Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അന്യദൈവങ്ങളെ ആരാധിച്ചു എന്നു കരുതി എന്റെ പപ്പ മരിക്കണം എന്നുണ്ടോ? പപ്പയുടെ മരണത്തിലും ക്രൂരമായി ചിന്തിച്ചവരുണ്ട്; പപ്പയ്ക്ക് അറ്റാക്ക് വരുന്നത് വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു.. പലപ്പോഴും അവര്‍ക്ക് എന്തെങ്കിലും അസുഖങ്ങളോ കുഴപ്പങ്ങളോ ഉണ്ടെന്ന് നോക്കാന്‍ പലപ്പോഴും നമ്മള്‍ തിരക്കു മൂലം മറന്നുപോകും.. ജീവിതത്തിലുണ്ടായ ആ വിഷമം തുറന്ന് പറഞ്ഞ് ഗായിക റിമി ടോമി

24 JUNE 2022 08:52 AM IST
മലയാളി വാര്‍ത്ത

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് റിമി ടോമി. പ്രിയപ്പെട്ട ഗായിക മാത്രമല്ല ചാനലുകളില്‍ ഊര്‍ജ്ജ്വലതയുടെ പര്യായമെന്ന പോലെയുള്ള ആങ്കറുമാണ് മലയാളികള്‍ക്ക് റിമി ടോമി. റിമി ടോമിയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. തന്റെ വിശേഷങ്ങളെല്ലാം തന്നെ ആരാധകരുമായി താരം പങ്കുവെയ്ക്കാറുണ്ട്. 2014-ലായിരുന്നു റിമി ടോമിയുടെ പപ്പ ടോമി ജോസഫ് അന്തരിച്ചത്. തന്റെ പപ്പയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കിടുകയാണ് ഇപ്പോള്‍ റിമി ടോമി. മുന്‍പ് കൈരളി ടിവിയില്‍ ജെ.ബി ജങ്ഷനില്‍ അതിഥിയായി വന്നപ്പോഴായിരുന്നു റിമി തന്റെ അച്ഛനെക്കുറിച്ചും അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചും സംസാരിച്ചത്.

എന്റെ മമ്മിയുടെ അടുത്ത് നിന്നാണ് എനിക്ക് ഈ ഹ്യൂമര്‍ സെന്‍സ് കിട്ടിയത്. പപ്പ അത്ര സംസാരിക്കുന്നയാളായിരുന്നില്ല. കുറച്ച് ഗൗരവക്കാരനായിരുന്നു. ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നതിനോട് പപ്പയ്ക്ക് യാതൊരു എതിര്‍പ്പും ഇല്ലായിരുന്നു. മുന്‍പ് എന്നോട് അഭിനയിച്ചു നോക്കിക്കൂടെ എന്നൊക്കെ ചോദിക്കുമായിരുന്നു. പപ്പയെക്കുറിച്ച് പറഞ്ഞ് ടിവിയില്‍ വന്നിരുന്ന് കരയാന്‍ എനിക്ക് താത്പര്യമില്ല. പക്ഷെ, മറ്റൊരു കാര്യമുണ്ട്. ഒരിക്കല്‍ എനിക്ക് ഫെയ്‌സ്ബുക്കിലോ മറ്റോ വന്ന ഒരു കമന്റായിരുന്നു. റിമിയുടെ പപ്പ മരിക്കാനുള്ള കാരണം പറഞ്ഞാല്‍ റിമി എതിര്‍ക്കുമോ എന്ന് ചോദിച്ചായിരുന്നു തുടക്കം തന്നെ. അപ്പോള്‍ ഞാന്‍ മനസ്സില്‍ ചിന്തിച്ചു, അതെന്തായിരിക്കും എന്ന്. റിമി അന്യദൈവങ്ങളെ ആരാധിച്ചിട്ടില്ലേ, അതുകൊണ്ടാണ് പപ്പയ്ക്ക് അങ്ങനെ സംഭവിച്ചതെന്നു പറയുകയായിരുന്നു ആ കമന്റില്‍.

അങ്ങനെ പോലും ക്രൂരമായി ചിന്തിക്കുന്ന ആളുകള്‍ നമ്മുടെ ഇടയിലുണ്ട്. ഇവര്‍ മാത്രമല്ല, ഇതുപോലെ നിരവധി ആളുകള്‍ നമുക്കിടയിലുണ്ട്. അന്യദൈവങ്ങളെ ആരാധിച്ചു എന്നു കരുതി എന്റെ പപ്പ മരിക്കണം എന്നുണ്ടോ? എല്ലാവരുടെയും ജീവിതത്തിലെ വളരെ പ്രധാനപ്പെട്ടവരാണ് അച്ഛനും അമ്മയും പിന്നെ സഹോദരങ്ങളും. പപ്പയ്ക്ക് അറ്റാക്ക് വരുന്നത് വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു. പലപ്പോഴും അവര്‍ക്ക് എന്തെങ്കിലും അസുഖങ്ങളോ കുഴപ്പങ്ങളോ ഉണ്ടെന്ന് നോക്കാന്‍ പലപ്പോഴും നമ്മള്‍ തിരക്കു മൂലം മറന്നുപോകും. പപ്പയ്ക്ക് അസുഖമുണ്ടെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. വളരെ ചുറുചുറുക്കോടെ എല്ലാ കാര്യങ്ങളും ഓടിനടന്ന് ചെയ്യുമായിരുന്നു. 57 വയസ്സേ ഉണ്ടായിരുന്നുള്ളൂ. പെട്ടെന്നാണ് കാര്‍ഡിയാക് അറസ്റ്റ് ഉണ്ടായത്. ചിലപ്പോള്‍ നേരത്തെ കണ്ടുപിടിച്ചിരുന്നെങ്കില്‍ പപ്പയെ രക്ഷിക്കാമായിരുന്നു എന്ന കുറ്റബോധം ഇടയ്ക്ക് തോന്നാറുണ്ട്. പക്ഷെ, ദൈവനിശ്ചയം മാറ്റാന്‍ നമുക്കാവില്ലല്ലോ.' റിമി ടോമി പറയുന്നു. തന്റെ കഴിവുകള്‍ക്ക് എന്നും പപ്പയായിരുന്നു പ്രോത്സാഹനം നല്‍കിയിരുന്നതെന്ന് എല്ലാ കാലവും റിമി പറയാറുണ്ടായിരുന്നു. 2014 ജൂലൈയിലായിരുന്നു റിമി ടോമിയുടെ പിതാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചത്. പപ്പയുടെ ഓര്‍മ്മദിനങ്ങളില്‍ താരം പങ്കുവെക്കുന്ന ചിത്രങ്ങളും കുറിപ്പുകളും ഏറെ ചര്‍ച്ചയാകാറുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (25 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (34 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (59 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (4 hours ago)

Malayali Vartha Recommends