ഗായിക മഞ്ജരിയുടെ വിവാഹം ഇന്ന്... തിരുവനന്തപുരത്ത് നടക്കുന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കും

ഗായിക മഞ്ജരിയുടെ വിവാഹം ഇന്ന്. ബാല്യകാല സുഹൃത്തും പത്തനംതിട്ട സ്വദേശിയുമായ ജെറിനാണ് വരന്‍. തിരുവനന്തപുരത്ത് നടക്കുന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കും. ശേഷം ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാകും വിരുന്നു സത്കാരം നടക്കുക. ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമിയിലെ കുട്ടികളാണ് സത്കാരത്തില്‍ പങ്കെടുക്കുക.
കര്‍ണാടിക്, ഹിന്ദുസ്ഥാനി ആലാപന ശൈലികളില്‍ ഉള്‍പ്പെടെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള മഞ്ജരി 2005-ലാണ് പിന്നണി ഗായക രംഗത്തേക്ക് ചുവടുവെയ്ക്കുന്നത്. പൊന്‍മുടി പുഴയോരത്ത് എന്ന ചിത്രത്തിലെ ''ഒരു ചിരി കണ്ടാല്‍'' എന്ന ആദ്യ ഗാനം മഞ്ജരിയെ ശ്രദ്ധേയയാക്കിയിരുന്നു. മകള്‍ക്ക് എന്ന ചിത്രത്തിലെ ''മുകിലിന്‍ മകളേ'' എന്ന ഗാനത്തിന് സംസ്ഥാന അവാര്‍ഡും 2005-ല്‍ തന്നെ മഞ്ജരി സ്വന്തമാക്കി.
അതേസമയം മസ്‌കറ്റിലെ സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചവരാണ് മഞ്ജരിയും ജെറിനും. നിലവില്‍ ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയില്‍ എച്ച് ആര്‍ മാനേജരായി ജോലി ചെയ്യുകയാണ് ജെറിന്‍.
"
https://www.facebook.com/Malayalivartha






















