Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വളരെ ലൈറ്റായ മാലയും കമ്മലുമൊക്കെയാണ് അദ്ദേഹം എനിക്ക് വാങ്ങിത്തന്നിട്ടുള്ളത്... ഞാന്‍ പറയുന്നത് ബിജുവേട്ടന്‍ കേള്‍ക്കില്ല, ബിജുവേട്ടന്‍ പറയുന്നത് ഞാനും കേള്‍ക്കില്ല.. ഇത് നല്ല ഉറപ്പായോണ്ട് ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും ഒന്നും പറയാറില്ല... തങ്ങളുടെ ദാമ്പത്യജീവിതത്തിൽ സംഭവിക്കുന്നത്... സംയുക്ത വര്‍മ്മയുടെ വെളിപ്പെടുത്തൽ വൈറൽ

25 JUNE 2022 12:26 PM IST
മലയാളി വാര്‍ത്ത

സിനിമയിൽനിന്നു മാറി നിൽക്കുകയാണെങ്കിലും മലയാളികൾക്കിടയിൽ ഇന്നും ഏറെ ആരാധകരുളള നടിയാണ് സംയുക്ത വർമ. താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും വലിയ താൽപര്യമാണ്. വെറും നാല് വർഷം മാത്രമാണ് സംയുക്ത വർമ സിനിമയിൽ അഭിനയിച്ചത്. ആ നാല് വർഷത്തിനുളളിൽ പതിനെട്ടോളം സിനിമകൾ ചെയ്തു. 1999 വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെയായിരുന്നു നായികയായി സംയുക്ത അരങ്ങേറ്റം കുറിച്ചത്. ബിജു മേനോനുമായുള്ള വിവാഹത്തിന് ശേഷമാണ് സംയുക്ത ബി​ഗ് സ്ക്രീനിൽ‌ നിന്നും മറഞ്ഞത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കാൻ ആയിരുന്നു സംയുക്താവർമ്മ തീരുമാനിച്ചത്. എങ്കിലും സിനിമയിൽ തന്നെ സജീവമായി തുടരുവാൻ ആയിരുന്നു ബിജു മേനോൻ എടുത്ത തീരുമാനം. ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടയിലായിരുന്നു സംയുക്ത വര്‍മ്മ വിവാഹജീവിതത്തെക്കുറിച്ച് മനസുതുറന്ന് പറയുന്നത്.

വ്യത്യസ്തതയാണ് ഞങ്ങളുടെ ദാമ്പത്യത്തിലെ രസമെന്ന് തോന്നുന്നു. ഞാന്‍ പറയുന്നത് ബിജുവേട്ടന്‍ കേള്‍ക്കില്ല, ബിജുവേട്ടന്‍ പറയുന്നത് ഞാനും കേള്‍ക്കില്ല. ഇത് നല്ല ഉറപ്പായോണ്ട് ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും ഒന്നും പറയാറില്ല. ബിജുവേട്ടനെപ്പോലെ അത്ര കൂളാവാന്‍ എനിക്ക് പറ്റില്ല. ചില സമയത്ത് ഇക്വലി ഇറിറ്റേറ്റഡാവാറുണ്ട്. ഞങ്ങള്‍ക്കിടയില്‍ അങ്ങനെ വഴക്കുകളോ പിണക്കങ്ങളോ ഉണ്ടാവാറില്ല. അഭിപ്രായവ്യത്യാസങ്ങള്‍ മാത്രമേയുണ്ടാവാറുള്ളൂ. ഞാന്‍ യോഗയില്‍ അതീവ താല്‍പര്യമുള്ളയാളാണെങ്കിലും അതൊന്നും ബിജു ചേട്ടനില്‍ പരീക്ഷിക്കാറില്ല. ബിജു ഏട്ടന് ഇതിലൊന്നും ഒരു താല്‍പര്യമില്ല. അദ്ദേഹത്തെ ഞാന്‍ ഇതിനൊന്നുമായി നിര്‍ബന്ധിക്കാറുമില്ല. മോനും ഇപ്പോള്‍ യോഗയിലൊന്നും താല്‍പര്യമില്ല. എന്നാല്‍ കുറേക്കഴിഞ്ഞാല്‍ അവനെന്തായാലും ഇതിലേക്ക് വരും. ഇപ്പോള്‍ സ്‌ട്രെസ്ഫ്രീ ജീവിതമല്ലേ, വിവാഹമൊക്കെ കഴിഞ്ഞ് കുടുംബമൊക്കെയായാല്‍ അവനും യോഗ് ചെയ്ത് തുടങ്ങും.

എനിക്ക് വലിയ കമ്മലും മാലയുമൊക്കെ ഒത്തിരിയിഷ്ടമാണ്. അത്യാവശ്യം നല്ല കലക്ഷനുണ്ട്. ദക്ഷ് ഇത്തരത്തിലുള്ള കാര്യങ്ങളൊന്നും ശ്രദ്ധിക്കുന്നയാളല്ല. വെണ്‍ചാമരം കൂടിയാവാമായിരുന്നു, ഇതെന്ത് മുത്തുക്കുടയാണോ എന്നൊക്കെയാണ് ബിജുവേട്ടന്‍ എന്റെ കമ്മലുകളൊക്കെ കാണുമ്പോള്‍ ചോദിക്കാറുള്ളത്. വളരെ ലൈറ്റായ മാലയും കമ്മലുമൊക്കെയാണ് അദ്ദേഹം എനിക്ക് വാങ്ങിത്തന്നിട്ടുള്ളത്. 20 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമായുള്ള സംയുക്ത വര്‍മ്മയുടെ വീഡിയോ അഭിമുഖം വൈറലായിരുന്നു. ആ സൗന്ദര്യവും ലാളിത്യവും ഇപ്പോഴും അതേപോലെ തന്നെയുണ്ട്. എത്ര പോസിറ്റീവായാണ് സംയുക്ത സംസാരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (30 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (39 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (4 hours ago)

Malayali Vartha Recommends