Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബാഹുബലിയ്ക്ക് ശേഷം നടന്‍ പ്രഭാസിന്റേതായി പുറത്തിറങ്ങുന്ന ബിഗ് ബജറ്റ് ചിത്രം

22 JUNE 2022 09:08 PM IST
മലയാളി വാര്‍ത്ത

രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയ്ക്ക് ശേഷം തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരമാണ് പ്രഭാസ്. ബാഹുബലിയെ വെല്ലുന്നതോ അതിനോടൊപ്പം നില്‍ക്കുന്ന മറ്റൊരു ചിത്രം അതിന് ശേഷം നടന്റേതായി പുറത്ത് വന്നിട്ടില്ലെങ്കിലും ഇന്നും ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും താരമല്യമുളള നടന്‍ പ്രാഭാസ് തന്നെയാണ്. സിനിമ പുറത്ത് ഇറങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ച വിഷയമാണ്. ബാഹുബലിയുടെ പോപ്പുലാരിറ്റി ഭേദിക്കാന്‍ മറ്റൊരു ചിത്രത്തിനും ഇതുവരെ കഴിഞ്ഞിട്ടില്ല.

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രമാണ് ആദിപുരുഷ്. ഇതിഹാസ കാവ്യമായ രാമയാണത്തെ ആസ്പരദമാക്കി ഓം റൗട്ടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആദി പുരുഷില്‍ പ്രഭാസിനോടൊപ്പം വന്‍താരനിരയാണ് അണിനിരക്കുന്നത്. ഇപ്പോഴിത ചിത്രത്തെ ചുറ്റിയുള്ള ഒരു വര്‍ത്തയാണ് പുറത്ത് വരുന്നത്.

സിനിമയ്ക്കായി വന്‍ തുകയാണ് പ്രഭാസ് പ്രതിഫലമായി ചോദിച്ചിരിക്കുന്നതെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്. പുറത്ത് പ്രചരിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം120 കോടി രൂപയാണ് പ്രതിഫലമായി ചോദിച്ചിരിക്കുന്നത്. ഇത് നടന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ തുകയാണ്. ബോളിവുഡ് മാധ്യമം ബോളിവുഡ് ലൈഫാണ് ഇതുസംബന്ധമായ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. പ്രഭാസ് പ്രതിഫലം കൂട്ടിയതുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. 500 കോടി രൂപ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. പുറത്ത് വന്ന റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ ബോളിവുഡിലെ പല സൂപ്പര്‍ താരങ്ങളെക്കാളും ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് പ്രഭാസ് ആയിരിക്കും.
ചിത്രത്തില്‍ രാമനായി പ്രഭാസ് എത്തുമ്‌ബോള്‍ രാവണനാവുന്നത് ബോളിവുഡ് താരം സെയ്ഫ് അലിഖാന്‍ ആണ്. കൃതി സനോണ്‍ ആണ് സീത. അടുത്ത വര്‍ഷമാകും ചിത്രം റിലീസ് ചെയ്യുക.

ആദിപുരുഷ് കൂടാതെ നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളാണ് നടന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീലിന്റെ പുതിയ ചിത്രമായ സാലാറാണ് പ്രതീക്ഷയോടെ കാത്തിരിക്കുന്ന നടന്റെ മറ്റൊരു ചിത്രം. സാലാറില്‍ ഇരട്ട വേഷത്തിലാകും പ്രഭാസ് എത്തുക. ബാഹുബലി പോലെ രണ്ട് കാലഘട്ടത്തിലായിരിക്കും ഈ സിനിമയും കഥ പറയുക. നടന്‍ പൃഥ്വിരാജും ഈ സിനിമയുടെ ഭാഗമാവുന്നുണ്ട്. നടി ശ്രുതി ഹാസനാണ് നായിക. മധു ഗുരുസ്വാമിയാണ് ചിത്രത്തിലെ പ്രതിനായകന്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (8 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (17 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (42 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (51 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (58 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

Malayali Vartha Recommends