Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ന് ആളുകള്‍ കരുതുന്നത് എനിക്ക് എപ്പോഴും ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള സാധ്യതയുണ്ടെന്നാണ്... പക്ഷെ സംഭവിക്കുന്നത് മറ്റൊന്ന്! കരണ്‍ ജോഹര്‍ ഗേ ആണെന്ന സംശയവുമായി ആരാധകർ! ഷാരൂഖും കരണ്‍ ജോഹറും തമ്മില്‍ പ്രണയമോ? ഒടുക്കം ആ മറുപടിയുമായി താരം തന്നെ രംഗത്ത്...

25 JUNE 2022 11:10 AM IST
മലയാളി വാര്‍ത്ത

എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് കരണ്‍ ജോഹര്‍. നിര്‍മ്മാതാവായും സംവിധായകനായുമെല്ലാം ബോളിവുഡിലെ നിറസാന്നിധ്യമാണ്. റോക്കി ഓര്‍ റാണി കി പ്രേം കഹാനിയാണ് കരണ്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമ. രണ്‍വീര്‍ സിംഗും ആലിയ ഭട്ടുമാണ് ചിത്രത്തിലെ നായകനും നായികയും. യോദ്ധ, ബ്രഹ്‌മാസ്ത്ര, ലൈഗര്‍, ദോസ്താന 2, ജുഗ് ജുഗ് ജിയോ, തുടങ്ങിയ വലിയ സിനിമകളാണ് കരണിന്റെ നിര്‍മ്മാണത്തില്‍ പുറത്തിറങ്ങാനുള്ളത്. കുച്ച് കുച്ച് ഹോത്താ ഹേ, കഭി ഖുഷി കഭി ഗം, കഭി അല്‍വിദ ന കെഹ്ന, മൈ നെയിം ഈസ് ഖാന്‍, സ്റ്റുഡന്റ് ഓഫ് ദ ഇയര്‍, യേ ദില്‍ ഹെ മുഷ്ഖില്‍, തുടങ്ങിയ സിനിമകളുടെ സംവിധായകന്‍ ആണ് കരണ്‍. എന്നാൽ കരണിന്റെ ശരീരഭാഷ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ നിന്നും മറ്റും പരിഹാസം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. കരണ്‍ ജോഹര്‍ ഗേ ആണെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹത്തെ അധിക്ഷേപിക്കുന്നത് ഇന്നും തുടരുന്ന ഒന്നാണ്. ഒരിക്കല്‍ സാക്ഷാല്‍ ഷാരൂഖ് ഖാനുമായി കരണിന് ലൈംഗിക ബന്ധമുണ്ടെന്ന് വരെ അധിക്ഷേപക്കാര്‍ പ്രചരിപ്പിക്കുകയുണ്ടായി. ഷാരൂഖ് ഖാന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് കരണ്‍ ജോഹര്‍. ഇരുവരും ഒരുമിച്ച് അവതാരകരായും നടനും സംവിധായകനുമൊക്കെ എത്തി കയ്യടി നേടിയിട്ടുണ്ട്. അങ്ങനെ തന്റെ സുഹൃത്തിനേയും തന്നേയും ചേര്‍ത്തുള്ള അസഭ്യ പ്രചരണങ്ങള്‍ക്കെതിരെ ഒരിക്കല്‍ കരണ്‍ ജോഹര്‍ തന്നെ രംഗത്തെത്തിയിരുന്നു.

പൊതുവേദികളില്‍ ഇത്തരം അധിക്ഷേപങ്ങളോട് പ്രതികരിക്കാന്‍ കൂട്ടാക്കാത്ത കരണ്‍ പ്രതികരിച്ചത് തന്റെ ആത്മകഥയായ ആന്‍ അണ്‍സ്യൂട്ടബിള്‍ ബോയിലായിരുന്നു. താന്‍ ഒരു മൂത്ത സഹോദരനെ പോലെ കാണുന്ന വ്യക്തിയാണ് ഷാരൂഖ് ഖാന്‍ എന്നും തന്റെ ജീവിതത്തില്‍ അദ്ദേഹമൊരു ഫാദര്‍ ഫിഗര്‍ ആണെന്നും കരണ്‍ പറയുന്നു. അങ്ങനെയുള്ള ഷാരൂഖ് ഖാനും താനും തമ്മില്‍ പ്രണയത്തിലാണെന്നുള്ള ഗോസിപ്പുകള്‍ കേട്ടതോടെ തന്നെയത് ആഴത്തില്‍ അലട്ടിയെന്നാണ് കരണ്‍ പറയുന്നത്. ഒരിക്കല്‍ തന്നോട് ഒരു അഭിമുഖത്തിനിടെ ഷാരൂഖ് ഖാനുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചതിനെക്കുറിച്ചും കരണ്‍ തുറന്നെഴുതുന്നു. ''ഇന്ന് ആളുകള്‍ കരുതുന്നത് എനിക്ക് എപ്പോഴും ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള സാധ്യതയുണ്ടെന്നാണ്. പക്ഷെ എന്നെ സംബന്ധിച്ച് സെക്‌സ് എന്നത് വളരെ വളരെ വ്യക്തിപരമായ ഒരു കാര്യമാണ്. അതൊരു ഇന്റിമേറ്റ് ഫീലിങാണ്.

ആര്‍ക്കെങ്കിലും ഒപ്പം ചെയ്യാന്‍ സാധിക്കുന്ന ഒന്നല്ല. എന്റെ വികാരത്തെ ഇന്‍വെസ്റ്റ് ചെയ്യാന്‍ സാധിക്കണം. എന്നെക്കുറിച്ചുള്ള കിംവദന്തികളെ നേരിടാന്‍ ഞാന്‍ എന്നും ശ്രമിച്ചിട്ടുണ്ട്'' കരണ്‍ പറയുന്നു. ''എന്റെ ലൈംഗികതയെക്കുറിച്ച് ഒരുപാട് ചര്‍ച്ച നടക്കുന്നുണ്ട്. വര്‍ഷങ്ങളോളം ഞാനും ഷാരൂഖും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള കിംവദന്തികളുണ്ടായിരുന്നു. അതെന്നെ വല്ലാതെ ബാധിച്ചിരുന്നു. ഒരിക്കല്‍ ഒരു ഹിന്ദി ചാനലിന്റെ അഭിമുഖത്തില്‍ പങ്കെടുക്കുകയായിരുന്നു. ഷാരൂഖ് ഖാനുമായി നിങ്ങള്‍ക്കുള്ളത് പ്രത്യേക ബന്ധമാണല്ലോ എന്ന് ചോദിച്ചു. അയാള്‍ ആ ചോദ്യം ചോദിച്ച രീതി എനിക്ക് ദേഷ്യമുണ്ടാക്കുന്നതായിരുന്നു.

ഞാന്‍ നിങ്ങളോട് നിങ്ങള്‍ നിങ്ങളുടെ സഹോദരനൊപ്പമാണ് കിടക്കുന്നതെന്ന് പറഞ്ഞാല്‍ എന്തായിരിക്കും നിങ്ങളുടെ അവസ്ഥ എന്ന് ചോദിച്ചു. നീയെന്താ ചോദിക്കുന്നതെന്നായി അയാള്‍''. ''നീ എങ്ങനെയാണ് ഈ ചോദ്യം എന്നോട് ചോദിക്കുകയെന്ന് അയാള്‍. പിന്നെ എന്നോട് എങ്ങനെ ഈ ചോദ്യം ചോദിച്ചെന്ന് ഞാന്‍ തിരിച്ച് ചോദിച്ചു. എന്നെ സംബന്ധിച്ച് എന്തൊക്കെ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടായാലും ഷാരൂഖ് ഖാന്‍ എന്റെ ജീവിതത്തിലെ ഫാദര്‍ ഫിഗറും എന്റെ ജേഷ്ഠനുമാണ്. ഇത്തരം കിംവദന്തികളെല്ലാം വിവരക്കേടാണ്. പക്ഷെ ഇതൊന്നും അദ്ദേഹത്തെ ബാധിച്ചിരുന്നില്ല എന്നതാണ് വാസ്തവം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (31 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (40 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (4 hours ago)

Malayali Vartha Recommends