Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഈ കേസില്‍ അതിജീവിത ആ അവകാശം ഉപയോഗിക്കേണ്ട സമയം ആയിട്ടുണ്ട്... അതിജീവിത ആവശ്യപ്പെട്ടത് പ്രകാരമാണ് കേസില്‍ വനിത ജഡ്ജി വന്നത്... അതിനാല്‍ ഇനിയുള്ള നിലപാടുകള്‍ക്കും അതിജീവിത പറയുന്നതിന് കോടതിയുടെ പരിഗണന ലഭിക്കും; കേസ് ആരെങ്കിലും എന്തെങ്കിലും ചെയ്യട്ടെ എന്ന് പറഞ്ഞ് മാറി നില്‍ക്കരുത്.. തുറന്ന് പറഞ്ഞ് ആശ ഉണ്ണിത്താന്‍

03 AUGUST 2022 03:36 PM IST
മലയാളി വാര്‍ത്ത

2017 ജുലൈയിലായിരുന്നു നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപ് അറസ്റ്റിലാകുന്നത്. ഗൂഢാലോചന കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. വ്യക്തിവൈരാഗ്യം മൂലമാണ് നടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ നൽകിയതെന്നാണ് കേസ്. 85 ദിവസമായിരുന്ന കേസിൽ ദിലീപ് ജയിലിൽ കിടന്നത്. പിന്നീട് ജാമ്യം നേടി പുറത്തിറങ്ങുകയും ചെയ്തു. കേസ് അവസാനിച്ചുവെന്ന് കരുതിയിടത്തായിരുന്നു അഞ്ച് വർഷങ്ങൾക്കിപ്പുറം നിർണായക വെളിപ്പെടുത്തലുകളുമായി സംവിധായകൻ ബാലചന്ദ്രകുമാറിന്റെ രംഗപ്രവേശം. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ദിലീപ് കണ്ടെന്നടക്കമുള്ള ഗുരുതര ആരോപണങ്ങളായിരുന്നു ബാലചന്ദ്രകുമാർ ഉന്നയിച്ചത്. മാത്രമല്ല കേസിൽ ദിലീപിന് പങ്കുണ്ടെന്ന് ആരോപിക്കുന്ന നിരവധി ഓഡിയോ റെക്കോഡുകളും സംവിധായകൻ പോലീസിന് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കേസിൽ തുടരന്വേഷണം നടന്നത്. പിന്നാലെ പുറത്ത് വന്നത് വളരെ ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു.

അനുബന്ധ കുറ്റപത്രം കഴിഞ്ഞ ദിവസമാണ് ക്രൈംബ്രാഞ്ച് സംഘം കോടതിയിൽ സമർപ്പിച്ചത്. അതുകൊണ്ട് തന്നെ കേസിൽ വിചാരണ നടപടികൾ ഉടൻ പുനഃരാരംഭിക്കും. ദിലീപിനെതിരെ കൂടുതൽ വകുപ്പുകൾ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തുടരന്വേഷണത്തിൽ നടനെതിരെ നിരവധി തെളിവുകൾ കണ്ടെത്താൻ സാധിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ക്രൈംബ്രാഞ്ച്. അതേസമയം കേസില്‍ അതിജീവിത തനിക്ക് കിട്ടിയ നിയമപരമായ അവകാശങ്ങള്‍ ഉപയോഗിക്കണം എന്ന് പറയുകയാണ് അഡ്വ. ആശ ഉണ്ണിത്താന്‍. കേസില്‍ ഏത് നിമിഷത്തിലും ഇടപെടാം എന്ന അധികാരം അതിജീവിതമാര്‍ക്ക് ഇത്തരം കേസുകളില്‍ സുപ്രീംകോടതി നല്‍കിയിട്ടുണ്ട് എന്ന് ആശ ഉണ്ണിത്താന്‍ ചൂണ്ടിക്കാട്ടി.

ആശ ഉണ്ണിത്താന്റെ വാക്കുകൾ ഇങ്ങനെ...

അന്ന് എറണാകുളം ജില്ലയില്‍ ഒരു ജഡ്ജ് ഉള്ളൂ. ഇനി വേണമെങ്കില്‍ അടുത്ത ജില്ലയില്‍ നിന്ന് ഒരു ജഡ്ജിനെ എടുക്കാം എന്ന് വെക്കാം. അപ്പോള്‍ അവിടത്തെ സെഷന്‍സിന്റെ ജോലിഭാരക്കൂടുതല്‍ പരിഗണിച്ച് ഇവിടെ തന്നെ കൊടുത്തു. ഇന്നത്തെ സാഹചര്യം മാറിപ്പോയി. ഇന്നിപ്പോള്‍ എറണാകുളത്ത് കൂടുതല്‍ ജഡ്ജിമാരുണ്ട്. രണ്ടിലേറെ വനിത ജഡ്ജിമാരുണ്ട്. അപ്പോള്‍ അതുകൊണ്ട് തന്നെ അവിടെ ഒരു സാഹചര്യമുണ്ട്. കോടതി സി ബി ഐ കോടതിക്കല്ല വിട്ടത് എന്ന വാദമാണ് പറയുന്നത്. യഥാര്‍ത്ഥത്തില്‍ സി ബി ഐ കോടതിയിലുള്ള വനിത ജഡ്ജ് എവിടെയാണോ അവര്‍ക്ക് വിട്ടു എന്നാണ് കണക്കാക്കേണ്ടത്. ജഡ്ജ് മാറി പോകുന്നു. അങ്ങനെ പലതും സംഭവിക്കാം. അതുകൊണ്ട് ഇവര്‍ തന്നെ വരണം എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. ഇപ്പോള്‍ റിട്ടയര്‍ ചെയ്ത് പോകുന്നവരൊക്കെ ഉണ്ടാകില്ലേ. അത്തരം സാഹചര്യങ്ങളില്‍ നമ്മള്‍ ഒരു വ്യക്തിയുടെ പിറകെ അല്ല പോകുന്നത്. ഇനി ഈ സമയത്ത് അതിജീവിതയും വെറുതെ ഇരിക്കും എന്ന് വിചാരിക്കരുത്. എനിക്ക് വിമന്‍ ജഡ്ജ് വേണം എന്ന് പറയാനുള്ള അവകാശം അവര്‍ക്കുണ്ട്. അപ്പോള്‍ നിലവിലെ സാഹചര്യം നോക്കുമ്പോള്‍ പഴയ ജഡ്‌ജെമന്റിന്റെ ഇന്‍ഫക്ച്വസ് ജഡ്ജ്‌മെന്റായി കാണണം. അതിജീവിത കോടതിയില്‍ സമീപിക്കേണ്ട നിര്‍ണായക സമയമാണ്. അതിജീവിതക്ക് അതിനുള്ള നിയമോപദേശം കിട്ടിയിട്ടുണ്ട്.

ആദ്യത്തെ തവണ ജഡ്ജിനെ മാറ്റണം എന്ന് പറഞ്ഞ സാഹചര്യമല്ല ഇപ്പോളുള്ളത്. അതുകൊണ്ട് തന്നെ അതിജീവിത നിശബ്ദയായി ഇരിക്കില്ല. അവരുടെ ലീഗല്‍ റൈറ്റ് ഉപയോഗിക്കണം. എന്റെ കേസ് ആരെങ്കിലും എന്തെങ്കിലും ചെയ്‌തോട്ടെ എന്ന് പറഞ്ഞ് മാറി നില്‍ക്കരുത്. ആ അവസ്ഥ മാറണം. അതിജീവിത എന്ന് പറയുന്നത് അങ്ങനെയല്ല. എന്റെ കേസ് എന്റെ റൈറ്റ് എന്റെ അവകാശങ്ങള്‍ എനിക്ക് വേണ്ടുന്ന നൈതികത പിടിച്ചുവാങ്ങേണ്ട സമയമാണ് ഇത്. കേസ് ലിസ്റ്റ് ചെയ്ത് വരുമ്പോള്‍ സി ബി ഐ കോടതിയിലേക്ക് ഓട്ടോമാറ്റിക്കലി വരും. ആ സമയത്ത് അഡ്മിനിസ്‌ട്രേറ്റീവ് തീരുമാനം പുതിയത് വരണം കാരണം ആ സമയത്ത് അതിജീവിതയോട് ആരായുകയും ചെയ്യും. ഒരു കേസ് ഒരു വിമന്‍ ജഡ്ജ് കേള്‍ക്കണം എന്ന് പറയുമ്പോള്‍ അവസാനം വരെ വിമണ്‍ ജഡ്ജ് തന്നെയാണ് അതില്‍. അതിജീവിതക്കാണ് അതിലുള്ള റൈറ്റ് ഉള്ളത്. എനിക്ക് വിമന്‍ ജഡ്ജ് തന്നെ കേള്‍ക്കണം പൂര്‍ണമായി എന്ന് ആവശ്യപ്പെടാം. വിമന്‍ ജഡ്ജി കേള്‍ക്കേണ്ടതില്ല. അത് പോകുന്ന പോലെ പോയിക്കോട്ടെ ഇപ്പോള്‍ മാറി ജഡ്ജസ് വന്നല്ലോ. അതിലൊരു ഡൈലിമ ഇല്ലാതില്ല. ഇത് പരിഹരിക്കേണ്ടത് ഹൈക്കോടതി തന്നെയാണ്. ഇത് എന്തായാലും പരിഹരിക്കുകയും ഇതില്‍ വിമന്‍ ജഡ്ജസ് വേറെ ഉള്ളത് കൊണ്ടും ഹണി എം വര്‍ഗീസ് ഈ ജില്ലയില്‍ തന്നെ ഉള്ളത് കൊണ്ടും ഏത് ജഡ്ജിലേക്ക് പോകണം എന്നത് തീരുമാനിക്കാം. എട്ടാം പ്രതി ഈ ജഡ്ജി തന്നെ മതി എന്ന് പറഞ്ഞ് സുപ്രീംകോടതിയില്‍ പോയിട്ടുണ്ട്. അതിനാല്‍ പെട്ടെന്നൊന്നും കേസ് തീരില്ലെന്നും ആശ ഉണ്ണിത്താൻ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends