Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോന്നി പാറമടയിലെ അപകടത്തില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളിക്കായി തെരച്ചില്‍ തുടങ്ങി....വീണ്ടും പാറയിടിയുന്നത് വെല്ലുവിളിയാകുന്നു , വലിയ ക്രെയിന്‍ എത്തിക്കും


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..

വിപിൻ ലാലിന് വീട് വെച്ച് നൽകാം, ജീവിതകാലം മുഴുവൻ സന്തോഷമായി ജീവിക്കുന്നതിനുള്ള കാര്യങ്ങൾ ചെയ്ത് തരാം എന്നിങ്ങനെയുള്ള വാഗ്ദാനങ്ങൾ നൽകിയിട്ടും അയാൾ കൂറുമാറിയിട്ടില്ല... ആസനം താങ്ങി നിൽക്കുന്നവർ അറിയാത്തൊരു ദിലീപ് ഉണ്ട്! അതുകൊണ്ട് ഞങ്ങൾ അറിയുന്ന ദിലീപ് എന്ന് പറഞ്ഞ് ആരും വരേണ്ട! ഏറ്റവും അവസാന കാലത്ത് ലോഹിതദാസിനോട് ദിലീപ് എങ്ങനെയാണ് പെരുമാറിയതെന്നും ലോഹിതാദാസിന്റെ ഭാര്യ പറഞ്ഞതാണ്... തുറന്നടിച്ച് അഡ്വ മിനി പറയുന്നു

02 JULY 2022 01:26 PM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് രംഗത്തെത്തിയത്. അടുത്തിടെയായിരുന്നു കേസിൽ ദിലീപിനെ പിന്തുണച്ച് മുതിർന്ന നടനായ മധു രംഗത്തെത്തിയത്. ദിലീപ് അങ്ങനെ ചെയ്യുമെന്ന് താൻ വിശ്വസിക്കുന്നില്ല. അതിജീവിത എന്തിനാണ് തനിച്ച് പോയതെന്ന ചോദ്യമായിരുന്നു ഒരു അഭിമുഖത്തിൽ മധു ചോദിച്ചത്. എന്നാൽ ദിലീപുമായി ബന്ധപ്പെട്ട കേസിനെ എന്നെങ്കിലും പഠിക്കാൻ ദിലീപിനെ പിന്തുണച്ച മധുവിനെ പോലുളളവരൊക്കെ ശ്രമിച്ചിട്ടുണ്ടെങ്കിൽ അവർ ഒരിക്കലും താൻ അറിയുന്ന ദിലീപ് എന്ന് പറയില്ലെന്ന് പറയുകയാണ് അഭിഭാഷകയായ അഡ്വ മിനി ഇപ്പോൾ.

അഡ്വ ടി ബി മിനിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു..

ചലച്ചിത്ര അക്കാദമി ചെയർമാനായിരിക്കുന്ന രഞ്ജിത്ത് ദിലീപിനെ പോയി ജയിലിൽ കണ്ട വ്യക്തിയാണ്. അദ്ദേഹം തന്നെ പിന്നീട് ആക്രമിക്കപ്പെട്ട നടിയെ സർക്കാർ പരിപാടിയിൽ പങ്കെടുപ്പിക്കാൻ ഇടപെടുകയും ചെയ്തിട്ടുണ്ട്. ഇടതുപക്ഷ സർക്കാരിനെ സംബന്ധിച്ച് സ്ത്രീ പക്ഷ സർക്കാരാണ് എന്നാണ് അവർ അവകാശപ്പെടുന്നത്. താൻ അറിയുന്ന ദിലീപ് എന്ന് രഞ്ജിത്ത് പറയുന്നതിൽ യാതൊരു കാര്യവുമില്ല'. 2017 ൽ നടി ആക്രമിക്കപ്പെട്ട കേസിന്റെ കുറ്റപത്രം സമർപ്പിക്കുമ്പോൾ ദിലീപ് ആ കുറ്റപത്രത്തിൽ ഉണ്ടായിരുന്നില്ല. ദിലീപ് ഡിജിപിക്ക് അയച്ച കത്തിന്റെ ചുവട് പിടിച്ച് നടത്തിയ അന്വേഷണത്തിലാണ് ദിലീപിലേക്ക് അന്വേഷണം വന്നത്. തനിക്ക് സുരക്ഷ വേണം എന്ന് ആവശ്യപ്പെട്ട് ദിലീപ് ഡിജിപിക്ക് അയച്ച കത്താണ് വഴിത്തിരിവായതും ദിലീപിന്റെ അറസ്റ്റിലേക്ക് നയിച്ചതും.

അങ്ങനെയൊരു കത്ത് ദിലീപിന് അയക്കാൻ തോന്നിയത് പ്രകൃതിയുടെ കളിയാണ്'. 'ദിലീപുമായി ബന്ധപ്പെട്ട കേസിനെ എന്നെങ്കിലും പഠിക്കാൻ നടൻമാരായ ഭീമൻരഘുവും മധുവുമൊക്കെ ശ്രമിച്ചിട്ടുണ്ടെങ്കിൽ അവർ ഒരിക്കലും ഞാൻ അറിയുന്ന ദിലീപ് എന്ന് പറയില്ല. കാരണം സിനിമാ താത്പര്യങ്ങളുമായി ബന്ധപ്പെട്ട് കഴിയുന്നവർക്ക് ഇപ്പോഴും ദിലീപിനെ ആശ്രയിക്കേണ്ടി വരും. അങ്ങനെ നിൽക്കുന്നവർ മാത്രമാണ് ഇന്ന് കേരള സമൂഹത്തിൽ ദിലീപിനെ പിന്തുണയ്ക്കുന്നവർ'. അവർ അറിയാത്തൊരു ദിലീപ് ഉണ്ടെന്നതാണ് സത്യം. എന്തുകൊണ്ടാണ് അന്വേഷണ ഉദ്യോഗസ്ഥനെ ദിലീപ് ആക്രമിക്കാൻ ശ്രമിച്ചുവെന്ന കേസ് ഉണ്ടാകുന്നത്. എന്തിന് വേണ്ടിയാണ് ദിലീപ് സാക്ഷികളെ മൊഴിമാറ്റാനുള്ള ശ്രമം നടത്തുന്നത്. ദിലീപിന് കൊടുക്കാൻ സുനിക്ക് വേണ്ടി കത്തെഴുതിയ വിപിൻ ലാലിനെ കൂറുമാറ്റാനാണ് ശ്രമിച്ചത്'.

'ദിലീപിനെ പൾസർ സുനിക്ക് അറിയില്ലായിരുന്നുവെങ്കിൽ വിപിൻ ലാലും പൾസർ സുനിയും ജയിലിൽ കഴിയുമ്പോൾ വിപിൻ ലാലിനെ കൊണ്ട് ദിലീപിന് കത്തെഴുതിക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. വിപിൻ ലാൽ ശിക്ഷ അനുഭവിച്ച ആളാണെങ്കിലും ഈ കേസിൽ ഇതുവരെ അയാൾ കൂറുമാറിയിട്ടില്ല. ദിലീപ് അയാൾക്ക് വലിയ വാഗ്ദാനങ്ങളാണ് നൽകിയത്'. 'വിപിൻ ലാലിന് വീട് വെച്ച് നൽകാം, ജീവിതകാലം മുഴുവൻ സന്തോഷമായി ജീവിക്കുന്നതിനുള്ള കാര്യങ്ങൾ ചെയ്ത് തരാം എന്നിങ്ങനെയുള്ള വാഗ്ദാനങ്ങൾ നൽകിയിട്ടും അയാൾ കൂറുമാറിയിട്ടില്ല. ജെയ്സൺ എന്ന സാക്ഷിയും കൂറുമാറിയിട്ടില്ല. കത്ത് കൊണ്ടുപോയ സാക്ഷിയായ വിഷ്ണു കൂറുമാറിയിട്ടില്ല'. 'അതുകൊണ്ട് ഞങ്ങൾ അറിയുന്ന ദിലീപ് എന്ന് പറഞ്ഞ് ആരും വരേണ്ട.ഞങ്ങൾ ദിലീപിന് വേണ്ടി നിൽക്കുന്നവരാണ് ,ഞങ്ങൾക്ക് അങ്ങനെ പ്രചരിപ്പിക്കാനാണ് തങ്ങൾക്ക് ഇഷ്ടം എന്ന് പറയേണ്ടവരാണ്. രാഹുൽ ഈശ്വറിനെ പോലുള്ള ആളുകൾ നേരത്തേ പറഞ്ഞിരുന്നത് ഞങ്ങൾ ഇരയ്ക്കൊപ്പമാണെന്നും ദിലീപിന് വേണ്ടി സംസാരിക്കുന്നുവെന്നൊക്കെയാണ്.

എന്നാൽ ഇപ്പോൾ ദിലീപ് പക്ഷക്കാരൻ എന്ന് തന്നെയാണ് പറയുന്നത്. അതുപോലെ മധുവും ഭീമൻ രഘുവുമൊക്കെ ദിലീപ് പക്ഷക്കാർ എന്ന് തന്നെ പറയുന്നതാണ് നല്ലത്'. 'സ്ത്രീകൾ മാത്രമല്ല ദിലീപിനാൽ വേട്ടയാടപ്പെട്ട ആളുകൾ. ഇന്ന് സിനിമാ മേഖലയിൽ ഉള്ള നിരവധി മനുഷ്യരെ ദിലീപ് വേട്ടയാടിയിട്ടുണ്ട്.ദിലീപിനേയും മഞ്ജുവിനേയും സിനിമയിലേക്ക് കൊണ്ടുവന്ന സുന്ദർദാസ് എന്നയാൾ പറഞ്ഞിട്ടുണ്ട് ഒരു സിനിമയ്ക്കായി സമീപിച്ചപ്പോൾ എത്ര അപമാനകരമായാണ് ദിലീപ് പെരുമാറിയതെന്ന്'. 'ഏറ്റവും അവസാന കാലത്ത് ലോഹിതദാസിനോട് ദിലീപ് എങ്ങനെയാണ് പെരുമാറിയതെന്നും ലോഹിതാദാസിന്റെ ഭാര്യ പറഞ്ഞിട്ടുണ്ട്.ദിലീപിനോട് ചേർന്ന് നിന്നാൽ മാത്രമേ ബിസിനസ് നടന്ന് പോകൂവെന്നായിരിക്കാം മധുവിനെ പോലുള്ളവരൊക്കെ കരുതുന്നത്. അല്ലേങ്കിൽ അവരുടെ മനസിലെ സ്ത്രീവിരുദ്ധ കാഴ്ചപാടുകളായിരിക്കും അവർ ദിലീപ് പക്ഷത്ത് നിൽക്കുന്നത്.അല്ലാത്തൊരാൾക്കും അത്തരത്തിൽ നിൽക്കാൻ സാധ്യമല്ലെന്നും പറയുകയാണ് അഡ്വ ടി ബി മിനി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാമ്പ്യന്‍ കാര്‍ലോസ് അല്‍കാരസും നൊവാക് ജൊകോവിച്ചും  (39 minutes ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി......  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ലുല ദ സില്‍വയുമായി ഇന്ന് ചര്‍ച്ച നടത്തും  (1 hour ago)

കണ്ണൂരും കോഴിക്കോട്ടും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച  (1 hour ago)

യാത്രക്കാര്‍ വലിയ പ്രതിസന്ധിയില്‍  (2 hours ago)

വാനും കാറും കൂട്ടിയിടിച്ച് യുവാവിന്  (2 hours ago)

ഹേമചന്ദ്രന്റെ കൊലപാതകത്തിലെ മുഖ്യപ്രതി നൗഷാദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്...  (2 hours ago)

പവന് 400 രൂപയുടെ വര്‍ദ്ധനവ്  (3 hours ago)

ബ്ലാക്ക് ബോക്‌സ് മെമ്മറി കഴിഞ്ഞ 25 ന് ഡീകോഡ് ചെയ്തു.  (3 hours ago)

ആറ് വര്‍ഷത്തോളമായി സലാലയില്‍ ജോലി ചെയ്ത്  (3 hours ago)

നാളെ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും..  (3 hours ago)

അപകടത്തില്‍ പത്തോളം കുട്ടികള്‍ക്ക് പരുക്ക്  (3 hours ago)

ചുറ്റിനുമുള്ളവരുടെ സംസാരം തർജമ ചെയ്യാം..!, കണ്ണടയിലൂടെ കാണുന്ന ദൃശ്യങ്ങളെ സോഷ്യൽ മീഡിയ വഴി ലൈവ് സ്ട്രീം ചെയ്യാം,മധുര ,രാമേശ്വരം വഴി തിരുവനന്തപുരത്ത് എത്തിയത്ത് 36000 രൂപയുടെ കണ്ണടയുമായി  (3 hours ago)

മഹാരാഷ്ട്ര തീരം മുതൽ ഗോവ തീരം വരെ തീരത്തോട് ചേർന്നുള്ള ന്യുനമർദ്ദപാത്തി; വരും മണിക്കൂറിൽ ഈ ജില്ലകളിൽ മഴ  (3 hours ago)

കേസ് ഡയറി ഹാജരാക്കി... ഫോര്‍ട്ട് സ്റ്റേഷനില്‍ മാത്രം 10 കോടിയുടെ തട്ടിപ്പ് കേസ്  (4 hours ago)

Malayali Vartha Recommends