Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഞങ്ങളുടെ ജീവിതത്തില്‍ വിവാഹം കഴിഞ്ഞശേഷം ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ട്.. പക്ഷെ, ഭാര്യഭര്‍തൃ ബന്ധത്തിലുള്ള വിശ്വാസം ഉള്ളതിനാല്‍ ഇനി ഒരു തരത്തിലുള്ള ആരോപണങ്ങളും ഞങ്ങളുടെ ജീവിതത്തെ ബാധിക്കില്ല! കുടുംബജീവിതത്തില്‍ ക്ഷമ വളരെ ആവശ്യമാണ്! തുറന്ന് പറഞ്ഞ് നടന്‍ ബാല

24 JUNE 2022 02:54 PM IST
മലയാളി വാര്‍ത്ത

ഗായിക അമൃത സുരേഷുമായി വിവാഹബന്ധം വേര്‍പിരിഞ്ഞതിന് പിന്നാലെ മലയാളികളുടെ ഇഷ്ട താരം ബാല കഴിഞ്ഞ വര്‍ഷമാണ് പുനര്‍വിവാഹിതനായത്. എലിസബത്ത് എന്നാണ് ഭാര്യയുടെ പേര്. വിവാഹശേഷം ഇരുവരും നിരവധി അഭിമുഖങ്ങളില്‍ ഒന്നിച്ച് വന്നിട്ടുണ്ട്. ഡോക്ടറായ എലിസബത്തിന്റെ പൂര്‍ണ്ണപിന്തുണ തനിക്കുണ്ടെന്ന് ബാല പറയുന്നു. വിവാഹശേഷം തനിക്ക് ലഭിച്ച ചില ഉള്‍ക്കാഴ്ചകളെക്കുറിച്ച് പറയുകയാണ് ബാല ഇപ്പോള്‍. കുടുംബജീവിതത്തില്‍ ക്ഷമ വളരെ ആവശ്യമുള്ള സംഗതിയാണ്. അതുണ്ടെങ്കില്‍ കുടുംബജീവിതം വളരെ സന്തോഷത്തോടെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയും. അനുഭവം കൊണ്ടാണ് താന്‍ ഇക്കാര്യം പറയുന്നതെന്ന് ബാല പറയുന്നു. എനിക്കിത് പറയാന്‍ അര്‍ഹതയുണ്ടോ എന്നറിയില്ല, ക്ഷമ എല്ലാവര്‍ക്കും ആവശ്യമാണെന്നാണ് എന്റെ അനുഭവം കൊണ്ട് ഞാന്‍ പഠിച്ചത്. ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും അത്യാവശ്യം ക്ഷമയുള്ളതുകൊണ്ടാണ് ജീവിതം വളരെ സന്തോഷകരമായി മുന്നോട്ടു പോകുന്നതെന്നും ബാല വ്യക്തമാക്കി.

അത് ശരി തന്നെയെന്ന് ബാലയുടെ ഭാര്യ എലിസബത്തും സമ്മതിക്കുന്നു. ബാല ശരിക്കും നല്ലൊരു മനുഷ്യനാണെന്ന് എലിസബത്ത് തുറന്നുസമ്മതിക്കുകയാണ്. ഇടയ്ക്ക് കുറച്ചു ദേഷ്യം വരുമെങ്കിലും ആള്‍ വളരെ പാവമാണ്. 'എല്ലാവരും കൂടി ഒത്തൊരുമിച്ച് സന്തോഷത്തോടെ ഇരിക്കുന്നതാണ് എന്നെ സംബന്ധിച്ച് ആഘോഷമെന്ന് പറയുന്നത്. ഫെസ്റ്റിവലുകള്‍ മാത്രമല്ല എനിക്ക് ആഘോഷം, കുടുംബത്തോടൊപ്പം എപ്പോഴെല്ലാം ഒത്തൊരുമിച്ച് സന്തോഷമായിട്ടിരിക്കാന്‍ സാധിക്കുന്നുവോ അപ്പോഴെല്ലാം എനിക്ക് ആഘോഷങ്ങള്‍ക്ക് തുല്യമാണ്. എലിസബത്തും അവളുടെ മാതാപിതാക്കളും സഹോദരങ്ങളുമെല്ലാം എന്നെ വളരെയധികം സ്‌നേഹിക്കുന്നുണ്ട്. അവര്‍ എന്നെ പൊന്നുപോലെയാണ് നോക്കുന്നത്.

ഞങ്ങളുടെ ജീവിതത്തില്‍ വിവാഹം കഴിഞ്ഞശേഷം ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ, ഭാര്യഭര്‍തൃ ബന്ധത്തിലുള്ള വിശ്വാസം ഉള്ളതിനാല്‍ ഇനി ഒരു തരത്തിലുള്ള ആരോപണങ്ങളും ഞങ്ങളുടെ ജീവിതത്തെ ബാധിക്കില്ലെന്ന് ബാല വ്യക്തമാക്കുന്നു. 2010-ലായിരുന്നു ഗായിക അമൃത സുരേഷുമായുള്ള ബാലയുടെ ആദ്യ വിവാഹം. ഈ ബന്ധത്തില്‍ ഇരുവര്‍ക്കുമുള്ള മകളാണ് അവന്തിക എന്ന പാപ്പു. അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് 2015 മുതല്‍ വേര്‍പിരിഞ്ഞു താമസിച്ചിരുന്ന ബാലയും അമൃതയും 2019-ലാണ് നിയമപരമായി വിവാഹബന്ധം വേര്‍പെടുത്തിയത്. വിവാഹമോചിതരായ ശേഷം കുട്ടിയുടെ കസ്റ്റഡി അമൃതയ്ക്കാണ് ലഭിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (24 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (33 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (58 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (4 hours ago)

Malayali Vartha Recommends