സുപ്രീംകോടതിയില്‍ ദിലീപിന്റെ ഹര്‍ജി നിലനില്‍ക്കെ ഹൈക്കോടതി എന്ത് തീരുമാനമാണ് എടുക്കന്‍ പോകുന്നത് എന്ന് കാത്തിരിക്കുകയാണ്! കോടതി മാറ്റവുമായി ബന്ധപ്പെട്ട് ശനിയാഴ്ച നടക്കാന്‍ പോകുന്നത് കൗതുകമേറിയ സംവാദമായിരിക്കും... തുറന്ന് പറഞ്ഞ് രാഹുല്‍ ഈശ്വര്‍

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചത്. വിചാരണ കോടതി ഉത്തരവിനെതിരെയാണ് അപ്പീൽ നൽകിയത്. ജാമ്യം റദ്ദാക്കണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം വിചാരണ കോടതി നേരത്തെ തള്ളിയിരുന്നു. ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള കാരണങ്ങൾ ബോധിപ്പിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കാട്ടിയാണ് വിചാരണ കോടതി ഈ ആവശ്യം തള്ളിയത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു, തെളിവുകൾ നശിപ്പിച്ചു എന്നതിൽ കൃത്യമായ തെളിവ് ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. ജുഡീഷ്യൽ ഓഫീസറെ വരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പ്രോസിക്യൂഷൻ കണ്ടെത്തലും ശരിയല്ല. ബാലചന്ദ്രകുമാര്‍ ഉന്നയിച്ച ആരോപണങ്ങൾക്കുള്ള തെളിവുകൾ കോടതിക്ക് മുൻപാകെ ലഭിച്ചിട്ടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
അതേസമയം കേസിന്റെ വിചാരണ സി ബി ഐ-3 പ്രത്യേക കോടതിയില്‍ നിന്ന് എറണാകുളം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയിലേക്ക് മാറ്റും. എന്നാല്‍, കേസ് പരിഗണിക്കുന്ന ജഡ്ജിയില്‍ മാറ്റമുണ്ടാകില്ലെന്നാണ് സൂചന. തിങ്കളാഴ്ചയാണ് കേരള ഹൈക്കോടതി ഇത് സംബന്ധിച്ച സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ കോടതി മാറ്റവുമായി ബന്ധപ്പെട്ട് ശനിയാഴ്ച നടക്കാന്‍ പോകുന്നത് കൗതുകമേറിയ സംവാദമായിരിക്കും എന്ന് പറയുകയാണ് ദിലീപ് അനുകൂലിയായ രാഹുല്‍ ഈശ്വര്‍.
രാഹുല്‍ ഈശ്വറിന്റെ വാക്കുകൾ ഇങ്ങനെ...
ശ്രീലങ്ക വേള്‍ഡ് കപ്പ് ജയിച്ചപ്പോള്‍ ഒരു റൂമര്‍ ഉണ്ടായിരുന്നു സനത് ജയസൂര്യ ബാറ്റില്‍ സ്പ്രിംഗ് വെച്ചിട്ടുണ്ട് എന്ന്. അതുകൊണ്ടാണ് ശ്രീലങ്ക വേള്‍ഡ് കപ്പ് ജയിച്ചത്, അതുകൊണ്ട് വേള്‍ഡ് കപ്പ് റദ്ദാക്കും എന്നൊക്കെ പലരും പ്രതീക്ഷിച്ചിരുന്നു. അതുപോലെയാണ് ഇവിടെ കാര്യങ്ങള്‍. നമ്മുടെ വിഷയത്തിലേക്ക് വന്നാല്‍ മുന്‍പുള്ള വിധിന്യായത്തില്‍ 16-ാം പാരഗ്രാഫിലാണ് ഇക്കാര്യം യഥാര്‍ത്ഥത്തില്‍ പറഞ്ഞിരിക്കുന്നത്. 16ാ-ാം പാരഗ്രാഫില്‍ അന്നത്തെ ജഡ്ജി പറഞ്ഞിരിക്കുന്നത് ദി ഓണ്‍ലി ഓപ്ഷന്‍ അവലൈബിള്‍ ഈ പ്രത്യേക ജഡ്ജിയാണ്. സുപ്രീംകോടതി സാധാരണ സി ബി ഐ കോടതികള്‍ക്ക് ഇത് കൊടുക്കരുത് എന്ന് പറയും. പക്ഷെ ഈ അവസരത്തില്‍ ഇവര്‍ മാത്രമുള്ളത് കൊണ്ട് ഇവരിലേക്ക് പോയി. അതുകൊണ്ട് യഥാര്‍ത്ഥത്തില്‍ പറയുന്ന കാര്യങ്ങള്‍ക്ക് വലിയ ലീഗല്‍ ഗ്രൗണ്ട് ഉണ്ട് എന്നുള്ള കാര്യത്തില്‍ എനിക്ക് തോന്നുന്നില്ല ആര്‍ക്കും തര്‍ക്കമുണ്ടാകുമെന്ന്. ഇത്രയും ലേറ്റായ ഘട്ടത്തില്‍ ഓള്‍റെഡി എട്ടാം പ്രതിയായ ദിലീപ് സുപ്രീംകോടതിയിലേക്ക് പോകുകയും മുന്‍പ് രണ്ട് തവണ ഇതേ ജഡ്ജിയെ മാറ്റണം എന്ന് ആവശ്യം ഉന്നയിക്കുകയും ഒക്കെ ചെയ്ത ഒരു കോണ്‍ടകസ്റ്റ് ഉള്ളത് കൊണ്ട് മാറാന്‍ സാധ്യതയുണ്ടോ എന്നെനിക്കറിയില്ല.
വാക്കുകള്‍ക്ക് ആഴമേറിയ അര്‍ത്ഥമുണ്ട്. സി ബി ഐ മൂന്നാം കോടതിയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നു എന്നായിരുന്നില്ല അതില്‍. ആ വിധിയില്‍ പറഞ്ഞിരിക്കുന്നത് ഏക അവൈലിബിള്‍ ആയ വനിത ജഡ്ജി ഇരിക്കുന്നത് അവിടെയാണ്. അങ്ങനെയാണ് ആ 16-ാമത്തെ പാരഗ്രാഫില്‍ മനസിലാക്കുന്നത്. ഹിന്ദുവിന്റെ റിപ്പോര്‍ട്ട് പ്രകാരം കെ കെ ബാലകൃഷ്ണനാണ് പുതിയ ജഡ്ജായി അവിടെ വരുന്നത്. അതുകൊണ്ട് രണ്ട് പ്രശ്‌നങ്ങള്‍ അവിടെ വരുന്നുണ്ട്. അദ്ദേഹം ഒരു വനിതയല്ല. അപ്പോള്‍ ഓള്‍റെഡി ജഡ്ജ്‌മെന്റിന്റെ ഭാഗമായി വനിത കേള്‍ക്കുന്നു അല്ലെങ്കില്‍ വനിത കേട്ട് കൊണ്ടിരിക്കുന്നു എന്ന് അണ്ടര്‍സ്റ്റാന്റിംഗ് ആണ് നമുക്കുള്ളത്.
സുപ്രീംകോടതിയില്‍ ഇത് പെന്റിംഗുമാണ്. സുപ്രീംകോടതിയില്‍ പെന്റിംഗായ കേസ് വേറെ ഒരാള്‍ എങ്ങനെ കയറി ഇടപെടും എന്ന് ഹൈക്കോടതി കേറി ഇടപെടും എന്ന ചോദ്യം ബാക്കി നില്‍ക്കുന്നു. ജഡ്ജി ഹണി എം വര്‍ഗീസിനെ മാറ്റുക എന്നുള്ളത് അതിജീവിതയുടേയും അതിജീവിതയെ അനുകൂലിക്കുന്നവരുടേയും താല്‍പര്യവും അങ്ങനെ അല്ല ആ ബെഞ്ചില്‍ തന്നെ വേണം ആ ബെഞ്ച് ആണ് നിഷ്പക്ഷം എന്ന് ദിലീപും ദിലീപിന്റെ പിന്തുണക്കുന്ന ഞാനടക്കമുള്ള ദിലീപ് അനുകൂലികളും പറയുന്ന കാര്യമാണ്. ഇത് ഹൈക്കോടതിയായിരിക്കും തീരുമാനിക്കുന്നത്. ഹൈക്കോടതിയുടെ ഏതെങ്കിലും ബെഞ്ചിലായിരിക്കും ഇത് വരുന്നത്. ബെച്ചു കുര്യന്‍ തോമസ് അടക്കമുള്ളവര്‍ ഉള്ള ബെഞ്ചില്‍ വന്നാല്‍ അദ്ദേഹം മുന്‍പ് എടുത്ത സമീപനം കോടതിയെ ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ല എന്നൊക്കെയാണ്. ആറാം തിയതി എന്താണ് സമീപിക്കുക എന്നുള്ളത് കൗതുകത്തോടെ കാണുന്നു. കാരണം അത്തരത്തില്‍ വലിയ സംവാദം നടന്ന് കൊണ്ടിരിക്കുന്ന കേസ് നിരീക്ഷിക്കാന്‍ രസമുണ്ടാകുമെന്നും പറയുകയാണ് രാഹുല്‍ ഈശ്വർ.
https://www.facebook.com/Malayalivartha






















