ബാല്യകാല സുഹൃത്തിനെ ജീവിത സഖിയാക്കി, ഗായിക മഞ്ജരിയുടെ കഴുത്തിൽ താലി ചാർത്തി ജെറിൻ, സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചവർ ഇനി ജീവിതത്തിലും ഒരുമിച്ച്...!

ഗായിക മഞ്ജരി വിവാഹിതയായി. പത്തനംതിട്ട സ്വദേശി ബാല്യകാല സുഹൃത്ത് ജെറിന്‍ ആണ് വരന്‍. തിരുവനന്തപുരത്ത് വച്ചാണ് വിവാഹചടങ്ങുകള്‍ നടന്നത്. അടുത്ത കുടുംബാംഗങ്ങള്‍ ചടങ്ങില്‍ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
ഗോപിനാഥ് മുതുകാട് മാജിക് അക്കാദമിയിലെ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കൊപ്പം വിരുന്ന് സല്‍ക്കാരം ഒരുക്കിയിട്ടുണ്ട്. മഞ്ജരിയുടെ ബാല്യകാലം മുതലുള്ള സുഹൃത്താണ് ജെറിന്‍. മസ്‌കറ്റിലെ സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചവരാണ്. ബെംഗളൂരുവിലെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്തുകൊണ്ടിരിക്കുകയാണ് ജെറിന്‍.
വിവാഹത്തിന് മുന്നോടിയായി മെഹന്തി ഇടുന്നതടക്കമുള്ള ചിത്രങ്ങള്‍ മഞ്ജരി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവച്ചിരുന്നു.നിരവധി ചിത്രങ്ങളിൽ ഗാനം ആലപിച്ചിണ്ട് മഞ്ജരി. അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലെ ഗാനത്തിലൂടെയാണ് പിന്നണിഗായികയായി മഞ്ജരിയെത്തുന്നത്. 2005ല്‍ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്. ആൽബങ്ങളിലൂടെയും സംഗീത ലോകത്ത് സജീവമാണ് മഞ്ജരി.
https://www.facebook.com/Malayalivartha






















