Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദില്‍ഷയെ പലതവണ വിഷമിപ്പിച്ചിട്ടുണ്ട്... ഇനിയും അങ്ങനെയൊക്കെ ഉണ്ടാവുമായിരിക്കും... ഇനിയും അത്തരത്തിലൊരു സാഹചര്യം വന്നാല്‍ പ്രകോപിപിക്കും! റിയാസും ദില്‍ഷയും തമ്മിലുളള മഞ്ഞ് ഉരുകി; എല്ലാവരുടേയും മുന്നില്‍വെച്ച് തന്നെ റിയാസ് അത് തുറന്ന് പറഞ്ഞു; രണ്ടാഴ്ച്ചയ്ക്കുള്ളിൽ ഇനി എന്തൊക്കെ കാണണം....

22 JUNE 2022 10:21 AM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് മലയാളം സീസൺ നാലിൽ ഇപ്പോഴുള്ളതിൽ ഏറ്റവും മികച്ച മത്സരാർത്ഥിയാരെന്ന ചോദ്യത്തിന് റിയാസ് സലിം എന്നായിരിക്കും ഉത്തരം. വൈൽഡ് കാർഡ് എൻട്രിയായി നാൽപ്പതാം ദിവസമാണ് റിയാസ് ബിഗ് ബോസ് വീടിനകത്ത് എത്തിയതെങ്കിലും തന്റെ സാന്നിധ്യം വീടിനകത്തും പുറത്ത് പ്രേക്ഷകർക്കിടയിലും ഉറപ്പിക്കാൻ റിയാസിനു കഴിഞ്ഞിട്ടുണ്ട്. ബിഗ് ബോസ് ഹൗസില്‍ ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ നടന്നത് റിയാസും ദില്‍ഷയും തമ്മിലാണ്. ദില്‍ഷയോടുളള എതിര്‍പ്പ് പ്രകടിപ്പിച്ച് കെണ്ടാണ് റിയാസ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ഹൗസിലെത്തിയത്. വന്നതിന്റെ തൊട്ട് അടുത്ത ദിവസം തന്നെ ദില്‍ഷയുമയി ഏറ്റുമുട്ടുകയും ചെയ്തിരുന്നു. റിയാസ് വന്നതിന് ശേഷമാണ് ദില്‍ഷ കൂടുത ആക്ടീവായത്. മത്സരം അവസാനത്തിലേയ്ക്ക് അടുക്കുമ്പോള്‍ ദില്‍ഷയോടുള്ള റിയാസിന്‌റെ കാഴ്ചപ്പാടിലും സമീപനത്തിലും മാറ്റം വന്നിട്ടുണ്ട്. ഇപ്പോഴിത അത് എല്ലാവരുടേയും മുന്നില്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് റിയാസ്. മോണിംഗ് ആക്ടിവിറ്റിയിലാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്. കൂടാതെ ഡിബേറ്റിലും ദില്‍ഷയെ പിന്തുണയ്ക്കു രീതിയിലായിരുന്നു സംസാരിച്ചത്. ദിഷയ്ക്ക് താന്‍ ഗുഡ്‌സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നു എന്നാണ് മോണിംഗ് ആക്ടിവിറ്റിയില്‍ റിയാസ് പറഞ്ഞത്. ദില്‍ഷയെ പലതവണ വിഷമിപ്പിച്ചിട്ടുണ്ട്.

ഇനിയും അങ്ങനെയൊക്കെ ഉണ്ടാവുമായിരിക്കും. ഇനിയും അത്തരത്തിലൊരു സാഹചര്യം വന്നാല്‍ പ്രകോപിപിക്കും. എന്നാല്‍ ഇതിനൊക്കെ വളരെ മാന്യമായ രീതിയിലാണ് ദില്‍ഷ പ്രതികരിച്ചത് എന്നാണ് റിയാസ് പറയുന്നത്. ഇതുപോലെ തന്നെ ഡിബേറ്റില്‍ ധന്യ റിയാസിന്‌റെ പേരില്‍ ദില്‍ഷയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ഇതിലും ദില്‍ഷയെ പിന്തുണയ്ക്കുന്ന വിധത്തിലുളള സമീപനമായിരുന്നു റിയാസിന്റേത്‌. ഈ കഴിഞ്ഞ വാരത്തോടെയാണ് റിയാസും ദില്‍ഷയും തമ്മിലുളള മഞ്ഞ് ഉരുകിയത്. ലക്ഷമി പ്രിയ റിയാസിനെ പരിഹസിച്ചപ്പോള്‍ പിന്തുണയുമായി ദില്‍ഷ രംഗത്ത് എത്തിയിരുന്നു. ലക്ഷ്മി പറഞ്ഞത് ശരിയല്ലെന്ന് പിണക്കം മാറ്റി വെച്ച് കൊണ്ട് ദില്‍ഷ പറഞ്ഞിരുന്നു. ഇതിന് പബ്ലിക്കായി ദില്‍യോട് റിയാസ് നന്ദി പറയുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് ശേഷമാണ് റിയാസിന് ദില്‍ഷയോടുള്ള രീതി മാറിയത്. ഇപ്പോള്‍ ദില്‍ഷുമായി അധികം വഴക്ക് സംഭവിക്കാറില്ല. 17 പേരും മൂന്ന് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയുമായി ആരംഭിച്ച ഷോയി ഇപ്പോള്‍ 7 മത്സരാര്‍ത്ഥികളാണുള്ളത്. ഇതില്‍ ദില്‍ഷയും സൂരജും ഫൈനല്‍ ഫൈവില്‍ എത്തിയിട്ടുണ്ട്. ടിക്കറ്റു ഫിനാലെ ടാസ്‌ക്ക് ജയിച്ചാണ് ദില്‍ഷ ഫൈനലില്‍ ഇടംപിടിച്ചത്. നോമിനേഷനിലൂടെയാണ് സൂരജ് സെയ്ഫായിരിക്കുന്നത്. ലക്ഷ്മിപ്രിയ, റിയാസ്, റോണ്‍സണ്‍, ധന്യ ബ്ലെസ്ലി എന്നിവര്‍ ഇത്തവണത്തെ നോമിനേഷനിലുണ്ട്. ഇതില്‍ നിന്ന് മൂന്ന് പേരാകും ഫൈനലിലേയ്ക്ക് എത്തുക. ഓപ്പണ്‍ നോമിനേഷനായിരുന്നു ഇക്കുറി.

എവിക്ഷന് കഴിഞ്ഞതോടെ ഹൗസിലെ സ്ഥിതി കൂടുതല്‍ വഷളായിട്ടുണ്ട്. ആദ്യം ബ്ലെസ്ലിയായിരുന്നു നോമിനേറ്റ് ചെയ്യാന്‍ വേണ്ടി എത്തിയത്. ധന്യയുടേയും ലക്ഷ്മിയുടേയും പേരായിരന്നു പറഞ്ഞത്. അടുത്തതായി എത്തിയ റിയാസ് നോമിനേറ്റ് ചെയ്തത് സൂരജിനേയും ധന്യയുമാണ്. ദില്‍ഷ ധന്യയേയും റോണ്‍സനേയുമാണ് നോമിനേറ്റ് ചെയ്തത്. പിന്നീട് എത്തിയ ലക്ഷ്മി റിയാസിന്റേയും ബ്ലെസ്ലിയുടേയും പേരാണ് പഞ്ഞത സൂരജ് പകരത്തിന് പകരമായി റിയാസിന്റെ പേരാണ് ആദ്യം പറഞ്ഞത്. രണ്ടാത് റോണ്‍സണിനെ നോമിനേറ്റ് ചെയ്തു. റേണ്‍സണ്‍ ധന്യയേയും ലക്ഷ്മിയേയുമാണ് നോമിനേറ്റ് ചെയ്തത്. ധന്യ തിരിച്ച റോണ്‍സനേയും ബ്ലെസ്ലിയേയും നോമിനേറ്റ് ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (9 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (18 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (43 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (52 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (59 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

Malayali Vartha Recommends