Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഞാൻ ഇതിന് പ്രതികരിച്ചില്ലേൽ നീ കാണിച്ച വൃത്തികേടും കണ്ട് പ്രതികരിക്കാതിരുന്ന മറ്റ് വാഴകളും ഞാനും തമ്മിൽ വലിയ വ്യത്യസമുണ്ടാവില്ല..' 'നീ വീട്ടിൽ നിന്നും ഇറങ്ങി കഴിഞ്ഞ് ഈ വീഡിയോ നിന്റെ ഉമ്മയേയും ബാപ്പയേയും പെങ്ങളേയും കാണിക്കണം.. എങ്ങനുണ്ട് നിന്റെ പെർഫോമൻസ് എന്ന് ചോദിക്കണം.. ഒരു സ്ത്രീയേയും കുടുംബത്തിനേയും അപമാനിച്ച നീ എത്ര വലിയ തെറ്റാണ് ചെയ്തതെന്ന് ഒരുപക്ഷെ അവർ നിനക്ക് പറഞ്ഞ് മനസിലാക്കിത്തരും! റിയാസിന് നേരെ ആഞ്ഞടിച്ച് ജോൺ

25 JUNE 2022 02:24 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് സീസണ്‍ 4 തീരാന്‍ ഇനി വിരലില്‍ എണ്ണാവുന്ന ദിനങ്ങള്‍ മാത്രമേയുള്ളൂ. മത്സരം അതിന്റെ അവസാന ഘട്ടത്തിലേയ്ക്ക് എത്തി നില്‍ക്കുകയാണ്. നിലവില്‍ സെമി ഫിനാലെ മത്സരങ്ങളാണ് ഹൗസില്‍ നടക്കുന്നത്‌. ജൂലൈയ് 3 നാകും ഫിനാലെ നടക്കുക. ടൈറ്റില്‍ വിന്നറാവുക എന്നതില്‍ ഉപരി 100 ദിവസം ഹൗസില്‍ നില്‍ക്കണമെന്നാണ് മത്സരാര്‍ത്ഥികളുടെ ആഗ്രഹം. ദില്‍ഷ, ബ്ലെസ്ലി, റിയാസ്, റോണ്‍സണ്‍, സൂരജ്, ലക്ഷ്മി പ്രിയ, ധന്യ എന്നിങ്ങനെ 7 പേരാണ് ഇപ്പോള്‍ ഹൗസിലുളളത്. ഇതില്‍ ദില്‍ഷ ടോപ്പ് ഫൈവില്‍ എത്തിയിട്ടുണ്ട്. ടിക്കറ്റു ടു ഫിനാലെയിലൂടെയാണ് താരം ഫിനാലെയില്‍ ഇടം നേടിയത്. ശേഷിക്കുന്ന ആറ് പേരില്‍ ആരൊക്കെ ഫിനാലെയില്‍ ഉണ്ടാവുമെന്ന് ഇനി വരും ദിവസങ്ങളില്‍ അറിയാം. ഇനി വരാന്‍ പോകുന്നത് ഫിനാലെ വീക്കാണ്. ഇപ്പോഴിതാ മത്സരാർഥി ധന്യ മേരി വർ​ഗീസിന്റെ ഭർത്താവ് ജോൺ ജേക്കബ് റിയാസിനെതിരെ രം​ഗത്തെത്തിയിരിക്കുകയാണ്. റിയാസ് വീടിനുള്ളിൽ ​ഗെയിം കളിക്കുന്നതിനിടെ ധന്യയോട് ചെയ്ത ചില പ്രവൃത്തികൾ വീഡിയോയി പങ്കുവെച്ചാണ് ജോൺ റിയാസിന് നേരെ രം​ഗത്തെത്തിയിരിക്കുന്നത്.

ഫെമിനിസ്റ്റെന്ന് പറഞ്ഞ് നടന്ന് വൃത്തികേട് കാണിക്കുന്നവനാണ് റിയാസ് എന്നാണ് ജോൺ ജേക്കബ് കുറിപ്പിൽ പറയുന്നത്. ഇതിന് പ്രതികരിച്ചില്ലേൽ റിയാസ് കാണിച്ച വൃത്തികേടും കണ്ട് പ്രതികരിക്കാതിരുന്ന മറ്റ് വാഴകളും താനും തമ്മിൽ വലിയ വ്യത്യസമുണ്ടാവില്ലെന്നും ജോൺ കുറിച്ചു. 'നീ കൂടി കാണാൻ വേണ്ടിയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നത്. ‌വോട്ടിങ് ടൈം കഴിയാൻ കാത്തിരിക്കുകയായിരുന്നു.' 'വോട്ടിങ് ടൈം കഴിയുന്നതിന് മുമ്പ് നീ കാണിച്ച ഈ വൃത്തികേട് പോസ്റ്റ് ചെയ്ത് നിനക്കുള്ള വോട്ടിങിൽ വീഴ്ച വരുത്തുന്നത് ഫെയർ ​ഗെയിമല്ല എന്നുള്ള ഉത്തമബോധ്യം ഉള്ളതുകൊണ്ടും ഇത് ഞങ്ങളെ വ്യക്തിപരമായി ബാധിക്കുന്ന വിഷയമായതുകൊണ്ടുമാണ് വോട്ടിങ് ടൈം കഴിഞ്ഞ് പോസ്റ്റ് ചെയ്യുന്നത്.' 'ഞാൻ ഇതിന് പ്രതികരിച്ചില്ലേൽ നീ കാണിച്ച വൃത്തികേടും കണ്ട് പ്രതികരിക്കാതിരുന്ന മറ്റ് വാഴകളും ഞാനും തമ്മിൽ വലിയ വ്യത്യസമുണ്ടാവില്ല.'

'നീ വീട്ടിൽ നിന്നും ഇറങ്ങി കഴിഞ്ഞ് ഈ വീഡിയോ നിന്റെ ഉമ്മയേയും ബാപ്പയേയും പെങ്ങളേയും കാണിക്കണം. എങ്ങനുണ്ട് നിന്റെ പെർഫോമൻസ് എന്ന് ചോദിക്കണം. ഒരു സ്ത്രീയേയും കുടുംബത്തിനേയും അപമാനിച്ച നീ എത്ര വലിയ തെറ്റാണ് ചെയ്തതെന്ന് ഒരുപക്ഷെ അവർ നിനക്ക് പറഞ്ഞ് മനസിലാക്കിത്തരും.' 'റിയാസേ.... നീ തന്നെ പറഞ്ഞ കാര്യമാണ് ബി​ഗ് ബോസ് വ്യക്തിത്വം കൂടി അളക്കുന്ന ഒരു ഷോയാണെന്നത്. ഇതാണോ നിന്റെ വ്യക്തിത്വം? നീ പറയുകയുണ്ടായി ആര് ജയിച്ചാലും ജനങ്ങളെ മണ്ടന്മാരാക്കി ഒരുത്തനും ജയിക്കരുതെന്ന്.' 'ഫെമിനിസ്റ്റാണ് കോപ്പാണെന്നും പറഞ്ഞ് നടന്നിട്ട് ഇമ്മാതിരി വൃത്തികേട് കാണിക്കുന്നത് വഴി നീ അല്ലെ ജനങ്ങളെ പറ്റിക്കുന്നത്? ബി​ഗ് ബോസ് സീസൺ ഫോർ എന്ന ഷോയിലൂടെ മറ്റ് ആർക്കും കിട്ടാത്ത ഒരു സ്ഥാനം നീ നേടിയെടുത്തിട്ടുണ്ട്.'

'വീട്ടിൽ കയറ്റാൻ കൊള്ളാത്തവൻ എന്ന സൽപ്പേര്. ഇവൻ കാരണം അപമാനിക്കപ്പെട്ട വ്യക്തിക്ക് വേണ്ടിയാണ് ഞാൻ ഇത് പോസ്റ്റ് ചെയ്യുന്നത്. അവനവന്റെ കുടുംബത്തിലെ സ്ത്രീകളോട് ഇവനെപോലുള്ളവന്മാർ ഇങ്ങനെയുള്ള വൃത്തികേട് കാണിച്ചാലും കുഴപ്പമില്ല എന്നുള്ളവർക്ക് ഇവനെ ന്യായീകരിച്ചും കമന്റ് ചെയ്യാം' എന്നായിരുന്നു ജോൺ എഴുതിയത്. റോബിൻ പുറത്തായ ആഴ്ചയിൽ നടന്ന ബി​ഗ് ബോസ് സാമ്രാജ്യം എന്ന വീക്കിലി ടാസ്ക്കിനിടെയാണ് ധന്യയും റിയാസും ലക്ഷ്മിപ്രിയയുമെല്ലാം തമ്മിൽ വാക്ക് തർക്കവും ബഹളവും നടന്നത്. ധന്യ സെയ്ഫ് ​ഗെയിം കളിക്കുന്ന മത്സരാർഥിയാണെന്ന് ഏറ്റവും കൂടുതൽ പരസ്യമായി പറഞ്ഞിട്ടുള്ള ഒരേയൊരു വ്യക്തി റിയാസ് മാത്രമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (31 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (40 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (4 hours ago)

Malayali Vartha Recommends