യക്തമാക്കി.

റിയാസ് പറഞ്ഞ രീതിയിതാണോ? എന്ന് ധന്യ ചോദിച്ചു ഞാന്‍ പറഞ്ഞത് ആരും വളയ്ക്കാന്‍ ശ്രമിച്ചില്ലേയെന്ന് മാത്രമാണ്. അതിന് ചാരിത്ര്യശുദ്ധിയുമായി യാതൊരു ബന്ധവുമില്ലെന്ന് മനസിലാക്കണമെന്ന് റിയാസ് പറഞ്ഞു. ശ്രമിച്ചിട്ടില്ലേയെന്നോ ശ്രമിച്ചിട്ടില്ലയെന്ന് എന്ത് പറഞ്ഞാലും നീ പറഞ്ഞു കൊണ്ടിരിക്കുന്ന ഫെമിനിസമൊക്കെ വെറുതയാണെന്നായി ധന്യ. ഞാന്‍ എന്താണ് പറഞ്ഞത് എന്ന് റിയാസ് ചോദിച്ചപ്പോള്‍ അത് എനിക്ക് പറയാന്‍ സൗകര്യമില്ലെന്നായിരുന്നു ധന്യയുടെ പ്രതികരണം. ഞാന്‍ എന്താണെന്ന് പറഞ്ഞതെന്ന് പറയാന്‍ പോലും ധന്യയും ലക്ഷ്മിയും കൂട്ടാക്കുന്നില്ല. നിങ്ങള്‍ക്കൊരു ഉളുപ്പുമില്ലെന്ന് റിയാസ് പറഞ്ഞു. ഉളുപ്പ് നിനക്കാണില്ലാത്തത്. നീയൊരു ഫെമിനിസ്റ്റും സ്ത്രീകള്‍ക്കും വേണ്ടി സംസാരിക്കുന്നയാളല്ലേയെന്ന് ധന്യ ചോദിച്ചപ്പോള്‍ അതും ഫെമിനിസവും തമ്മില്‍ എന്ത് ബന്ധം എന്നായിരുന്നു റിയാസിന്റെ പ്രതികരകണം.

കല്യാണം കഴിച്ചൊരു സ്ത്രീയെക്കുറിച്ച് ഇങ്ങനാണോ സംസാരിക്കുക എന്ന് ധന്യ ചോദിച്ചു. ധന്യയ്ക്ക് ഇവിടെ ഏറ്റവും കുടുതല്‍ ഉള്ളത് വിഷയ ദാരിദ്ര്യമാണെന്ന് റിയാസ് പറഞ്ഞപ്പോള്‍ ലക്ഷ്മി പ്രിയ ഇടപെട്ടു. മറ്റുള്ളവരെ ചീത്ത പറയാനല്ലാതെ നീ എന്താണ് ഇവിടെ കൊണ്ട് വന്നതെന്ന് ലക്ഷ്മി പ്രിയ ചോദിച്ചു. ഒന്നുമില്ലെന്ന് റിയാസ്. എനിക്ക് നിന്നോടൊന്നും പറയാനില്ല. എന്നാല്‍ വായടച്ചിരുന്നോളൂവെന്ന് റിയാസ് മറുപടി നല്‍കുന്നു. ധന്യയ്ക്ക് വിഷയ ദാരിദ്ര്യമുണ്ട്. പറയാനുള്ള കാര്യം പറയേണ്ട സമയത്ത് പറയില്ല. ഞാന്‍ അവിടെ പറഞ്ഞത് തെറ്റാണെങ്കില്‍ എന്തുകൊണ്ട് അവിടെ പറഞ്ഞില്ല. അത് കഴിഞ്ഞ് അടുത്ത ആഴ്ച മോണിംഗ് ടാസ്‌കില്‍ ഈ സാധനം ഉപയോഗിക്കണമെന്ന് തോന്നി. നോമിനേഷനില്‍ ഉപയോഗിക്കാന്‍ തോന്നി. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അപ്പോള്‍ പറയണം. പിന്നെ അത് വളച്ചൊടിക്കാന്‍ നോക്കരുതെന്ന് റിയാസ് പറഞ്ഞു. അന്നത് സംസാരിക്കാന്‍ താല്‍പര്യമില്ല പുറത്ത് പോയ ശേഷം സംസാരിക്കാം എന്ന് പറഞ്ഞ നിങ്ങള്‍ എന്തിന് ആ വിഷയം ഇപ്പോള്‍ എടുത്തിടുന്നു.

ലാലേട്ടന്‍ വന്നപ്പോള്‍ നല്ല അര്‍ത്ഥത്തില്‍ ഞാന്‍ വിളിച്ച ഹണി എന്ന വാക്ക് നിങ്ങള്‍ക്ക് ഇഷ്ടമല്ലെന്ന് പറഞ്ഞതിനാല്‍ ഞാന്‍ സോറി പറയുകയുണ്ടായി. എന്തിനാണ് എന്നെ ഇന്നും നാടകം ആണെന്ന് പറഞ്ഞ് കളിയാക്കിയതെന്ന് ലക്ഷ്മി ചോദിച്ചപ്പോള്‍ നിങ്ങളത് അര്‍ഹിക്കുന്നുണ്ട്. നുണ പറയുന്നവരെ നുണച്ചിയെന്ന് വിളിക്കുമെന്നും റിയാസ്. റിയാസിനാണ് വിഷയദാരിദ്ര്യം. വന്നത് മുതല്‍ മറ്റുള്ളവരെ കുറ്റം പറയാനും വഴക്കിടാനും ഭക്ഷണം കഴിക്കാനും വേണ്ടി മാത്രമാണ് വാ തുറക്കുന്നതെന്ന് ലക്ഷ്മി പ്രിയ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (3 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (28 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (37 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (44 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (51 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends