അദ്ദേഹം എന്റെ കണ്ണിലേക്കു നോക്കി അഭിനയിച്ചപ്പോള്‍, ആ കണ്ണുകളില്‍ നിന്ന് ഉള്ളില്‍ എന്താണ് വ്യാപരിക്കുന്നത് എന്ന് അതിശയിച്ചു പോയി.. പാപ്പന്‍ എന്ന സിനിമ എനിക്കൊരു വലിയ അനുഭവം തന്നെയായിരുന്നു... തുറന്ന് പറഞ്ഞ് ഷമ്മി തിലകൻ

സുരേഷ് ഗോപി നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് 'പാപ്പന്‍'. സുരേഷ് ഗോപിയുടെ മകൻ ഗോകുലും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. റെക്കോർഡ് കളക്ഷൻ നേടി സുരേഷ് ഗോപിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് പാപ്പന്‍.
പാപ്പനില്‍ ഇരുട്ടന്‍ ചാക്കോ എന്ന കഥാപാത്രത്തെയാണ് ഷമ്മി തിലകൻ അവതരിപ്പിച്ചത്. ചിത്രത്തിലെ ഷമ്മി തിലകന്റെ പ്രകടനവും ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇപ്പോഴിതാ സുരേഷ് ഗോപിയ്ക്ക് ഒപ്പം അഭിനയിച്ചപ്പോഴുണ്ടായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടന്‍ ഷമ്മി തിലകൻ. ‘അദ്ദേഹത്തിന്റെ അടുത്തു നിന്ന് എന്റെ കഥാപാത്രം ഭൂതകാലത്തെക്കുറിച്ചു പറയുന്ന ഒരു ഡയലോഗുണ്ട്. കഥയിലെ പ്രധാനപ്പെട്ട സംഭവമായതുകൊണ്ട് അതിനെ കുറിച്ച് പറയുന്നില്ല. അദ്ദേഹം എന്റെ കണ്ണിലേക്കു നോക്കി അഭിനയിച്ചപ്പോള്‍, ആ കണ്ണുകളില്‍ നിന്ന് ഉള്ളില്‍ എന്താണ് വ്യാപരിക്കുന്നത് എന്ന് അതിശയിച്ചു പോയി’, പാപ്പന്‍ എന്ന സിനിമ എനിക്കൊരു വലിയ അനുഭവം തന്നെയായിരുന്നു. ഒരു വലിയ കൊടുക്കല്‍ വാങ്ങലായിരുന്നു സുരേഷ് ഗോപിയുമായി ഒരുമിച്ചുണ്ടായിരുന്ന സീനുകൾ. എന്നിലുള്ള നടനെ ഒന്നുകൂടി മനനം ചെയ്യാനും പരിഷ്‌കരിക്കാനും കഴിഞ്ഞ ഒരു സിനിമയാണ് പാപ്പന്‍. അതില്‍ വലിയൊരു പങ്ക് സുരേഷ് ഗോപി വഹിച്ചിട്ടുണ്ട്. അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും ഷമ്മി തിലകന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha






















