Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നടി ആക്രമിക്കപ്പെട്ട കേസിൽ പലതും അസാധാരണമായിട്ടാണ് നടക്കുന്നത്... കേസിനെ സംബന്ധിച്ച് മുൻപത്തെ സാഹചര്യങ്ങളെല്ലാം മാറി! 101 സാക്ഷികളെ ഇനി കേസിൽ വിസ്തരിക്കാൻ ഉണ്ട്. നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ നടപടികളുടെ തുടക്കം ആയിട്ടേ ഉള്ളൂ... മരണം വരെ ഒരു ജഡ്ജിന് ഒരു കേസ് തലയിൽ ഏറ്റിക്കൊണ്ട് പോകാൻ സാധിക്കുമോ? തുറന്നടിച്ച് അതിജീവിതയുടെ അഭിഭാഷക അഡ്വ.ടിബി മിനി

03 AUGUST 2022 10:11 AM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണം സംബന്ധിച്ച അനുബന്ധ കുറ്റപത്രം ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചതിന് പിന്നാലെയായിരുന്നു സുപ്രീംകോടതിയിൽ ദിലീപിന്റെ നിർണായക നീക്കം പുറത്ത് വന്നത്. താൻ അതിജീവിതയാണെന്ന് നടി എങ്ങനെയാണ് സ്വയം പ്രഖ്യാപിച്ചതെന്നാണ് ഹർജിയിൽ ദിലീപ് ചോദിക്കുന്നത്. നടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടോയെന്ന കാര്യത്തിലും സംശയം ഉയർത്തുകയാണ് ഹർജിയിൽ ദിലീപ്. നടി ആക്രമിക്കപ്പെട്ട കേസിനാധാരം തന്റെ മുൻഭാര്യയും ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയും അതിജീവിതയും തമ്മിലുള്ള അടുത്ത ബന്ധമാണെന്നും തന്നെ കേസിൽ മനപ്പൂർവ്വം പെടുത്തുകയായിരുന്നുവെന്നും കാണിച്ചാണ് ദിലീപ് സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. മലയാള സിനിമയിലെ ഒരു വിഭാഗമാണ് തന്നെ കേസിൽ പെടുത്തിയതെന്നും ഹർജിയിൽ ദിലീപ് ആരോപിക്കുന്നുണ്ട്. അതിജീവിതയ്ക്കെതിരെയും രൂക്ഷ വിമർശനങ്ങളും നിരവധി ആരോപണങ്ങളും ഹർജിയിൽ ദിലീപ് ഉന്നയിക്കുന്നുണ്ട്. കേസ് വിചാരണ കോടതി പരിശോധിച്ച് വരുന്ന ഘട്ടത്തിൽ നടിയെ 'അതിജീവിത' എന്ന് പ്രോസിക്യൂഷൻ എന്ത് അടിസ്ഥാനത്തിലാണ് പ്രഖ്യപിച്ചതെന്നാണ് ദിലീപ് ചോദിക്കുന്നത്. നടിയും സ്വയം അതിജീവിതയെന്ന് പ്രഖ്യാപിച്ചുവെന്നും ദിലീപ് പറയുന്നു. കൂടാതെ ദിലീപിന്റെ ആദ്യഭാര്യ മഞ്ജുവാര്യരെയും കുറിച്ച് ഗുരുതരആരോപണങ്ങളായിരുന്നു ദിലീപ് ഉന്നയിച്ചത്. എന്നാൽ ദിലീപിന്റെ ആ ഹർജിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി അതിജീവിതയുടെ അഭിഭാഷക അഡ്വ.ടിബി മിനിയും രംഗത്തെത്തിയിരുന്നു.

എന്നാൽ കേസിന്റെ വിചാരണ സി ബി ഐ-3 പ്രത്യേക കോടതിയില്‍ നിന്ന് എറണാകുളം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയിലേക്ക് മാറ്റുമെന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ. എന്നാല്‍, കേസ് പരിഗണിക്കുന്ന ജഡ്ജിയില്‍ മാറ്റമുണ്ടാകില്ലെന്നാണ് സൂചന. തിങ്കളാഴ്ചയാണ് കേരള ഹൈക്കോടതി ഇത് സംബന്ധിച്ച സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ ഒരു ജ‍ഡ്ജ് മാറി പോകുമ്പോൾ സാധാരണ നിലയിൽ കേസ് അവർക്കൊപ്പം പോകാറില്ലെന്ന് അഡ്വ ടിബി മിനി പറയുകയാണ്. നടി ആക്രമിക്കപ്പെട്ട കേസ് നിലവിൽ സിബിഐ കോടതിയിലാണ് ഇരിക്കുന്നത്. ഇത് സിബിഐ കോടതി കേൾക്കരുതെന്ന് അതിജീവിത പറയാത്തിടത്തോളം കാലം സിബിഐ കോടതിയാണ് ഈ കേസ് കേൾക്കേണ്ടതെന്നും റിപ്പോർട്ടർ ടിവി ചാനൽ ചർച്ചയിൽ മിനി പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ നടപടികൾ എറണാകുളം ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റാനുള്ള തീരുമാനത്തിലായിരുന്നു മിനിയുടെ പ്രതികരണം.

അഡ്വ.ടിബി മിനിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു...

ഒരു ജ‍ഡ്ജ് മാറി പോകുമ്പോൾ കേസ് അവർക്കൊപ്പം പോകാറില്ല. പക്ഷേ നടി ആക്രമിക്കപ്പെട്ട കേസിൽ പലതും അസാധാരണമായിട്ടാണ് നടക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസിനെ സംബന്ധിച്ച് മുൻപത്തെ സാഹചര്യങ്ങളെല്ലാം മാറി. വനിതാ ജഡ്ജ് വേണമെന്നോ ഇൻ ക്യാമറ പ്രൊസീഡിസംഗ്സ് നടത്തണമെന്നോ ഇല്ല. കാരണം അതിജീവിതയെ ഒക്കെ വിസ്തരിച്ച് കഴിഞ്ഞതാണ്. കേസ് നിലവിൽ സിബിഐ കോടതിയിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നതെങ്കിലും ആര് കേസിൽ വാദം കേൾക്കണമെന്നത് അവിടുത്തെ ജഡ്ജി കൂടി തീരുമാനിക്കേണ്ടതാണ്'. ഇനി നടി ആക്രമിക്കപ്പെട്ട കേസ് തനിക്ക് തന്നെ കേൾക്കണമെന്നാണ് പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസിന് ആഗ്രഹം ഉണ്ടെങ്കിൽ നേരിട്ട് അവർ അത് അവിടെ എഴുതി കൊടുക്കണം. നിലവിൽ നിരവധി വനിതാ ജഡ്ജിമാർ എറണാകുളത്ത് ഉണ്ട്. അവരെ ആരെയെങ്കിലും ചുമതലപ്പെടുത്താനും സാധിക്കുമല്ലോ. കേസ് പുരുഷ ജഡ്ജ് പരിഗണിച്ചാലും അതിജീവിതയ്ക്ക് യാതൊരു എതിർപ്പും ഇല്ല. ഇനിയുള്ള സാക്ഷികൾക്ക് തന്നെ ഒരു വനിത ജഡ്ജി വിസ്തരിക്കണം എന്ന ആവശ്യം ഇല്ല. പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് കേസ് കൊണ്ടുപോകാൻ സാധിക്കുമെന്ന് തനിക്ക് തോന്നുന്നില്ല. പക്ഷേ ഞങ്ങൾക്ക് അത്ര സ്വാധീനമില്ലല്ലോ'. 'വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ അതിജീവിത മേൽക്കോടതിയെ സമീപിച്ചതാണ്. ഇനി വീണ്ടും ഇതേ ആവശ്യം ഉന്നയിച്ച് പോകാൻ അവർ ഉദ്ദേശിക്കുന്നില്ല. കേസ് ഒന്നും അവസാനിക്കാറായിട്ടില്ല. 101 സാക്ഷികളെ ഇനി കേസിൽ വിസ്തരിക്കാൻ ഉണ്ട്. നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ നടപടികളുടെ തുടക്കം ആയിട്ടേ ഉള്ളൂ. മരണം വരെ ഒരു ജഡ്ജിന് ഒരു കേസ് തലയിൽ ഏറ്റിക്കൊണ്ട് പോകാൻ സാധിക്കുമോ?' 'സിബിഐ കോടതിയിലാണ് നിലവിൽ കേസ് ഇരിക്കുന്നത്. ഇത് സിബിഐ കോടതി കേൾക്കരുതെന്ന് അതിജീവിത പറയാത്തിടത്തോളം കാലം സിബിഐ കോടതിയാണ് ഈ കേസ് കേൾക്കേണ്ടത്. അതുകൊണ്ട് തന്നെ എന്തെങ്കിലും ആശയക്കുഴപ്പം ഇക്കാര്യത്തിൽ ഉണ്ടായെന്ന് കരുതുന്നില്ല.

വിചാരണ സമയബന്ധിതമായി തീർക്കണമെന്നാണ് നേരത്തേ സുപ്രീം കോടതി ഉത്തരവുണ്ടായത്. അല്ലാതെ ഒരു പ്രത്യേക ജഡ്ജി തന്നെ ഈ കേസ് കേൾക്കണമെന്ന് പറഞ്ഞിട്ടില്ല.സുപ്രീം കോടതി പറഞ്ഞ സമയത്തിനുള്ളിൽ കേസ് പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. അതിനിടയിൽ പലസംഭവ വികാസങ്ങളും കേസിൽ ഉണ്ടായിട്ടുണ്ട്'. 'കേസ് വിചാരണ സമയബന്ധിതമായി പൂർത്തിയാക്കണമെന്നാണ് സുപ്രീം കോടതിയിൽ ദിലീപ് ഫയൽ ചെയ്ത ഹർജിയിലെ പ്രധാന ആവശ്യം. കേസ് സമയബന്ധിതമായി പൂർത്തിയാക്കണമെന്നത് തന്നെയാണ് അതിജീവിതയുടേയും ആവശ്യം. കാരണം കേസ് വിചാരണ നീണ്ട് പോകുന്നത് ദോഷം ചെയ്യുന്നത് അതിജീവിതയെ തന്നെയാണ്. പീഡന കേസുകളിൽ വിചാരണ നടപടികൾ ആറ് മാസത്തിനുളളിൽ പൂർത്തിയാക്കണമെന്നാണ് ആവശ്യം. കാരണം പീഡനത്തിനിരയാവർ പിന്നേയും പിന്നേയും പീഡനങ്ങൾ അനുഭവിക്കുന്ന സാഹചര്യം ഉണ്ടാകരുത്'. 'ദിലീപ് ശിക്ഷിക്കപ്പെടണമെന്ന വാശിയൊന്നും ഇവിടെ ആർക്കുമില്ല. ശരിയായ രീതിയിലുള്ള കൃത്യമായ വിചാരണ നടക്കണമെന്നതാണ് ആവശ്യം. തനിക്ക് നേരിടേണ്ടി വന്ന മാനസികവും ശാരീരികവുമായ മുറിവുകളെ കുറിച്ച് ഇരയ്ക്ക് സംസാരിക്കാനുള്ള സാഹചര്യം ഉണ്ടാകണം. ഇക്കാര്യങ്ങൾ ബോധ്യപ്പെട്ട് കഴിഞ്ഞാൽ കുറ്റക്കാർക്കെതിരെ കടുത്ത ശിക്ഷാ നടപടികൾ ഉണ്ടാവുക എന്നതാണ് ആവശ്യം'. 'ഇരയുടെ ആവശ്യത്തിന്റെ അടിസ്ഥാനത്തിൽ ഒരു വനിതാ ജഡ്ജിനെ കേസ് കേൾക്കാൻ നിയമിച്ച് കൊണ്ടുള്ള ഒരു ജുഡീഷ്യൽ ഉത്തരവ് നിലനിൽക്കുന്നുണ്ട്.

എന്നാൽ ഇതേ ജഡ്ജിയുടെ കോടതിയിൽ നിന്നും കേസ് മാറ്റണം എന്നാവശ്യപ്പെട്ട് അതിജീവിത സുപ്രീം കോടതിയെ സമീപിച്ചെങ്കിലും അത് മാറ്റാൻ സുപ്രീം കോടതി തയ്യാറായിട്ടില്ല.കാസർഗോഡേക്ക് ഈ വനിതാ ജഡ്ജിയെ മാറ്റാൻ ഉത്തരവ് ഉണ്ടായാൽ ഈ കേസ് കാസർഗോഡേക്ക് അവർ കൊണ്ടുപോകുമോയെന്നും' അഡ്വ മിനി ചോദിച്ചു. 'ഇരയുടെ ആവശ്യത്തിന്റെ അടിസ്ഥാനത്തിൽ ഒരു വനിതാ ജഡ്ജിനെ കേസ് കേൾക്കാൻ നിയമിച്ച് കൊണ്ടുള്ള ഒരു ജുഡീഷ്യൽ ഉത്തരവ് നിലനിൽക്കുന്നുണ്ട്. എന്നാൽ ഇതേ ജഡ്ജിയുടെ കോടതിയിൽ നിന്നും കേസ് മാറ്റണം എന്നാവശ്യപ്പെട്ട് അതിജീവിത സുപ്രീം കോടതിയെ സമീപിച്ചെങ്കിലും അത് മാറ്റാൻ സുപ്രീം കോടതി തയ്യാറായിട്ടില്ല. കാസർഗോഡേക്ക് ഈ വനിതാ ജഡ്ജിയെ മാറ്റാൻ ഉത്തരവ് ഉണ്ടായാൽ ഈ കേസ് കാസർഗോഡേക്ക് അവർ കൊണ്ടുപോകുമോയെന്നും ചോദിക്കുകയാണ് അഡ്വ മിനി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends