Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മക്കളെയും ചെറുകുട്ടിയെയുമൊക്കെ വിട്ടു 86ാം വയസിലും ഒറ്റയ്ക്ക് വാടക വീട്ടിൽ താമസിക്കുന്നതിന് ഒരു കാരണമുണ്ട്! ആരാധകരോട് ആ രഹസ്യം ആദ്യമായി തുറന്ന് പറഞ്ഞ് സുബ്ബലക്ഷ്മി; സൗഭാഗ്യയുടെ വൈറൽ വീഡിയോ ഏറ്റെടുത്ത് ആരാധകർ

24 JUNE 2022 09:54 AM IST
മലയാളി വാര്‍ത്ത

പ്രശസ്ത നടിയും നര്‍ത്തകിയുമായ താരാ കല്യാണിന്റെ മകളായ നര്‍ത്തകിയും ടിക് ടോക്ക് താരവുമായ സൗഭാഗ്യയെ ഏവര്‍ക്കും സുപരിചിതമാണ്. സോഷ്യല്‍ മീഡിയയിലൂടെ വളരെയേറെ സജീവമായ താരത്തെ ഡബ്സ്മാഷ് ക്യൂന്‍ എന്നാണ് ആരാധകര്‍ വിളിച്ചത്. സൗഭാഗ്യ വളരെ ചുരുങ്ങിയ സമയം കൊണ്ട് ഡബ്സ്മാഷിന്റെ വ്യത്യസ്തമായ മറ്റൊരു തലം പ്രേക്ഷകര്‍ക്ക് കാണിച്ചുകൊടുത്ത് കൊണ്ടാണ് സെലിബ്രിറ്റിയായി മാറിയത്. എന്നാല്‍ താരത്തിന്റെ വിവാഹവും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്നിരുന്നു. ആരാധകരുമായി തന്റെ വിശേഷങ്ങൾ ഇപ്പോഴും തുറന്ന് പറയാറുണ്ട്. ഇപ്പോഴിത അമ്മൂമ്മ സുബ്ബലക്ഷ്മിയുടെ വിശേഷം പങ്കുവെയ്ക്കുകയാണ് സൗഭാഗ്യ. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അമ്മൂമ്മയുടെ വിശേഷം പറഞ്ഞത്.

മക്കളില്‍ നിന്നും കൊച്ചുമക്കളില്‍ നിന്നും മറി ഒറ്റയ്ക്കാണ് സുബ്ബലക്ഷ്മി താമസിക്കുന്നത്. വാടക വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്നതിന്റെ കാരണവും സൗഭാഗ്യ വീഡിയോയില്‍ പറയുന്നുണ്ട്. അമ്മൂമ്മ തനിച്ച് താമസിക്കാനുളള കാരണം വെളിപ്പെടുത്തി കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. ആദ്യം സൗഭാഗ്യയയും പിന്നീട് അമ്മൂമ്മയും കാരണം പറയുന്നുണ്ട്. സ്വകാര്യതയ്ക്ക് വേണ്ടിയാണ് അമ്മൂമ്മ മാറി താമസിക്കുന്നത്. കൂടാതെ സ്വതന്ത്രയായി നില്‍ക്കാന്‍ ആഗ്രഹിക്കുന്ന ആളാണ്. വളരെ ധൈര്യവതിയുമാണ്. എല്ലാവരും സ്വന്തമായി കാര്യങ്ങള്‍ ചെയ്യണമെന്ന് വിശ്വസിക്കുന്ന ആളാണ്. കൂടാതെ ഒരാളെ ആശ്രയിച്ച് ജീവിക്കാനും താല്‍പര്യമില്ല'; സൗഭാഗ്യ മുത്തശ്ശിയെ കുറിച്ച് ആമുഖമായി പറഞ്ഞു. പിന്നീട് സുബ്ബലക്ഷ്മിയാണ് മാറി താമസിക്കാനുളള കാരണം വെളിപ്പെടുത്തിയത്. കൊച്ചുമകള്‍ പറഞ്ഞത് തന്നെയാണ് കാര്യമെന്ന് പറഞ്ഞു കൊണ്ടാണ് അമ്മൂമ്മയും സംസാരിച്ച് തുടങ്ങിയത്. 'ഒറ്റയ്ക്ക് താമസിച്ചാല്‍ കൂടുതല്‍ സ്വകാര്യതയും സ്വാതന്ത്ര്യവും ലഭിക്കും. എല്ലാവര്‍ക്കും കുടുംബത്തെ കുറിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടാണ്.

പലരീതിയില്‍ കുടുംബം മുന്നോട്ട് കൊണ്ട് പോകണമെന്നാണ് ആഗ്രഹം. അതുപോലെ എന്റെ വീടിനെ കുറിച്ച് എന്റേതായ കാഴ്ചപ്പാടുകളുണ്ട്. എന്നാല്‍ പ്രായമായി എന്ന് കരുതി ഞാന്‍ ചെയ്തു കൊണ്ടിരിക്കുന്നതൊന്നും വിടാന്‍ കഴിയില്ല'; ഒറ്റയ്ക്ക് താമസിക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി കൊണ്ട് സുബ്ബലക്ഷ്മി പറഞ്ഞു. 'എല്ലാത്തിനും മക്കളെ ബുദ്ധിമുട്ടിക്കുന്നത് തനിക്ക് തീരെ ഇഷ്ടമല്ല. എനിക്ക് ഇഷ്ടപ്പെടുന്നത് അവര്‍ക്കോ എന്റെ ഇഷ്ടം മക്കള്‍ക്കോ അംഗീകരിക്കാന്‍ കഴിയില്ല. അതുപോലെ അവര്‍ക്ക് എന്നെ വിട്ടിട്ട് എങ്ങും പോകാനും ബുദ്ധിമുട്ടായിരിക്കും. ചിലപ്പോള്‍ അവര്‍ക്കൊരു ഭാരമാവും'. 'എന്നാല്‍ ഇപ്പോഴത്തെ എന്റെ അവസ്ഥ അങ്ങനെയല്ലല്ലോ. ഇപ്പോള്‍ ഞാന്‍ ആക്ടീവാണ്. അങ്ങനൊയൊരു അവസ്ഥ വരുമ്പോള്‍ മക്കളുടെ അടുത്തേയ്ക്ക് പോകും. എന്നാല്‍ തനിക്ക് അങ്ങനെയൊരു അവസ്ഥ വരില്ല'; മുത്തശ്ശി ഉറപ്പിച്ചു പറഞ്ഞു . 'കൃത്യമായ അടുക്കും ചിട്ടയും പാലിച്ചാണ് ഞാന്‍ ജീവിക്കുന്നത്. അത് മാറ്റാന്‍ പറ്റില്ല. ഷൂട്ട് കഴിഞ്ഞ് വന്നാല്‍ ചൂട് ദോശ മാത്രമേ കഴിക്കുകയുള്ളൂ. അത് നിര്‍ബന്ധമായി വേണം. അതുപോലെ ഉളള സാമ്പറും ചാട്‌നിയുമൊക്കെ നല്ല വൃത്തിയ്ക്കും രുചിക്കും വേണം'; തന്റെ ചിട്ടകളെ കുറിച്ച് മുത്തശ്ശി വെളിപ്പെടുത്തി. അമ്മൂമ്മയുടെ ചില രീതികള്‍ തങ്ങള്‍ എല്ലാവരും ഫോളോ ചെയ്യുന്നുണ്ടെന്നും സൗഭാഗ്യയും കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (24 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (33 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (58 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (4 hours ago)

Malayali Vartha Recommends