Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വളരെ നേരത്തെ ജീവിതത്തില്‍ നടന്ന ഒരു നിയമപരമായ ബന്ധമുണ്ടായിരുന്നു.. അത് വേര്‍പെടുത്തി... ആ ബന്ധവുമായി ഒത്തു പോകാന്‍ സാധിച്ചില്ല, അത് കൊണ്ട് വിവാഹമോചിതയായി! കുറെ നാളായി.. അതിന് ശേഷമാണ് ഞാന്‍ സ്വയം വിലയിരുത്തി തുടങ്ങിയത്; വിവാഹമോചനം ജീവിതത്തിലെ സന്തോഷകരമായ തീരുമാനമായിരുന്നു.. അല്ലാതെ അതൊരു ഇരുളടഞ്ഞ അധ്യായമല്ല.. രണ്ടാം വിവാഹത്തിന് മുൻപ് അത് തുറന്ന് പറഞ്ഞ് ഗായിക മഞ്ജരി

24 JUNE 2022 08:32 AM IST
മലയാളി വാര്‍ത്ത

ഗായിക മഞ്ജരിയുടെ വിവാഹത്തിന് മണിക്കൂറുകൾ മാത്രമാണ് ഉള്ളത്. ബാല്യകാല സുഹൃത്തും പത്തനംതിട്ട സ്വദേശിയുമായ ജെറിനാണ് വരന്‍. തിരുവനന്തപുരത്ത് ആക്കുളം എസ്.എസ് ഹോം ബ്രിഡ്ജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കും. ശേഷം ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാകും വിരുന്നു സത്കാരം നടക്കുക. ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമിയിലെ കുട്ടികളാണ് സത്കാരത്തില്‍ പങ്കെടുക്കുക. അതേ സമയം മഞ്ജരിയുടെ വിവാഹത്തോട് അനുബന്ധിച്ച് ആദ്യ വിവാഹത്തെ കുറിച്ചുള്ള ചില റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരിക്കുകയാണ്. നേരത്തെ വിവാഹം കഴിച്ച ഗായിക ആ ബന്ധം നിയമപരമായി തന്നെ അവസാനിപ്പിച്ചിരുന്നു. പിന്നിടൊരിക്കല്‍ വേര്‍പിരിയലിന്റെ കാരണമെന്താണെന്നും മഞ്ജരി വെളിപ്പെടുത്തി. വിവാഹ വാർത്ത പ്രചരിച്ചതോടെ അന്ന് ഗായിക പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാവുന്നത്. വളരെ നേരത്തെ ജീവിതത്തില്‍ നടന്ന ഒരു നിയമപരമായ ബന്ധമുണ്ടായിരുന്നു. അത് വേര്‍പെടുത്തി. ആ ബന്ധവുമായി ഒത്തു പോകാന്‍ സാധിച്ചില്ല, അത് കൊണ്ട് വിവാഹമോചിതയായി. കുറെ നാളായി.

അതിന് ശേഷമാണ് ഞാന്‍ സ്വയം വിലയിരുത്തി തുടങ്ങിയത്. പ്രത്യേകിച്ച് മുംബൈയില്‍ താമസിക്കുന്നതിനാല്‍ ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു. ഭക്ഷണം കഴിക്കുന്ന കാര്യത്തില്‍ പോലും ഇപ്പോള്‍ നമ്മുടെ ഇഷ്ടങ്ങള്‍ മുന്‍നിര്‍ത്തി വളരെ തെരഞ്ഞെടുപ്പുകള്‍ നടത്താറുണ്ട്'. എന്റെ മുന്‍ഗണനകളെ കുറിച്ചും തിരഞ്ഞെടുപ്പുകളെ കുറിച്ചും എനിക്ക് വളരെയധികം ആശങ്കകള്‍ ഉണ്ടായിരുന്നു. എന്നിരുന്നാലും എനിക്കിപ്പോള്‍ മാറ്റം വന്നു. മുംബൈയിലെ ജീവിതം തന്നെ ഒത്തിരി സ്വാധീനിച്ചിട്ടുണ്ട്. അതുപോലെ തന്നെയാണ് എന്റെ ജീവിതത്തിലെ വിവാഹമോചനവും എന്നാണ് മഞ്ജരി അന്ന് പറഞ്ഞത്. വിവാഹമോചനം ജീവിതത്തിലെ സന്തോഷകരമായ തീരുമാനമായിരുന്നു. അല്ലാതെ അതൊരു ഇരുളഞ്ഞ അധ്യായമല്ല.

ഒരു രീതിയില്‍ നോക്കിയാല്‍ അത് ജീവിതത്തിലെ വളരെ സന്തോഷകരമായ തീരുമാനമാണെന്നും ഗായിക വെളിപ്പെടുത്തി. എന്തായാലും പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന ഗായികയ്ക്ക് എല്ലാവിധ ആശംസകളുമായിട്ടാണ് പ്രിയപ്പെട്ടവര്‍ എത്തുന്നത്. മുന്‍കാലങ്ങളിലുണ്ടായ പ്രശ്‌നങ്ങളില്‍ നിന്നും മറികടക്കാനും ആഗ്രഹിച്ചത് പോലൊരു ജീവിതം ഉണ്ടാവാനുമാണ് ആരാധകര്‍ മഞ്ജരിയെ ആശംസിക്കുന്നത്. ജൂണ്‍ ഇരുപത്തിനാലിന് തിരുവനന്തപുരത്ത് വെച്ചാണ് താരവിവാഹം. ഗോപിനാഥ് മുതുകാടിന്റെ ഭിന്നശേഷിക്കാരുടെ സ്‌കൂളില്‍ വെച്ച് വിവാഹ വിരുന്നും സംഘടിപ്പിച്ചതായിട്ടാണ് അറിയുന്നത്. മസ്കറ്റിൽ മഞ്ജരിയും ജെറിനും ഒരുമിച്ച് പഠിച്ചിരുന്നവരാണ്. ബാല്യകാലം മുതൽ സുഹൃത്തുക്കളായവർ ജീവിതത്തിൽ ഒന്നിക്കുന്നതിൻ്റെ സന്തോഷം ആരാധകരും പങ്കുവെച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (15 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (24 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (49 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (58 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

Malayali Vartha Recommends