Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൂട്ടമായി ആക്രമിക്കാനും ഒറ്റപ്പെടുത്താനും പുറത്തേക്ക് വിടാനും ആരൊക്കെ ശ്രമിച്ചാലും അതിനെയെല്ലാം ഞാന്‍ ഇവിടെ ഒറ്റക്ക് നിന്ന് നേരിടും.. കാരണം ഇതിനു പുറത്ത് എന്നെ സ്‌നേഹിക്കുന്നവരുണ്ട് അവര്‍ മാത്രമാണ് എന്റെ എക്കാലത്തെയും ശക്തി; ബിഗ് ബോസ് ഹൗസില്‍ ലക്ഷ്മിയ്ക്ക് ഫോണ്‍ കിട്ടിയോ എന്ന് ആരാധകർ! വൈറൽ പോസ്റ്റിനെ വിമർശിച്ചും അനുകൂലിച്ചും സോഷ്യൽമീഡിയ...

22 JUNE 2022 09:23 AM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് മലയാളത്തിന്‍റെ ഓരോ സീസണുകള്‍ക്കും അതിന്‍റേതായ പ്രത്യേകതകള്‍ ഉണ്ട്. സീസണ്‍ കഴിഞ്ഞാലും ചില ശ്രദ്ധേയ മത്സരാര്‍ഥികളും ചില സംഭവങ്ങളുമൊക്കെയാവും പ്രേക്ഷകരുടെ മനസില്‍ ബാക്കിയാവുന്നത്. ആരംഭിച്ച സമയത്ത് ജനപ്രിയ മുഖങ്ങള്‍ നന്നേ കുറവായിരുന്നെങ്കിലും നിലവിലെ സ്ഥിതിയില്‍ വന്‍ ജനപ്രീതിയുമായാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4ന്‍റെ നില്‍പ്പ്. പ്രേക്ഷകപ്രീതിയില്‍ മുന്നിലുണ്ടായിരുന്ന റോബിന്‍ പുറത്തുപോയെങ്കിലും കഴിഞ്ഞ വാരങ്ങളില്‍ ഷോ അതിന്‍റെ ജനപ്രീതി വര്‍ധിപ്പിച്ചു. റോബിനും മറ്റൊരു പ്രധാന മത്സരാര്‍ഥിയായിരുന്ന ജാസ്മിനും പുറത്തുപോയതോടെ മറ്റു മത്സരാര്‍ഥികള്‍ക്കിടയിലെ ബന്ധങ്ങളുടെ ബലതന്ത്രങ്ങളൊക്കെ മാറ്റിയെഴുതുന്ന കാഴ്ചയാണ് പ്രേക്ഷകര്‍ കണ്ടത്. അതേസമയം ഷോ അവസാനിക്കാന്‍ ഇനി രണ്ടാഴ്ചകള്‍ മാത്രമേ ബാക്കിയുള്ളൂ. ടിക്കറ്റ് ടു ഫിനാലെ ഗെയിമുകളില്‍ വിജയിച്ച ദില്‍ഷ ഇതിനോടകം ഫൈനല്‍ ഫൈവ് ഉറപ്പിച്ചിട്ടുണ്ട്. അവശേഷിക്കുന്ന മത്സരാര്‍ഥികള്‍ മറ്റു നാല് സ്ഥാനങ്ങള്‍ക്കു വേണ്ടിയുള്ള കടുത്ത പോരാട്ടത്തിലായിരിക്കും വരും ദിനങ്ങള്‍.

ബിഗ് ബോസ് സീസണ്‍ സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. മാര്‍ച്ച് 27 ന് ആരംഭിച്ച ഷോ അവസാനിക്കാന്‍ ഇനി വിരലില്‍ എണ്ണാവുന്ന ആഴ്ചകള്‍ മാത്രമേയുള്ളൂ. 17 പേരുമായിട്ടാണ് ബിഗ് ബോസ് ഷോ ആരംഭിച്ചത്. പിന്നീട് വിവിധ ആഴ്ചകളിലായി മൂന്ന് വൈല്‍ഡ കാര്‍ഡ് എന്‍ട്രികള്‍ കൂടി ഹൗസിലെത്തി. ആദ്യമെത്തിയ മണിക്ണഠന്‍ തൊട്ട് അടുത്ത ആഴ്ച തന്നെ ക്വിറ്റ് ചെയ്തു പോവുകയായിരുന്നു. ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്നാണ് മത്സരം പകുതിയില്‍ അവസാനിപ്പിച്ച് പോയത്. പിന്നീടാണ് റിയാസും വിനയ് മാധവും എത്തുന്നത്. കഴിഞ്ഞ വാരം വിനയിയും പുറത്തായി. ലക്ഷ്മിപ്രിയ, റിയാസ്, ദില്‍ഷ, ബ്ലെസ്ലി, റോണ്‍സണ്‍, ധന്യ, സൂരജ് എന്നിവരാണ് നിലവില്‍ വീട്ടിലുള്ളത്. ഇതില്‍ സൂരജും ദില്‍ഷയും ഫൈനല്‍ ഫൈവില്‍ എത്തിയിട്ടുണ്ട്. ടിക്കറ്റ് ടു ഫിനാലെയിലൂടെയാണ് ദില്‍ഷ ഫൈനല്‍ ഫൈവില്‍ ഇടംപിടിച്ചത്. നോമിനേഷനില്‍ സെയ്ഫായി കൊണ്ടാണ് സൂരജും ഫിനാലെയില്‍ എത്തിയത്. വരും ദിവസങ്ങളില്‍ നിലവിലുള്ള 5 പേരില്‍ നിന്ന് രണ്ട് പേര്‍ പുറത്താകും. നിലവിലുള്ള 7 പേരും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. നിരവധി ആരാധകരും ഇവര്‍ക്കുണ്ട്. ബിഗ് ബോസ് സീസണ്‍ 4ൽ ടോപ്പ് ഫൈവില്‍ പ്രതീക്ഷിക്കുന്ന മത്സരാര്‍ത്ഥി കൂടിയാണ് ലക്ഷ്മിപ്രിയ. ഡോക്ടര്‍ റോബിനും ജാസ്മിനും പോയതിന് ശേഷം ലക്ഷ്മിയെ ചുറ്റിപ്പറ്റിയാണ് ഷോ മുന്നോട്ട് പോകുന്നത്. തുടക്കം മുതലെ തന്നെ തന്റേതായ സ്ഥാനം ഹൗസില്‍ നേടാന്‍ ലക്ഷ്മിയ്ക്കായി. കൂടാതെ ഗ്രൂപ്പ് കളിയില്‍ കുടുങ്ങാതെ ആദ്യം മുതല്‍ ഹൗസില്‍ ഒറ്റയ്ക്ക് നിന്നാണ് കളിച്ചത്. ഇതൊക്കെ ആരാധകരുടെ എണ്ണം കൂട്ടിയിരുന്നു.ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് ലക്ഷ്മിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റാണ്.

നടിയുടെ കുറിപ്പ് ഇങ്ങനെയായിരുന്നു...'

കൂട്ടമായി ആക്രമിക്കാനും ഒറ്റപ്പെടുത്താനും പുറത്തേക്ക് വിടാനും ആരൊക്കെ ശ്രമിച്ചാലും അതിനെയെല്ലാം ഞാന്‍ ഇവിടെ ഒറ്റക്ക് നിന്ന് നേരിടും.. കാരണം ഇതിനു പുറത്ത് എന്നെ സ്‌നേഹിക്കുന്നവരുണ്ട് അവര്‍ മാത്രമാണ് എന്റെ എക്കാലത്തെയും ശക്തി'... ഫേസ്ബുക്കില്‍ കുറിച്ചു. ലക്ഷ്മിയുടെ പോസ്റ്റിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. കൂടെയുണ്ടെന്ന് ഒരു കൂട്ടർ പറയുമ്പോള്‍ ഒരു വിഭാഗം പരിഹസിക്കുന്നുണ്ട്. ബിഗ് ബോസ് ഹൗസില്‍ ഫോണ്‍ ഉപയോഗിക്കാന്‍ പറ്റാത്ത ലക്ഷ്മി എങ്ങനെ പോസ്റ്റിട്ടുവെന്നണ് കളിയാക്കി കൊണ്ട് ചോദിക്കുന്നത്. ലക്ഷ്മി പ്രിയയുടെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നത് ഭര്‍ത്താവാണ്. അദ്ദേഹം ലക്ഷ്മിയെ സപ്പോര്‍ട്ട് തുടര്‍ച്ചയായി രംഗത്ത് എത്താറുണ്ട്. ഇത്തവണത്തെ നോമിനേഷനില്‍ ലക്ഷ്മിയും ഇടംപിടിച്ചിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (10 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (19 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (44 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (53 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

Malayali Vartha Recommends