Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബി​ഗ് ബോസ് മലയാളം സീസൺ 2വിൽ നിന്നും തിരിച്ചെത്തിയ സംഭവിച്ചത് മറ്റൊന്ന്.. നിരവധി പേർ എന്നെ മോശക്കാരിയാക്കി.. അച്ഛനെ പറ്റിച്ച് കാശുണ്ടാക്കിയവളെന്നാണ് അവർ പറഞ്ഞ് പരത്തി! ഒരിക്കലും മറക്കാനാകാത്ത ആ വേദനയെ കുറിച്ച് ആര്യ

25 JUNE 2022 08:57 AM IST
മലയാളി വാര്‍ത്ത

മലയാളികളുടെ ഇഷ്ട താരമാണ് ആര്യ. ബഡായി ബംഗ്ളാവിലൂടെ തന്റേതായുള്ള സ്ഥാനം ആര്യ നേടി. പിന്നാലെ ബിഗ്‌ബോസിലും എത്തിയപ്പോൾ ഇരും കയ്യും നീട്ടിയായിരുന്നു ആരാധകർ സ്വീകരിച്ചത്. തന്റെ വിശേഷങ്ങളൊക്കെ തന്നെ താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം ഒരുഅഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. തനിക്ക് നേരെ ഉണ്ടായ സോഷ്യൽമീഡിയ ബുള്ളയിങിനെ കുറിച്ചും അത് ജീവിതത്തെ എങ്ങനെ ബാധിച്ചു എന്നതിനെ കുറിച്ചുമെല്ലാമാണ് ആര്യ സംസാരിച്ചിരിക്കുന്നത്. 'ബി​ഗ് ബോസ് മലയാളം സീസൺ 2വിൽ പങ്കെടുത്ത ശേഷമാണ് ഏറ്റവും കൂടുതൽ സൈബർ ബുള്ളിയിങ് അനുഭവിച്ച് തുടങ്ങിയത്. ഞാൻ അവിടെ ചെയ്ത പ്രവൃത്തികളുടെ അടിസ്ഥാനത്തിലാണ് എല്ലാവരും എന്നെ വിലയിരുത്തിയത്.' 'എന്റെ ഫോട്ടോകൾക്കും വീഡിയോകൾക്കും താഴെ സ്ഥിരമായി മോശം കമന്റുകളായിരുന്നു നിറഞ്ഞിരുന്നത്. ചിലപ്പോഴൊക്കെ മാത്രമെ ഞാൻ അതിന് എതിരെ പ്രതികരിച്ചിട്ടുള്ളൂ. അത്രത്തോളം സങ്കടം ഉണ്ടാകുന്ന സന്ദർഭങ്ങളിൽ മാത്രം.' 'ഈ കമന്റിടുന്നവരെല്ലാം ഫേക്ക് അക്കൗണ്ടുകൾ ഉണ്ടാക്കിയാണ് അക്കൗണ്ടിൽ വന്ന് മോശം കമന്റുകൾ ചെയ്യുന്നത്.

എന്നെ ഇഷ്ടമല്ലാത്തവർക്ക് എന്നെ അൺഫോളോ ചെയ്യാം. പക്ഷെ ആരും അത് ചെയ്യില്ല. പകരം എന്റെ അക്കൗണ്ട് പരിശോധിച്ച് ഇത്തരം മോശം കമന്റുകൾ കുറിച്ച് എന്നെ പ്രകോപിപ്പിച്ച് അവരുടെ ദേഷ്യം തീർക്കും.''ആർക്കെങ്കിലും വിമർശിക്കണമെങ്കിൽ വിമർശിക്കാം. ആരോ​ഗ്യപരമാണെങ്കിൽ സന്തോഷത്തോടെ മറുപടി തരും. അത്തരത്തിൽ മാന്യമായി അഭിപ്രായം ഇൻബോക്സിൽ അയക്കുന്നവരേയും എനിക്ക് അറിയാം. 'ഞാൻ ഇത്തരം ബുള്ളിയിങിന് പലപ്പോഴും മറുപടി കൊടുക്കാറുണ്ടായിരുന്നില്ല. ബി​ഗ് ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഒരിക്കൽ എനിക്ക് വളരെ പ്രതികരിക്കേണ്ടി വന്നു. കാരണം ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന അച്ഛനെ ഞാൻ പറ്റിച്ച് കാശ് തട്ടിയെടുത്തുവെന്നാണ് കാര്യം മനസിലാക്കാതെ ഒരു ഓൺലൈൻ മീഡിയ വാർത്തയായി നൽകിയത്.

'ആ വാർത്തയും തലക്കെട്ടും വൈറലായതോടെ നിരവധി പേർ എന്നെ മോശക്കാരിയാക്കി കമന്റുകളും ചെയ്തു. ബി​ഗ് ബോസിലായിരിക്കുമ്പോൾ നമ്മുടെ ജീവിതത്തിൽ സംഭവിച്ചത് മറ്റുള്ളവരുമായി പങ്കുവെക്കാനുള്ള ഒരു ടാസ്ക്കുണ്ടായിരുന്നു. ആ ടാസ്ക്ക് ചെയ്തപ്പോൾ‌ ‍‍ഞാൻ‌ അച്ഛനെ കുറിച്ച് സംസാരിച്ചിരുന്നു. മരിക്കുന്നതിന് മുമ്പ് കുറച്ച് നാൾ അച്ഛന് മറവി രോ​ഗം ആയിരുന്നു. അസുഖം പിടിപെടും മുമ്പ് അച്ഛൻ വീടിന്റെ ഡോക്യുമെന്റ്സ് എനിക്ക് ബിസിനസ് തുടങ്ങാൻ ലോണെടുക്കാൻ നൽകിയിരുന്നു.' 'അത് വെച്ചാണ് ഞാൻ പണം കണ്ടെത്തിയതും ബിസിനസ് തുടങ്ങിയതും. രോ​ഗം പിടിപെട്ടപ്പോൾ അച്ഛൻ ആ കാര്യം മറന്ന് പോയി. അതിനാൽ അച്ഛൻ കരുതിയത് ഞാൻ അച്ഛനെ പറ്റിച്ച് ഡോക്യുമെന്റ്സ് പണയം വെച്ച് പണം ഉണ്ടാക്കിയെന്നാണ്. നീ എന്നെ പറ്റിച്ചുവെന്ന് അച്ഛൻ ഇടയ്ക്കിടെ പറയുകയും ചെയ്യുമായിരുന്നു.' 'അതെന്നെ സങ്കടപ്പെടുത്തിയിരുന്നുവെന്നാണ് ഞാൻ ബി​​ഗ് ബോസിൽ വെച്ച് പറഞ്ഞത്. അത് കേട്ടിട്ടാണ് അച്ഛനെ പറ്റിച്ച് കാശുണ്ടാക്കിയവളെന്നാണ് ആര്യ എന്നൊക്കെ എഴുതിപിടിപ്പിച്ച തലക്കെട്ടോടെ വാർത്തകൾ സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചത്. അതിന് എതിരെ ഞാൻ ശക്തമായി പ്രതികരിച്ചിരുന്നുവെന്നും ആര്യ തുറന്ന് പറയുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 minutes ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 minutes ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (21 minutes ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (28 minutes ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (35 minutes ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (41 minutes ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (43 minutes ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (47 minutes ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (47 minutes ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (52 minutes ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (57 minutes ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (1 hour ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (1 hour ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (1 hour ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (2 hours ago)

Malayali Vartha Recommends