Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എനിക്ക് നിന്നെ പ്രണയിക്കാൻ കഴിയില്ല.. അത് ഞാൻ പലവട്ടം പറഞ്ഞു.. പ്രണയവും പറഞ്ഞ് വീണ്ടും വരരുതെന്ന് ആവർത്തിച്ചിട്ടും നീ അത് തന്നെയാണ് തുടരുന്നത്; എനിക്ക് നിന്റെ ഫാൻസിന്റെയോ റോബിൻ ഫാൻസിന്റേയോ വോട്ട് വേണ്ട... നീ എന്നെ വിട്ടേക്കെന്ന് തുറന്നടിച്ച് ദിൽഷ! ദിൽഷയുടെ ഫ്രണ്ട്ഷിപ്പ് തനിക്ക് വേണ്ടെന്ന് ബ്ലെസ്ലി; ഇരുവരുടെയും സഹൃദം അടിച്ച് പിരിയുന്നു.. എല്ലാം റിയാസിന്റെ പ്ലാനെന്ന് ആരാധകർ

24 JUNE 2022 09:29 AM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് സീസൺ 4 ഫൈനലിൽ എത്തുന്ന ആദ്യ മത്സരാർഥിയായിരുന്നു ദിൽഷ. 56 പോയിന്റോടെ ഒന്നാം സ്ഥാനത്ത് ദിൽഷ അവസാനിപ്പിച്ചപ്പോൾ രണ്ടാം സ്ഥാനത്ത് 51 പോയിന്റോടെ ബ്ലെസ്ലി റണ്ണർ ആപ്പ് ആയി മാറി. ഈ സീസണിൽ കണ്ട ഏറ്റവും നല്ല സൗഹൃദമായിരുന്നു ദിൽഷ-റോബിൻ-ബ്ലെസ്ലി എന്നിവരുടേത്. റോബിനും ബ്ലെസ്ലിക്കും ദിൽഷയോട് പ്രണയമായിരുന്നു. രണ്ടുപേരും പ്രണയം ദിൽഷയോട് പറഞ്ഞെങ്കിലും സൗഹൃദത്തിനപ്പുറം തനിക്കൊന്നും തോന്നുന്നില്ലെന്നാണ് ദിൽഷ മറുപടി നൽകിയത്. എങ്കിലും അവർ അടുത്ത സുഹൃത്തുക്കളായി തന്നെ ബിഗ്‌ബോസ് വീട്ടിൽ തുടർന്ന്. അത് പിന്നീട് ത്രികോണ പ്രണയകഥ എന്ന പേരിൽ പുറത്ത് ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ റിയാസ് വന്നതോടെ റോബിൻ വീട്ടിൽ നിന്നും പുറത്തായി. റോബിൻ പോയതോടെ ദിൽഷയുടെ കൂട്ട് ബ്ലെസ്ലി മാത്രമായി. റോബിനെ പുറത്താക്കാൻ കാരണക്കാരനായ റിയാസിനോട് പകരം ചോദിച്ചതും ബ്ലെസ്ലിയും ദിൽഷയും ഒരുമിച്ചായിരുന്നു. ബ്ലെസ്ലിയെ തനിക്ക് ഒരിക്കലും പ്രണയിക്കാൻ കഴിയില്ലെന്നും സഹോദരനായിട്ടാണ് കാണുന്നതെന്നും ദിൽഷ പലപ്പോഴായി പറഞ്ഞിരുന്നു. പക്ഷെ പിന്നേയും പല ആവർത്തി അവസരം കിട്ടുമ്പോഴെല്ലാം തന്റെ പ്രണയം ദിൽഷയോട് ബ്ലെസ്ലി പറഞ്ഞിരുന്നു.

അതേസമയം രണ്ട് ദിവസമായി ബ്ലെസ്ലി ദിൽഷയോട് ശത്രുത മനോഭാവത്തോടെയാണ് പെരുമാറുന്നത്. വീക്കിലി ടാസ്ക്ക് ചെയ്തപ്പോൾ ദിൽഷ പലരേയും വേദനിപ്പിച്ചുവെന്ന് പറഞ്ഞ് ദിൽഷയ്ക്ക് മാർക്ക് കൊടുക്കാൻ ബ്ലെസ്ലി തയ്യാറായില്ല. ശേഷം ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ആരംഭിച്ചു. ഇപ്പോൾ ബ്ലെസ്ലിയും ദിൽഷയും തമ്മിൽ വലിയ വാക്ക് തർക്കം നടന്നിരിക്കുകയാണ്. ബ്ലെസ്ലിയെ ഒരിക്കലും പ്രണയിക്കാൻ കഴിയില്ലെന്നാണ് ദിൽഷ പറയുന്നത്. എനിക്ക് നിന്നെ പ്രണയിക്കാൻ കഴിയില്ല. അത് ഞാൻ പലവട്ടം പറഞ്ഞു. പ്രണയവും പറഞ്ഞ് വീണ്ടും വരരുതെന്ന് ആവർത്തിച്ചിട്ടും നീ അത് തന്നെയാണ് തുടരുന്നത്.' 'നിന്റെ ജീവിതം കൊണ്ട് പല സന്ദേശകളും ജനങ്ങൾക്ക് കൊടുക്കാൻ വന്നതാണെന്ന് പറയാറുള്ള നീ പ്രണയം സ്വീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ പെൺകുട്ടിക്ക് പിന്നാലെ വീണ്ടും നടക്കുന്നതും അവളെ നിർബന്ധിക്കുന്നതും എന്തിനാണ്.'

'നിന്നേയും റോബിനേയും മുതലെടുത്ത് ഞാൻ വോട്ട് സമ്പദിക്കുന്നുവെന്നാണ് വീട്ടിലുള്ളവർ പറയുന്നത്. എനിക്ക് നിന്റെ ഫാൻസിന്റെയോ റോബിൻ ഫാൻസിന്റേയോ വോട്ട് വേണ്ട. എന്റെ ഫാൻസ് തരുന്ന വോട്ട് കൊണ്ട് ജയിക്കാൻ പറ്റുമെങ്കിൽ അത് മതി.' 'ഞാൻ നിങ്ങളെപ്പോലെ ഒമ്പത് മാസം പഠിച്ചിട്ടല്ല ഹൗസിലേക്ക് വന്നിട്ടുള്ളത്. പുറത്ത് എങ്ങനെയാണോ അങ്ങനെ തന്നെയാണ് ഞാൻ വീട്ടിലും നിൽക്കുന്നത്. നീ എന്നെ വിട്ടേക്ക്... എന്നിട്ട് നിന്റെ കളിയിൽ ശ്രദ്ധിക്ക്' എന്നാണ് ബ്ലെസ്ലിയോട് ദിൽഷ പറയുന്നത്. ദിൽഷയുടെ പകുതി ചോ​ദ്യങ്ങൾക്കും ബ്ലെസ്ലിക്ക് മറുപടിയുണ്ടായിരുന്നില്ല. അവസാനം ദിൽഷയുടെ ഫ്രണ്ട്ഷിപ്പ് തനിക്ക് വേണ്ടെന്നാണ് ബ്ലെസ്ലി പറഞ്ഞത്. മാത്രമല്ല ഏത് നേരവും സഹോദരനാണെന്ന് പറഞ്ഞ് നടക്കേണ്ടതില്ലെന്നും ബ്ലെസ്ലി ദിൽഷയോട് പറഞ്ഞു. ഇരുവരും സൗഹൃദം പിരിയുന്നതിന്റെ വക്കിലാണ്. ദിൽഷയും ബ്ലെസ്ലിയും തമ്മിലുള്ള വഴക്കിന് കാരണം റിയാസാണ് എന്നാണ് പ്രേക്ഷകരുടെ കണ്ടുപിടിത്തം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 minutes ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 minutes ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (21 minutes ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (28 minutes ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (35 minutes ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (41 minutes ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (43 minutes ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (47 minutes ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (47 minutes ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (52 minutes ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (57 minutes ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (1 hour ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (1 hour ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (1 hour ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (2 hours ago)

Malayali Vartha Recommends