Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബിഗ് ബോസ് ഷോയില്‍ നിന്ന് ഇറങ്ങിയതോടെ ശത്രുത അവസാനിപ്പിച്ച് ഇരുവരും ഒന്നിച്ച് ഇന്‍സ്റ്റഗ്രാം ലൈവില്‍! സ്റ്റാര്‍ട്ട് മ്യൂസിക്കില്‍ പരസ്പരം കണ്ടതോടെ ജാസ്മിനും റോബിനും വീണ്ടും അടിയായി; വൈറൽ വീഡിയോ കണ്ട് നടുങ്ങി ആരാധകർ

25 JUNE 2022 10:46 AM IST
മലയാളി വാര്‍ത്ത

ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ പരിപാടിയാണ സ്റ്റാര്‍ട്ട് മ്യൂസിക്. പേര് പോലെ തന്നെ സംഗീതവുമായി വളരെ ബന്ധപ്പെട്ട് നില്‍ക്കുന്ന ഒരു ഗെയിം ഷോയാണിത്. ജനപ്രിയ താരങ്ങളും സെലിബ്രിറ്റികളുമാണ് സ്റ്റാര്‍ട്ട് മ്യൂസിക്കില്‍ മത്സരാര്‍ത്ഥികളായ എത്തുന്നത്. ഇപ്പോഴിത ഒരു ഇടവേളയ്ക്ക ശേഷം ഷോ വീണ്ടും ഏഷ്യനെറ്റില്‍ ആരംഭിക്കുകയാണ്. ഇപ്പോഴിതാ ബിഗ്‌ബോസ് വീട്ടിൽ നിന്നും പുറത്തായ ജാസ്മിനും റോബിനും ഷോയിൽ എത്തുകയാണ്. ജാസ്മിന്റേയും ഡോക്ടര്‍ റേബിന്റേയും പ്രേമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇരുവരും ഇംഗ്ലീഷിനെ ചൊല്ലി വഴക്കിടുന്നതാണ് വീഡിയോയില്‍. ഷോ പൊളിക്കുമെന്നാണ് പ്രേക്ഷകർ പറയുന്നത്. ആര്യയും അനൂപുമാണ് ഷോ അവതരിപ്പിക്കുന്നത്. ബിഗ് ബോസ് സീസണ്‍ 4 ലെ പുറത്ത് പോയ മത്സരാര്‍ത്ഥികളാവും ആദ്യത്തെ എപ്പിസോഡില്‍ എത്തുക. ഇതോടെ സ്റ്റാർട്ട് മ്യൂസിക്കിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

ബിഗ് ബോസ് സീസണ്‍ 4 ന്റെ തുടക്കം മുതല്‍ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെട്ട മത്സരാര്‍ത്ഥികളാണ് ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണനും ജാസ്മിനും. ഒരേ ദിവസം ഹൗസില്‍ എത്തിയ ഇവര്‍ ഷോ വിടുന്നതും ഏകദേശം ഒരുമിച്ചായിരുന്നു. നിയമലംഘനത്തിന്റെ പേരില്‍ റോബിനെ ഹൗസില്‍ നിന്ന് സീക്രട്ട് റൂമിലാക്കിയതിന് പിന്നാലെയാണ് ജാസ്മിന്‍ ഷോ ക്വിറ്റ് ചെയ്യുന്നത്. വീട്ടില്‍ നിന്ന് പോകണമെന്ന് ബിഗ് ബോസിനോട് ജാസ്മിന്‍ അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. ജാസ്മിന്‍ പോയതിന്റെ അടുത്ത ദിവസം തന്നെ ഡോക്ടറിനേയും പുറത്താക്കി. ഒന്നാം ദിവസം മുതല്‍ ഷോയില്‍ എത്തിയ ഇവർ അവസാനം വരെ ശത്രുപാളയത്തിലായിരുന്നു. ഇവരെ ചുറ്റിപ്പറ്റിയായിരുന്നു വലിയ പല വഴക്കുകളും ഹൗസില്‍ നടന്നത്. എങ്കിലും ഡോക്ടര്‍ റോബിന്‍ ജാസ്മിന് കോമ്പോ പ്രേക്ഷകര്‍ക്ക് വലിയ ഇ്ഷ്ടമായിരുന്നു. ഇവരുടെ പല അടിയും വഴക്കും ഫാന്‍സ് വലിയ ആഘോമാക്കിയിരുന്നു. ദില്‍ഷ- റോബിന്‍ കോമ്പോയേക്കാളും ജാസ്മിന്‍- ഡോക്ടര്‍ ഫൈറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇടം പിടിച്ചിരുന്നു.

ബിഗ് ബോസ് ഷോയില്‍ നിന്ന് ഇറങ്ങിയതോടെ ഇവരുടെ ശത്രുത അവസാനിച്ചിരിക്കുകയാണ്. ഇരുവരും ഒന്നിച്ച് ഇന്‍സ്റ്റഗ്രാം ലൈവില്‍ എത്തിയാണ് പിണക്കം മറന്ന് സുഹൃത്തുക്കളായ വിവരം പങ്കുവെച്ചത്. നിമിഷയുടെ ഇന്‍സ്റ്റഗ്രാം ലൈവിലാണ് ഇരുവരും എത്തിയത്. കൂടാതെ ജാസ്മിന്‍ തന്റെ സോഷ്യല്‍ മീഡിയ പേജിലും റോബിനോടൊപ്പമുളള ചിത്രം പങ്കുവെച്ചിട്ടുണ്ട്. മാമനോടൊന്നും തേന്നല്ലേ മകളെ എന്ന കുറിപ്പോട് കൂടിയാണ് ചിത്രം പങ്കുവെച്ചത്.

അതേസമയം ബിഗ് ബോസ് സീസണ്‍ 4 തീരാന്‍ ഇനി വിരലില്‍ എണ്ണാവുന്ന ദിനങ്ങള്‍ മാത്രമേയുള്ളൂ. മത്സരം അതിന്റെ അവസാന ഘട്ടത്തിലേയ്ക്ക് എത്തി നില്‍ക്കുകയാണ്. നിലവില്‍ സെമി ഫിനാലെ മത്സരങ്ങളാണ് ഹൗസില്‍ നടക്കുന്നത്‌. ജൂലൈയ് 3 നാകും ഫിനാലെ നടക്കുക. ടൈറ്റില്‍ വിന്നറാവുക എന്നതില്‍ ഉപരി 100 ദിവസം ഹൗസില്‍ നില്‍ക്കണമെന്നാണ് മത്സരാര്‍ത്ഥികളുടെ ആഗ്രഹം. ദില്‍ഷ, ബ്ലെസ്ലി, റിയാസ്, റോണ്‍സണ്‍, സൂരജ്, ലക്ഷ്മി പ്രിയ, ധന്യ എന്നിങ്ങനെ 7 പേരാണ് ഇപ്പോള്‍ ഹൗസിലുളളത്. ഇതില്‍ ദില്‍ഷ ടോപ്പ് ഫൈവില്‍ എത്തിയിട്ടുണ്ട്. ടിക്കറ്റു ടു ഫിനാലെയിലൂടെയാണ് താരം ഫിനാലെയില്‍ ഇടം നേടിയത്. ശേഷിക്കുന്ന ആറ് പേരില്‍ ആരൊക്കെ ഫിനാലെയില്‍ ഉണ്ടാവുമെന്ന് ഇനി വരും ദിവസങ്ങളില്‍ അറിയാം. ഇനി വരാന്‍ പോകുന്നത് ഫിനാലെ വീക്കാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 minutes ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 minutes ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (21 minutes ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (28 minutes ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (35 minutes ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (41 minutes ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (43 minutes ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (47 minutes ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (47 minutes ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (52 minutes ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (57 minutes ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (1 hour ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (1 hour ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (1 hour ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (2 hours ago)

Malayali Vartha Recommends