Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒന്നര വർഷമായി ഞാൻ കരഞ്ഞ് തളർന്ന് ഡിപ്രഷനിൽ കഴിയുകയായിരുന്നു... ഇവൾക്ക് ഇതെന്തിന്റെ കേടാണെന്ന് പറഞ്ഞ് എല്ലാവരും എന്നെ പുച്ഛിച്ചിരുന്നു..' 'കുറേ കരഞ്ഞെങ്കിലും പെട്ടെന്ന് ഞാനും യാഥാർഥ്യം ഉൾക്കൊള്ളുകയായിരുന്നു! ആരാധകരുമായി സോഷ്യൽമീഡിയ വഴി നടത്തിയ ക്യു ആന്റ് എയിൽ തന്റെ ക്രഷ് ആരാണെന്ന് വെളിപ്പെടുത്തി ആര്യ! ഇപ്പോഴുള്ള തന്റെ ഏറ്റവും വലിയ ആ​ഗ്രഹം തുറന്ന് പറഞ്ഞ് താരം; ഏറ്റെടുത്ത് ആരാധകർ..

22 JUNE 2022 08:48 AM IST
മലയാളി വാര്‍ത്ത

മലയാളികളുടെ ഇഷ്ട താരമാണ് ആര്യ. ബഡായി ബംഗ്ളാവിലൂടെ തന്റേതായുള്ള സ്ഥാനം ആര്യ നേടി. പിന്നാലെ ബിഗ്‌ബോസിലും എത്തിയപ്പോൾ ഇരും കയ്യും നീട്ടിയായിരുന്നു ആരാധകർ സ്വീകരിച്ചത്. തന്റെ വിശേഷങ്ങളൊക്കെ തന്നെ താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ജീവിതത്തില്‍ ഒരുപാട് ഉത്തരവാദിത്വം നിറവേറ്റുന്ന ആര്യ തനിക്ക് അന്നും ഇന്നും ക്രഷ് തോന്നിയിട്ടുള്ള വ്യക്തി ആരാണെന്ന് വെളിപ്പെടുത്തുകയാണ്. ആരാധകരുമായി സോഷ്യൽമീഡിയ വഴി നടത്തിയ ക്യു ആന്റ് എയിലാണ് തന്റെ ക്രഷ് ആരാണെന്ന് ആര്യ വെളിപ്പെടുത്തിയത്. അന്നും ഇന്നും തന്റെ ക്രഷ് നടി നയൻതാരയാണെന്നാണ് ആര്യ പറയുന്നത്. തനിക്ക് ഇപ്പോഴുള്ള ഏറ്റവും വലിയ ആ​ഗ്രഹം എന്താണെന്നും ആര്യ വെളിപ്പെടുത്തി. തന്റെ സഹോദരിയുടെ വിവാ​ഹം മനോഹരമായി നടക്കണമെന്ന സ്വപ്നവും ആ​ഗ്രഹവുമാണ് ഇപ്പോഴുള്ളത് എന്നാണ് ആര്യ പറയുന്നത്.

ജൂലൈയിലാണ് ആര്യയുടെ സഹോദരി വിവാഹിതയാകാൻ പോകുന്നത്. അതേസമയം കഴിഞ്ഞ ​ദിവസം അച്ഛന്റെ ഓർമകളെ കുറിച്ച് ആര്യ പങ്കുവെച്ച കുറിപ്പ് വൈറലായിരുന്നു. അച്ഛന് ജന്മദിനാശംസ നേർന്നും സഹോദരിയുടെ വിവാഹവാർത്ത പങ്കുവെച്ചുമായിരുന്നു ആര്യയുടെ കുറിപ്പ്. അച്ഛനുണ്ടായിരുന്നെങ്കിൽ ഏറ്റവും സന്തോഷിക്കുന്ന നിമിഷമായിരുന്നു ഇതെന്നും അച്ഛന് നൽകിയ വാക്ക് ഇപ്പോഴും ഓർക്കുന്നുണ്ടെന്നും അതിനോട് നീതി പുലർത്താനാകുമെന്നാണ് വിശ്വസിക്കുന്നതെന്നും ആര്യ ബാബു ഇൻസ്റ്റഗ്രാമിൽ കുറിച്ചു. അച്ഛന്റെ ചിത്രത്തിനൊപ്പം ഇൻസ്റ്റഗ്രാം സ്റ്റോറിയായാണ് താരം കുറിപ്പ് പങ്കുവെച്ചത്. 'ഏതാനും ദിവസങ്ങൾക്കുള്ളിൽ അച്ഛന്റെ കുഞ്ഞുമകൾ വിവാഹിതയാകും. അച്ഛനെ കൂടുതൽ ആവശ്യമുള്ള സമയമാണ് ഇത്. എപ്പോഴും ഒപ്പമുണ്ടെന്ന് എനിക്കറിയാം' കുറിപ്പിൽ ആര്യ എഴുതി. സഹോദരി അഞ്ജനയുടെ വിവാഹത്തെ കുറിച്ചാണ് ആര്യ കുറിപ്പിൽ പറയുന്നത്. അഖിലാണ് അഞ്ജനയുടെ വരൻ. 2020 ഡിസംബറിലാണ് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. അതിനും രണ്ട് വർഷം മുമ്പെ അച്ഛൻ ബാബു ഇരുവരേയും വിട്ടുപോയിരുന്നു. അതിനുശേഷം അച്ഛന്റെ ഓർമകൾ ആര്യ ഇൻസ്റ്റഗ്രാമിൽ ഇടയ്ക്കിടെ പങ്കുവെക്കാറുണ്ട്.

ബി​ഗ് ബോസിൽ വരും മുമ്പ് ബഡായി ബം​ഗ്ലാവാണ് ആര്യയെ പ്രശസ്തയാക്കിയത്. ബിഗ് ബോസ് കഴിഞ്ഞയുടൻ ജാനും താനും വിവാഹിതരാവുമെന്നുമായിരുന്നു ആര്യ പറഞ്ഞത്. എന്നാൽ നാളുകൾക്കിപ്പുറം ജാനുമായുള്ള പ്രണയം പാതിവഴിയിൽ ആര്യയ്ക്ക് അവസാനിപ്പിക്കേണ്ടി വന്നു. 'ആ ജാൻ തേച്ചിട്ട് പോയി. ഇതിലും മനോഹരമായി അതെങ്ങനെ പറയുമെന്ന് എനിക്കറിയില്ല. അത്രയും ആത്മാർത്ഥമായാണ് ഞാൻ അതേക്കുറിച്ച് പറഞ്ഞത്.' 'അത്രയും വലിയ പ്ലാറ്റ്‌ഫോമിൽ വെച്ച് പറഞ്ഞത് അതിനാലാണ്. ബിഗ് ബോസിൽ നിന്നും തിരിച്ചുവന്നതിന് ശേഷം അതുവരെ കണ്ട ആളെയായിരുന്നില്ല ഞാൻ കണ്ടത്. ആളാരാണെന്ന് പറയുന്നില്ല. ഒരു കമ്മിറ്റ്‌മെന്റിന് താൽപര്യമില്ല.' 'സിംഗിൾ ലൈഫുമായി മുന്നോട്ട് പോകാനാണ് താൽപര്യമെന്നായിരുന്നു പറഞ്ഞത്. അദ്ദേഹത്തിന്റെ ഇഷ്ടം അതാവുമ്പോൾ എനിക്ക് ഫോഴ്‌സ് ചെയ്യാനാവില്ലല്ലോ.' ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങി പിറ്റേ ദിവസം മുതൽ ഒന്നര രണ്ട് വർഷമായി ഞാൻ ഡിപ്രഷനിലായിരുന്നു. റോയയും ജാനുമായി നല്ല അടുപ്പത്തിലായിരുന്നു. പുള്ളി ഇത് പറ്റില്ലെന്ന് പറഞ്ഞപ്പോൾ അവൾക്കും അത് ഉൾക്കൊള്ളാൻ പ്രയാസമായിരുന്നു.' 'നല്ല അറ്റാച്ച്‌മെന്റായിരുന്നു. ഒന്നര വർഷമായി ഞാൻ കരഞ്ഞ് തളർന്ന് ഡിപ്രഷനിൽ കഴിയുകയായിരുന്നു. ഇവൾക്ക് ഇതെന്തിന്റെ കേടാണെന്ന് പറഞ്ഞ് എല്ലാവരും എന്നെ പുച്ഛിച്ചിരുന്നു.' 'കുറേ കരഞ്ഞെങ്കിലും പെട്ടെന്ന് ഞാനും യാഥാർഥ്യം ഉൾക്കൊള്ളുകയായിരുന്നുവെന്നാണ്' ആര്യ പറഞ്ഞത്. ഇപ്പോൾ അഭിനയവും ആങ്കറിങും ബൊട്ടീക്കുമെല്ലാമായി തിരക്കിലാണ് ആര്യ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (9 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (18 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (43 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (52 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (59 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

Malayali Vartha Recommends