Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മലയാള സിനിമതാരങ്ങളിലെ ഏക ലംബോര്‍ഗിനി ഉടമയായ പൃഥിരാജ് സുകുമാരന്റെ ഗ്യാരേജിലേക്ക് വീണ്ടും ലംബോര്‍ഗിനിയുടെ മറ്റൊരു വാഹനം കൂടി.. ഹുറാകാന്‍ പകരം പൃഥ്വിയുടെ സാരഥി ഇനി ഉറുസ്; കോടികൾ ഇറക്കി ലംബോര്‍ഗിനി എസ്.യു.വി. സ്വന്തമാക്കി നടന്‍ പൃഥ്വിരാജ്

23 JUNE 2022 11:34 AM IST
മലയാളി വാര്‍ത്ത

വൻ വാഹനപ്രേമികളാണ് ഭൂരിഭാ​ഗം സിനിമാ താരങ്ങളും. പുത്തൻ വാഹനങ്ങൾ സ്വന്തമാക്കിയ താരങ്ങളുടെ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ മലയാള സിനിമതാരങ്ങളിലെ ഏക ലംബോര്‍ഗിനി ഉടമയായ പൃഥിരാജ് സുകുമാരന്റെ ഗ്യാരേജിലേക്ക് വീണ്ടും ലംബോര്‍ഗിനിയുടെ മറ്റൊരു വാഹനം കൂടി എത്തിയിരിക്കുകയാണ്. ലംബോര്‍ഗിനിയുടെ എസ്.യു.വി. മോഡലായ ഉറുസാണ് പൃഥ്വിരാജിന്റെ വാഹന ശേഖരത്തില്‍ ഏറ്റവുമൊടുവില്‍ എത്തിയിരിക്കുന്നത്. പ്രീമിയം സെക്കന്‍ഡ് ഹാൻഡ് കാർ ഷോറൂമായ റോയൽ ഡ്രൈവിൽ നിന്നാണ് താരം പുതിയ വാഹനം സ്വന്തമാക്കിയത്. കേരള റജിസ്ട്രേഷനിലുള്ള 2019 മോഡൽ ഉറുസിന്റെ അന്നത്തെ ഓൺറോഡ് വില ഏകദേശം 4.35 കോടിയായിരുന്നു. എത്ര വില നൽകിയാണ് സൂപ്പർ എസ്‍യുവി സ്വന്തമാക്കിയ എന്ന് വ്യക്തമല്ല. കേരളത്തിൽ ലംബോർഗിനി ഉറുസ് ബുക്ക് ചെയ്താൽ വാഹനം ലഭിക്കാൻ ഏകദേശം ഒരുവർഷം വരെ കാത്തിരിക്കണം എന്നാണ് റിപ്പോർട്ടുകൾ. 2018-ലാണ് പൃഥ്വിരാജ് ഹുറകാന്‍ സ്വന്തമാക്കിയത്. നാല് വര്‍ഷത്തിനിടെ ഇത് വെറും 2000 കിലോമീറ്റര്‍ മാത്രമാണ് ഓടിയിരിക്കുന്നത്. അദ്ദേഹം ഇപ്പോള്‍ വാങ്ങിയിരിക്കുന്ന ഉറുസ് 5000 കിലോമീറ്ററോളം മാത്രമേ ഓടിയിട്ടുള്ളതെന്നതും കൗതുകമാണ്.

2018 ജനുവരിയിലാണ് ലംബോര്‍ഗിനിയുടെ ആദ്യ എസ്.യു.വി. മോഡലായ ഉറുസ് ആഗോളതലത്തില്‍ അവതരിപ്പിക്കുന്നത്. പിന്നീട് സെപ്റ്റംബര്‍ മാസത്തോടെ ഈ വാഹനം ഇന്ത്യയിലും വിതരണം ആരംഭിക്കുകയായിരുന്നു. സ്പോര്‍ട്സ് കാറിന്റെയും എസ്.യു.വി.യുടെയും സവിശേഷതകള്‍ ഒരുപോലെ പ്രകടമാക്കുന്ന വാഹനം എന്ന ഖ്യാതിയുള്ള ഈ ആഡംബര എസ്.യു.വി ഫോക്സ്വാഗണിന്റെ എം.എല്‍.ബി. ഇവോ പ്ലാറ്റ്ഫോമിലാണ് ഒരുങ്ങിയിരിക്കുന്നത്. 3.6 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗവും 12.8 സെക്കന്‍ഡില്‍ 200 കിലോമീറ്റര്‍ വേഗതയും കൈവരിക്കാന്‍ ശേഷിയുള്ള ഉറുസിന് 'സൂപ്പര്‍ എസ്.യു.വി.' എന്ന വിശേഷണവുമുണ്ട്. 305 കിലോമീറ്ററാണ് പരമാവധി വേഗം.

നാല് ലിറ്ററിന്റെ ട്വിന്‍ ടര്‍ബോ വി-8 എന്‍ജിനാണ് ലംബോര്‍ഗിനി ഉറുസിന് കരുത്തുനല്‍കുന്നത്. ഇത് 650 ബി.എച്ച്.പി. പവറും 850 ന്യൂട്ടണ്‍മീറ്റര്‍ ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനൊപ്പം ഏത് ടെറൈനിലും ഓടിക്കാന്‍ കഴിയുന്ന ആറ് ഡ്രൈവിങ്ങ് മോഡുകളാണ് ഉറുസിലുള്ളത്. സുരക്ഷയുടെ കാര്യത്തിലും ഏറെ മുന്‍പന്തിയിലുള്ള ഈ വാഹനം ആഗോളതലത്തില്‍ പോലും ലംബോര്‍ഗിനിയുടെ ടോപ്പ് സെല്ലിങ്ങ് മോഡലായി മാറിയിട്ടുണ്ട്. ലംബോർഗിനിയുടെ ഇന്ത്യയിലെ ഏറ്റവും അധികം വിൽപനയുള്ള വാഹനമാണ് ഉറുസ്. ഏകദേശം 3.15 കോടി രൂപയാണ് ഉറുസിന്റെ അടിസ്ഥാന മോഡലിന്റെ വില.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (14 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (23 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (48 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (57 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

Malayali Vartha Recommends