31 വര്‍ഷമായി ഏറ്റവും അടുത്ത് നിന്നിരുന്ന ആള്‍ പോയപ്പോള്‍ അതെങ്ങനെ നേരിടുമെന്നറിയില്ലെന്നായിരുന്നു.. വേദനകളില്ലാത്ത ലോകത്തേക്ക് ശ്രീ പോവട്ടെയെന്ന് കരുതിയായിരുന്നു മോര്‍ഫിന്‍ കൊടുത്തത്.. ജീവിതത്തില്‍ എല്ലാ അവസരത്തിലും കൂടെ നിന്നയാളാണ് അവള്‍... അവളുടെ വിയോഗം തന്നെ ശരിക്കും തളര്‍ത്തി; ഇപ്പോഴത്തെ ഈ സന്തോഷം കാണാന്‍ ഭാര്യ കൂടെയില്ലല്ലോ എന്ന വേദനയോടെ ബിജു നാരായണൻ

മൂന്ന് വർഷം മുൻപാണ് ഗായകൻ ബിജു നാരായണന്റെ ഭാര്യ ശ്രീലത അന്തരിച്ചത്. 44-ാം വയസിൽ കാൻസർ ബാധയെ തുടർന്നായിരുന്നു ശ്രീലതയുടെ മരണം. പ്രിയപ്പെട്ടവളുടെ മരണമെന്ന സത്യത്തോട് ഇതുവരെ പൊരുത്തപ്പെടാൻ ആയിട്ടില്ല ബിജുവിനും മക്കൾക്കും. എന്നാലിപ്പോഴിതാ എന്നാ താന്‍ കേസ് കൊട് എന്ന സിനിമയ്ക്കായി ദേവദൂതര്‍ ഗാനം വീണ്ടും റെക്കോര്‍ഡ് ചെയ്തപ്പോള്‍ അത് പാടിയത് ബിജു നാരായണനായിരുന്നു. ബിജുവിന്റെ ശബ്ദത്തിനൊപ്പം ചാക്കോച്ചന്റെ ഡാന്‍സും കൂടിയായതോടെ പാട്ട് ട്രെന്‍ഡിംഗായി മാറുകയായിരുന്നു. ദാസേട്ടന്റെ സൂപ്പര്‍ഹിറ്റ് ഗാനം ഞാന്‍ പാടി മോശമാക്കിയാല്‍ ആളുകള്‍ സഹിക്കില്ലെന്ന് അറിയാമായിരുന്നു. അങ്ങേയറ്റം ശ്രദ്ധിച്ചാണ് പാടിയത്. പാട്ട് ഹിറ്റാവുമെന്ന് കരുതിയിരുന്നുവെങ്കിലും ഇത്രയധികം പോപ്പുലറാവുമെന്ന് കരുതിയിരുന്നില്ലെന്നായിരുന്നു ബിജു നാരായണന്‍ പറഞ്ഞത്. ഈ സന്തോഷം കാണാന്‍ ഭാര്യ കൂടെയില്ലല്ലോ എന്ന വേദനയാണ് മനസിലെന്ന് പറയുകയാണ് ബിജു.
പ്രീഡിഗ്രി പഠനത്തിനിടയിലായിരുന്നു ബിജു നാരായണും ശ്രീലതയും പരിചയപ്പെടുന്നത്. 10 വര്‍ഷം പ്രണയിച്ചതിന് ശേഷമായാണ് ഇരുവരും വിവാഹിതരായത്. 21 വര്‍ഷമായി ഇരുവരും ഒന്നിച്ചായിരുന്നു. 31 വര്‍ഷമായി ഏറ്റവും അടുത്ത് നിന്നിരുന്ന ആള്‍ പോയപ്പോള്‍ അതെങ്ങനെ നേരിടുമെന്നറിയില്ലെന്നായിരുന്നു ബിജു നാരായണന്‍ പറഞ്ഞത്. വേദനകളില്ലാത്ത ലോകത്തേക്ക് ശ്രീ പോവട്ടെയെന്ന് കരുതിയായിരുന്നു മോര്‍ഫിന്‍ കൊടുത്തത്. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നയാള്‍ ഭാര്യ തന്നെയാണ്. ഒടുവിലായി പാടിയ ഞാന്‍ മേരിക്കുട്ടിയിലെ പാട്ടിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. അവാര്‍ഡുകളും കിട്ടിയിരുന്നു. അതൊക്കെ കാണാന്‍ അവളൊപ്പമുണ്ടായിരുന്നു. ജീവിതത്തില്‍ എല്ലാ അവസരത്തിലും കൂടെ നിന്നയാളാണ് അവള്‍. അവളുടെ വിയോഗം തന്നെ ശരിക്കും തളര്‍ത്തിയിരുന്നുവെന്നും അദ്ദേഹം പറയുന്നു.
https://www.facebook.com/Malayalivartha






















