Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നടിയും മോഡലുമായ ശോഭിത ധൂലിപാലുമായി നാഗചൈതന്യ പ്രണയത്തിൽ! നാഗചൈതന്യയുടെ പ്രതിച്ഛായ തകര്‍ക്കാനായി മുന്‍ ഭാര്യ സാമന്തയുടെ പിആര്‍ ടീമാണ് പിന്നിലെന്ന് ആരാധകര്‍; ഒടുക്കം പൊട്ടിത്തെറിച്ച് സാമന്ത

22 JUNE 2022 09:47 AM IST
മലയാളി വാര്‍ത്ത

തെന്നിന്ത്യന്‍ താരം നാഗചൈതന്യയുടെയും സമാന്തയുടെയും വിവാഹവും വിവാഹ മോചനവുമെല്ലാം അടുത്തിടെ വലിയ ചര്‍ച്ചയായിരുന്നു. നടി സാമന്തയുമായി നാല് വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച നാഗചൈതന്യ ഇപ്പോള്‍ മറ്റൊരു നടിയുമായി പ്രണയത്തിലാണെന്നാണ് കഴിഞ്ഞ ദിവസം പുറത്ത് വന്ന റിപ്പോർട്ടുകൾ. നടിയും മോഡലുമായ ശോഭിത ധൂലിപാലുമായി നാഗചൈതന്യ പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇതോടെ നാഗചൈതന്യയുടെ പ്രതിച്ഛായ തകര്‍ക്കാനായി മുന്‍ ഭാര്യ സാമന്തയുടെ പിആര്‍ ടീം നടത്തുന്ന പ്രചാരണമാണിതെന്ന തരത്തില്‍ ആരാധകര്‍ പറഞ്ഞെന്ന വാര്‍ത്തകളുമെത്തി. എന്നാൽ ഈ വിവാദങ്ങളോടുള്ള തന്റെ പ്രതികരണം അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് സാമന്ത.

പെണ്‍കുട്ടികള്‍ക്കെതിരെ ഗോസിപ്പ് വന്നാല്‍ അത് സത്യം. ആണ്‍കുട്ടികള്‍ക്കെതിരെ വന്നാല്‍ അത് പെണ്‍കുട്ടികള്‍ സൃഷ്ടിച്ചത്. അല്‍പം പക്വത കാണിച്ചുകൂടെയെന്നും ആദ്യം നിങ്ങളുടെ സ്വന്തം ജോലിയും കുടുംബവും നോക്കൂ എന്നുമാണ് സാമന്ത പറഞ്ഞിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് സാമന്തയുടെ പ്രതികരണം. അടുത്തിടെ നാഗചൈതന്യ ഹൈദരാബാദില്‍ പുതിയ വീട് വാങ്ങിയിരുന്നു. ഈ വീട്ടിലേയ്ക്ക് ശോഭിതയെ ക്ഷണിച്ചിരുന്നുവെന്നും താരം ക്ഷണം സ്വീകരിച്ച് എത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. 'മേജര്‍' എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഇരുലരും ഒരു ഹോട്ടലില്‍ വെച്ച് ഒന്നിലേറെ തവണ കണ്ടുമുട്ടിയതായി റിപ്പോര്‍ട്ടുണ്ട്. ശോഭിത ഹൈദരാബാദില്‍ വെച്ചാണ് തന്റെ പിറന്നാള്‍ ആഘോഷിച്ചത്. തന്റെ അടുപ്പക്കാര്‍ക്ക് മാത്രമായി നടത്തിയ പാര്‍ട്ടിയില്‍ നാഗചൈതന്യയും പങ്കെടുത്തിരുന്നു. ഇതോടെയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്. എന്നാല്‍ ഇരുവരും ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (9 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (18 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (43 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (52 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (59 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

Malayali Vartha Recommends