Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വീടിന് പുറത്ത് അവർ ഒന്നിച്ചു! റോബിനെ കാണാന്‍ ജാസ്മിനെത്തി! ചേർത്ത് പിടിച്ച് റോബിൻ; എന്നെ ഞെക്കി കൊല്ലുന്നു സുഹൃത്തുക്കളേ എന്ന നിലവിളി; ഇവർക്ക് വേണ്ടിയാണോ പരസ്പരം പോരടിച്ചതെന്ന് ഫാൻസ്; വൈറൽ വീഡിയോ ഏറ്റെടുത്ത് സോഷ്യൽമീഡിയ...

23 JUNE 2022 01:12 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് മലയാളം സീസൺ നാലിലെ ഏറ്റവും ജനപ്രീതി നേടിയ മത്സരാർത്ഥികളിൽ രണ്ടുപേരാണ് റോബിൻ രാധാകൃഷ്ണനും ജാസ്മിൻ എം മൂസയും. സഹമത്സരാർത്ഥിയായ റിയാസിനെ ശാരീരികമായി ആക്രമിച്ചതിനെ തുടർന്നാണ് റോബിൻ ഷോയിൽ നിന്നും പുറത്തുപോയത്. റോബിനെ ഷോയിലേക്ക് തിരിച്ചുകൊണ്ടുവരുമോ എന്നൊരു സംശയം വന്നപ്പോൾ അങ്ങനെ സംഭവിക്കാതിരിക്കാനായി ജാസ്മിനും ഷോയിൽ നിന്നും ഇറങ്ങിപോകുകയായിരുന്നു. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വഴക്കുകളിലൊന്നായിരുന്നു റോബിനും ജാസ്മിനും തമ്മിലുണ്ടായിരുന്നത്. താന്‍ ഫേക്കാണെന്ന് പറഞ്ഞു കൊണ്ട് ഗെയിം കളിക്കുന്ന റോബിനും ഞാന്‍ ഞാനായിട്ടാണ് നില്‍ക്കുന്നതും എത്തിക്‌സ് വിട്ട് കളിക്കില്ലെന്ന് പറഞ്ഞ് കളിക്കുന്ന ജാസ്മിനും. തുടക്കം മുതല്‍ ബിഗ് ബോസിന്റെ പടിയിറങ്ങുന്നത് വരെ ഇരുവരും തമ്മില്‍ കോര്‍ക്കാത്ത ദിവസങ്ങളില്ലായിരുന്നു. റോബിനും ജാസ്മിനും തമ്മിലുള്ള വഴക്ക് ബിഗ് ബോസ് വീടിന് പുറത്തും തുടരുന്ന കാഴ്ചകളായിരുന്നു കണ്ടത്. പുറത്ത് വന്ന ശേഷം സോഷ്യല്‍ മീഡിയയിലൂടെ റോബിന്‍ ഫാന്‍സിനെതിരെയും റോബിനെതിരേയും ജാസ്മിന്‍ പ്രതികരിക്കുന്നത് കണ്ടിരുന്നു. അതുകൊണ്ട് തന്നെ ഇവര്‍ക്കിടയിലെ മഞ്ഞ് ഒരിക്കലും ഉരുകില്ലെന്നായിരുന്നു ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ ഇപ്പോഴിതാ അസാധ്യമെന്ന് കരുതിയിരുന്നത് സംഭവിച്ചിരിക്കുകയാണ്. റോബിനും ജാസ്മിനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അവസാനിച്ചിരിക്കുകയാണ്. റോബിനെ കാണാന്‍ നിമിഷയും ജാസ്മിനും നേരിട്ടെത്തിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ഇരുവും ഒരുമിച്ച് വിമാനയാത്ര ചെയ്യുന്നതിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. പിന്നാലെ ആരാധകരെ ഞെട്ടിച്ചു കൊണ്ട് ഇന്നിതാ റോബിനൊപ്പമുള്ള വീഡിയോകളും പങ്കുവച്ചിരിക്കുകയാണ് ജാസ്മിനും നിമിഷയും. ജാസ്മിന്‍ ആണ് ആദ്യം വീഡിയോ പങ്കുവച്ചത്. ഈ വീഡിയോയില്‍ ജാസ്മിനെ ചേര്‍ത്ത് പിടിക്കുന്ന റോബിനെ കാണാം. തമാശരൂപേണ ജാസ്മിന്‍ ഇയാള്‍ എന്നെ ഞെക്കി കൊല്ലുന്നു സുഹൃത്തുക്കളേ എന്ന് നിലവിളിക്കുന്നുണ്ട്. പൊട്ടിച്ചിരിച്ചു കൊണ്ട് ഫിസിക്കള്‍ അസോള്‍ട്ട് ബിഗ് ബോസ് എന്ന് നിമിഷയും വിളിച്ചു പറയുന്നുണ്ട്. ഈ വീഡിയോ റോബിനും നിമിഷയുമൊക്കെ പങ്കുവച്ചിട്ടുണ്ട്. പിന്നാലെ റോബിനൊപ്പമുള്ള മറ്റൊരു വീഡിയോയും നിമിഷ പങ്കുവച്ചിട്ടുണ്ട്. ഈ വീഡിയോയില്‍ മറ്റൊരു ബിഗ് ബോസ് താരമായ നവീന്‍ അറക്കലുമുണ്ട്. സമാധാനം ആയില്ലേ എന്നാണ് വീഡിയോ പങ്കുവച്ചു കൊണ്ട് നിമിഷ ചോദിക്കുന്നത്. വീഡിയോയില്‍ ജാസ്മിനെ റോബിന്‍ കെട്ടിപ്പിടിക്കുകയാണ്. ഇപ്പോള്‍ റോബിനാണ് ജാസ്മിന്റെ പുതിയ ബെസ്റ്റ് ഫ്രണ്ടെന്നും നിമിഷ പറയുന്നുണ്ട്. റോബിന്‍ എന്റെ കാല് പിടിച്ചിരിക്കുകയാണെന്നും ജാസ്മിന്‍ പറയുന്നുണ്ട്. ഇതിനിടെ നവീന്‍ വീഡിയോയിലേക്ക് കടന്നു വരികയും ആരാണ് ഇവിടെ ഉള്‍വലിഞ്ഞു നില്‍ക്കുന്നതും നിലപാടില്ലാത്തതെന്നും ചോദിക്കുന്നുണ്ട്. അത് നിങ്ങള്‍ തന്നെയാണെന്ന് നിമിഷ നവീനോട് പറയുന്നുണ്ട്. റോണ്‍സണ്‍ ആകട്ടെ എന്ന് പറഞ്ഞു കൊണ്ട് ജാസ്മിന്‍ മുട്ടയുണ്ടോ എന്ന് ചോദിക്കുന്നുണ്ട്. അത് കേട്ടപ്പോള്‍ റോണ്‍സനെ മിസ് ചെയ്യുന്നുണ്ടെന്ന് നിമിഷ പറയുന്നുണ്ട്. വീഡിയോകളും ചിത്രവുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ഒരിക്കലും നടക്കില്ലെന്ന് കരുതിയതാണ് ഇപ്പോള്‍ നടന്നിരിക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (14 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (23 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (48 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (57 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

Malayali Vartha Recommends