Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഞാന്‍ ബഹുമാനിക്കുന്നവരുടെ മുന്നില്‍ അഡ്ജസ്റ്റ് ചെയ്യുന്നതിനോ വിട്ടു കൊടുക്കുന്നതിനോ എനിക്കൊരു പ്രശ്നവുമില്ല.. പക്ഷെ ഞാന്‍ തന്നെ എല്ലാ കാര്യങ്ങളും നോക്കേണ്ടിടത്ത് വെറുതേ ഒരു പേരിന് വേണ്ടി പങ്കാളിയെ എനിക്ക് ആവശ്യമില്ല.. സുഖമാണോ, എന്ത് ചെയ്യുന്നു എന്നൊന്നും ചോദിക്കാന്‍ എനിക്ക് ആളില്ല! മറ്റുള്ളവര്‍ എന്തിന് എന്നെ വിട്ടു പോയി എന്നറിയില്ല... വീണ്ടും ചില വെളിപ്പെടുത്തലുകളുമായി ഐശ്വര്യ

22 JUNE 2022 12:18 PM IST
മലയാളി വാര്‍ത്ത

നരസിംഹം, പ്രജ തുടങ്ങിയ ചിത്രങ്ങളില്‍ മോഹന്‍ലാലിന്റെ നായികയായി മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഐശ്വര്യ ഭാസ്‌കര്‍. നടി ലക്ഷ്മിയുടെ മകള്‍ കൂടിയായ ഐശ്വര്യ തെന്നിന്ത്യന്‍ ഭാഷകളില്‍ ഒട്ടേറെ ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചിരുന്നു. കുറച്ച് കാലങ്ങളായി സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയാണ് ഐശ്വര്യ. ദിവസങ്ങള്‍ക്ക് മുന്‍പ് ഫ്‌ലവേഴ്‌സ് ഒരു കോടിയില്‍ നടി അതിഥിയായി എത്തിയിരുന്നു. ഷോയില്‍ എത്തിയപ്പോഴാണ് ഇതുവരെ കാണാത്ത ഐശ്വര്യയുടെ മുഖം പുറത്ത് വന്നത്. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു താരത്തിന്റെ കല്യാണം. പ്രണയ വിവാഹമായിരുന്നു ഐശ്വര്യയുടേത്.

എന്നാല്‍ ഈ ബന്ധത്തിന് മൂന്ന് വര്‍ഷത്തെ ആയുസ് മാത്രമേയുണ്ടായിരുന്നുള്ളൂ. തുടക്കത്തില്‍ തന്നെ ഇത് നീണ്ടു പോകില്ലെന്ന് ഐശ്വര്യയ്ക്ക് അറിയാമായിരുന്നു. മുസ്ലീം വ്യക്തിയെയായിരുന്നു വിവാഹം കഴിച്ചത്. വിവാഹത്തിന് പിന്നാലെ നിരവധി പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നുവെന്നു നടി കൂട്ടിച്ചേര്‍ത്തു. ഐശ്വര്യയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു..' മകളെ ആറ് മാസം ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് തന്നെ ബന്ധം തുടര്‍ന്ന് പോയില്ലെന്ന് തോന്നി. അഡ്ജസ്റ്റ് ചെയ്ത് പോകാന്‍ പറ്റാത്ത നിരവധി സാഹചര്യം ഉണ്ടായിരു്ന്നു. എന്നാല്‍ കുഞ്ഞ് ജനിക്കുന്നതോടെ ഒരുപരിധിവരെ പ്രശ്‌ന തീരുമെന്ന് കരുതി.

എന്നാൽ ഒരു അറുതിയും വന്നില്ല. കുഞ്ഞിന് ഒന്നര വയസ്സായതോടെ വേര്‍പിരിയാമെന്ന് തീരുമാനിക്കുകയായിരുന്നു. ഒരിക്കലും ഒരു നല്ല ഭാര്യയാവാന്‍ പറ്റില്ലെന്ന് മനസിലായതോടെയാണ് വേര്‍പിരിഞ്ഞതെന്നും ഐശ്വര്യ സന്തോഷത്തോടെ പറഞ്ഞു. 'ഞാന്‍ ബഹുമാനിക്കുന്നവരുടെ മുന്നില്‍ അഡ്ജസ്റ്റ് ചെയ്യുന്നതിനോ വിട്ടു കൊടുക്കുന്നതിനോ എനിക്കൊരു പ്രശ്നവുമില്ല. പക്ഷെ ഞാന്‍ തന്നെ എല്ലാ കാര്യങ്ങളും നോക്കേണ്ടിടത്ത് വെറുതേ ഒരു പേരിന് വേണ്ടി പങ്കാളിയെ എനിക്ക് ആവശ്യമില്ല. സുഖമാണോ, എന്ത് ചെയ്യുന്നു എന്നൊന്നും ചോദിക്കാന്‍ എനിക്ക് ആളില്ല. എന്തുകൊണ്ട്, എന്തിന്, എങ്ങനെ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ മാത്രമായപ്പോള്‍ എനിക്ക് വളരെ ബുദ്ധിമുട്ട് തോന്നി. മറ്റുള്ളവര്‍ എന്തിന് എന്നെ വിട്ടു പോയി എന്നറിയില്ല. എന്നാല്‍ ഞാന്‍ എന്താണ് അകന്നു നില്‍ക്കുന്നതെന്ന് മാത്രമേ പറയാന്‍ സാധിക്കുകയുള്ളൂ'; ഐശ്വര്യ കൂട്ടിച്ചേര്‍ത്തു. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞെങ്കിലും ഇപ്പോഴും നല്ല ബന്ധമാണുള്ളത്.മകളുടെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത് ഇവര്‍ ഒരുമിച്ചായിരുന്നു. കൂടാതെ മുന്‍ഭര്‍ത്താവിന്റെ ഭാര്യയും കുട്ടികളുമായും വളരെ അടുപ്പത്തിലാണെന്നും ഒരു കുടുംബം പോലെയാണ് ജീവിക്കുന്നതെന്നും താരം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (9 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (18 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (43 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (52 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (59 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

Malayali Vartha Recommends