ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വിസ് എയർ വിമാനത്തിന്റെ എൻജിന് തീപിടിച്ചതിനെത്തുടർന്ന് എമർജൻസി എക്സിറ്റിനിടെ ആറ് യാത്രക്കാർക്ക് പരിക്ക്....

ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വിസ് എയർ വിമാനത്തിന്റെ എൻജിന് തീപിടിച്ചതിനെത്തുടർന്ന് എമർജൻസി എക്സിറ്റിനിടെ ആറ് യാത്രക്കാർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ഡൽഹിയിൽ നിന്ന് സൂറിച്ചിലേക്ക് പുറപ്പെടേണ്ടിയിരുന്ന LX 147 സ്വിസ് എയർ വിമാനമാണ് അപകടത്തിൽപ്പെട്ടത്.
റൺവേയിലൂടെ ടേക്ക് ഓഫിനായി വേഗത വർദ്ധിപ്പിക്കുന്നതിനിടെ വിമാനത്തിന്റെ ഒരു എൻജിൻ തകരാറിലാവുകയും തീപിടിക്കുകയുമായിരുന്നു. തുടർന്ന് വിമാനം റൺവേയിൽ തന്നെ പൈലറ്റ് നിർത്തുകയും ചെയ്തു. തുടർന്ന് യാത്രക്കാരെ അടിയന്തരമായി വിമാനത്തിന് പുറത്തെത്തിക്കാനായി തീരുമാനിച്ചു. എമർജൻസി സ്ലൈഡുകൾ വഴിയാണ് യാത്രക്കാരെ പുറത്തെത്തിച്ചത്. ഇതിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ആറ് യാത്രക്കാർക്ക് പരിക്കേറ്റത്. ഇവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
വിമാനത്തിൽ 232 യാത്രക്കാരും ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ജീവനക്കാരിൽ ആർക്കും പരിക്കേറ്റിട്ടില്ല.
"
https://www.facebook.com/Malayalivartha

























