Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

2017 ല്‍ ദിലീപിന് ജാമ്യം കൊടുക്കുമ്പോള്‍ വളരെ വ്യക്തമായി തന്നെ ആ ഓർഡറില്‍ ഒരു കാര്യം പറഞ്ഞിരുന്നു.. ജാമ്യം ചെയ്തതിന് ശേഷം ദിലീപിനെ ഇന്നുവരെ കസ്റ്റഡിയില്‍ കിട്ടാത്തത് കൊണ്ട്, അവർക്ക് ദിലീപിനെ ചോദ്യം ചെയ്യാനോ ഈ തെളിവുകളെടുക്കാനോ സാധിച്ചിട്ടില്ല.. ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ കഴിയാത്ത വിധം ഒളിപ്പിച്ചിരിക്കുന്നുവെന്ന് അന്വേഷണം സംഘം; ഈ വാദങ്ങള്‍ ഹൈക്കോടതി കണ്ടെത്തിയാല്‍ തീർച്ചയായും ദിലീപ് വീണ്ടും ജയിലിലേക്ക് പോകുമെന്ന് ബൈജു കൊട്ടാരക്കര

04 AUGUST 2022 08:37 AM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചത്. വിചാരണ കോടതി ഉത്തരവിനെതിരെയാണ് അപ്പീൽ നൽകിയത്. ജാമ്യം റദ്ദാക്കണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം വിചാരണ കോടതി നേരത്തെ തള്ളിയിരുന്നു. ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള കാരണങ്ങൾ ബോധിപ്പിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കാട്ടിയാണ് വിചാരണ കോടതി ഈ ആവശ്യം തള്ളിയത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു, തെളിവുകൾ നശിപ്പിച്ചു എന്നതിൽ കൃത്യമായ തെളിവ് ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. ജുഡീഷ്യൽ ഓഫീസറെ വരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പ്രോസിക്യൂഷൻ കണ്ടെത്തലും ശരിയല്ല. ബാലചന്ദ്രകുമാര്‍ ഉന്നയിച്ച ആരോപണങ്ങൾക്കുള്ള തെളിവുകൾ കോടതിക്ക് മുൻപാകെ ലഭിച്ചിട്ടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ദിലീപ് സുപ്രീംകോടതിയില്‍ പോയ സമയത്താണ് അന്വേഷണ സംഘത്തിന്റെ ഈ നീക്കം. വിചാരണ കോടതി ജഡ്ജി മാറുന്നതിന് മുമ്പ് തന്നെ ഈ കേസ് തീർക്കണം എന്നു പറഞ്ഞുകൊണ്ടാണ് ദിലീപ് സുപ്രീംകോടതിയില്‍ പോയിരിക്കുന്നതെന്നും പറയുകയാണ് ബൈജു കൊട്ടാരക്കര.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു...

ഇത് തനിക്കെതിരെ കെട്ടിച്ചമച്ച കേസാണ്. അതിജീവിത എന്നോടുള്ള വൈരാഗ്യം കൊണ്ടാണ് ഇങ്ങനെ പറയുന്നത്. എന്റെ മുന്‍ ഭാര്യയും അതിജീവിതയുമായുള്ള കൂട്ടുകെട്ടില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥ കൂടി കൂട്ടിന് വന്ന് എന്നെ ദ്രോഹിക്കുകയാണെന്നും സുപ്രീംകോടതിയില്‍ സമർപ്പിച്ച ഹർജിയില്‍ ദിലീപ് വാദിക്കുന്നു. ഒന്നും എനിക്ക് അറിവുള്ള കാര്യമല്ല, സത്യത്തില്‍ ഇങ്ങനത്തെ ഒരു കേസെ ഇല്ലെന്നും അദ്ദേഹം അവകാശപ്പെടുന്നു. 2017 ല്‍ ദിലീപിന് ജാമ്യം കൊടുക്കുമ്പോള്‍ വളരെ വ്യക്തമായി തന്നെ ആ ഓർഡറില്‍ ഒരു കാര്യം പറഞ്ഞിരുന്നു. ഏജന്റുമാർ വഴി പോലും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചാല്‍ ഈ ജാമ്യം റദ്ദ് ചെയ്യപ്പെടാം എന്നായിരുന്നു ജാമ്യ വ്യവസ്ഥയില്‍ ഉണ്ടായിരുന്നത്. ആ സാഹചര്യത്തിലാണ് സാഗർ എന്ന സാക്ഷി രംഗത്ത് വരുന്നത്. ദിലീപിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യയെന്ന സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നു ആളാണ് അദ്ദേഹം.

ഈ സാഗറിന്റെ കൈവശമാണ് പള്‍സർ സുനിയെന്ന കേസിലെ ഒന്നാം പ്രതി ആ പെന്‍ഡ്രൈവ് കൊണ്ടു കൊടുത്തിരുന്നത്. പൊലീസിന് മുൻപിൽ ആദ്യം ഇത് സമ്മതിച്ചിരുന്നു. എന്നാല്‍ പിന്നീട് സാഗർ കാലുമാറി. വിചാരണ വേളയിലാണ് അദ്ദേഹത്തിന്റെ കൂറുമാറ്റം. സാഗർ എങ്ങനെ കാലുമാറി എന്നുള്ളത് മലയാളികളായ മുഴുവന്‍ പേരും കേട്ട കാര്യമാണെന്നും ബൈജു കൊട്ടാരക്കര പറയുന്നു. സാഗറും രാമന്‍പിള്ളയുടെ അഭിഭാഷകനായിട്ടുള്ള ഫിലിപ്പ് ടി വർഗീസും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത് വന്നിരുന്നു. അഞ്ച് ലക്ഷം രൂപ കൊടുത്തുവെന്നും വീണ്ടും പണം ആവശ്യപ്പെട്ടപ്പോള്‍ ഇവനെന്ത് കാര്യത്തിനാണ് ഇങ്ങനെ കൂടുതല്‍ പണം മേടിക്കുന്നത് എന്നൊക്കെയുള്ള സംഭാഷണം ലോകം മുഴുവന്‍ കേട്ട കാര്യമാണ്. അതുകൊണ്ടാണ് ഈ സാക്ഷിയെ പണം കൊടുത്ത് സ്വാധീനിച്ച് കൂറുമാറ്റിയതാണെന്ന് പറഞ്ഞത്. സാഗറിനെ സ്വാധീനിച്ചതിന്റെ തെളിവുകള്‍ കിട്ടിയപ്പോള്‍ അനുബന്ധ കുറ്റപത്രത്തില്‍ ക്രൈംബ്രാഞ്ച് ഇതെല്ലാം ചേർത്ത് അങ്കമാലി കോടതിയില്‍ ജാമ്യം റദ്ദാക്കണമെന്ന ഫയല്‍ ചെയ്യുകയും അത് തന്നെ വിചാരണ കോടതിയിലേക്ക് വരികയും ചെയ്തു. വിചാരണ കോടതി തങ്ങളുടെ ആവശ്യം തള്ളിയതോടെയാണ് ക്രൈം ബ്രാഞ്ച് ഇതേ ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്ന്. ദിലീപിന്റെ കയ്യില്‍ നടിയെ അക്രമിച്ച പകർത്തിയ ദൃശ്യങ്ങളുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വാദം. ജാമ്യം ചെയ്തതിന് ശേഷം ദിലീപിനെ ഇന്നുവരെ കസ്റ്റഡിയില്‍ കിട്ടാത്തത് കൊണ്ട്, അവർക്ക് ദിലീപിനെ ചോദ്യം ചെയ്യാനോ ഈ തെളിവുകളെടുക്കാനോ സാധിച്ചിട്ടില്ല.

ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ കഴിയാത്ത വിധം ഒളിപ്പിച്ചിരിക്കുന്നുവെന്നാണ് അന്വേഷണം സംഘം പറയുന്നത്. ഈ വാദങ്ങള്‍ ഹൈക്കോടതി കണ്ടെത്തിയാല്‍ തീർച്ചയായും ദിലീപ് വീണ്ടും ജയിലിലേക്ക് പോകുമെന്നും ബൈജു കൊട്ടാരക്ക അഭിപ്രായപ്പെടുന്നു. അത് പേടിച്ചിട്ട് തന്നെയാണ് ദിലീപ് സുപ്രീംകോടതിയില്‍ പോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്തായാലും വരും ദിവസങ്ങളിൽ എന്തും സംഭവിക്കാം എന്നതും നിർണായകമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends