മുഖം ആകെ മാറിപ്പോയല്ലോ? 'മിന്നൽ ഷിബു'വിൻ്റെ സ്വന്തം 'ഉഷ'യ്ക്ക് ചിക്കൻപോക്സ്! ചിത്രങ്ങൾ കണ്ടു ഞെട്ടി.. പെട്ടന്ന് സുഖമാകട്ടെയെന്ന പ്രാർത്ഥനയോടെ ആരാധകർ

ടൊവീനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് മിന്നല്‍ മുരളി. ടൊവീനോ ഒരു സൂപ്പര്‍ ഹീറോ ആയി അഭിനയിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. ജയ്സൺ എന്നാണ് ടൊവീനോയുടെ കഥാപാത്രത്തിന്റെ പേര്. ഇടിമിന്നലേറ്റ് അസാധാരണ ശക്തി കൈവരിച്ച് ജയ്സൺ സൂപ്പർ ഹീറോ ആയി മാറുന്നതാണ് കഥ. ഈ സിനിമയിൽ ഉഷ എന്ന കഥാപാത്രമായെത്തി ഏറെ ശ്രദ്ധ നേടിയ നടിയാണ് ഷെല്ലി എൻ കുമാര്‍. മിനി സ്ക്രീനിൽ നിന്ന് സിനിമാലോകത്തേക്കെത്തിയ താരം ഉഷ എന്ന കഥാപാത്രമായി ജീവിക്കുകയായിരുന്നു. ഒടിടി റിലീസായെത്തിയ ചിത്രത്തിലൂടെ വലിയ പ്രശംസകൾ ഷെല്ലിയെ തേടിയെത്തുകയുണ്ടായി. മിനി സ്ക്രീനിൽ നിരവധി സീരിയലുകളുടെ ഭാഗമായിട്ടുള്ള ഷെല്ലി 2009-ൽ കേരള കഫെയിലെ ഐലൻഡ് എക്സ്പ്രസ് എന്ന സെഗ്മെൻറിലാണ് അഭിനയിച്ചത്. അകം, ചട്ടക്കാരി, ഈട, സഖാവ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. തങ്കമീൻകൾ എന്ന തമിഴ് ചിത്രത്തിലും വെയിറ്റിംഗ് റൂം എന്ന ബോളിവുഡ് സിനിമയിലും ഷെല്ലി അഭിനയിച്ചിട്ടുണ്ട്. സോഷ്യൽമീഡിയയിൽ സജീവമായ ഷെല്ലി ഇപ്പോൾ പങ്കുവെച്ചിരിക്കുന്നൊരു പോസ്റ്റ് കണ്ട് ആരാധകർ ആശങ്കയിലാണ്. ചിക്കൻ പോക്സിന്‍റെ പെട്ടിയിൽ നിന്ന് തിരിച്ചെത്തിയിരിക്കുകയാണ് പൊൽക്ക ഡോട്സ് എന്ന് കുറിച്ചുകൊണ്ടാണ് പുതിയൊരു ചിത്രം ഷെല്ലി ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. വേഗം സുഖം പ്രാപിക്കട്ടെ എന്ന് കുറിച്ചുകൊണ്ട് നിരവധി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha






















