Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രതിയോട് ജഡ്ജ് കൂടുതലായി ആഭിമുഖ്യം കാണിക്കുന്നുവെന്ന ആശങ്ക പൊതുസമൂഹത്തിന് മുന്നിൽ വന്ന കാര്യമാണ്.. അതിജീവിത ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്... അതിന്റെ ദൃശ്യങ്ങൾ ഉണ്ട്... അത് ആരാണ് ചെയ്യിച്ചതെന്നാണ് കണ്ടെത്തേണ്ടത്... അതിജീവിത നമ്മുക്ക് മുന്നിൽ നിൽക്കുന്നിടത്തോളം അവരെ പിന്തുണയ്ക്കാനെ നമ്മുക്ക് സാധിക്കു... കുറ്റം ചെയ്തത് ആരാണോ അവർ ശിക്ഷിക്കപ്പെടണം! തുറന്ന് പറഞ്ഞ് ധന്യ രാമൻ

04 AUGUST 2022 12:09 PM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ നടപടികള്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റുമെന്ന വാർത്തകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ആയ ഹണി എം വർഗീസ് സി ബി ഐ പ്രത്യേക കോടതിയുടെ അധിക ചുമതല നിർവ്വഹിക്കുകയായിരുന്നു. എന്നാല്‍ ഹണി വർഗീസിന് പകരം സി ബി ഐ പ്രത്യേക കോടതി പുതിയ ജഡ്ജിയെ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇതോടെയാണ് കേസ് കോടതി മാറുമെന്ന തരത്തിലുള്ള റിപ്പോർട്ടുകള്‍ പുറത്ത് വന്ന് തുടങ്ങിയത്. അതേസമയം നടിയെ ആക്രമിച്ച കേസില്‍ വിചാരണ തീരുന്നത് വരെ ജഡ്ജി ഹണി എം വര്‍ഗീസിന് സി ബി ഐ കോടതിയില്‍ തുടരാമെന്ന് മുന്‍ ഉത്തരവ് അസാധുവാണെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അതിനിടയിൽ വിചാരണ കോടതി ജഡ്ജിക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി അതിജീവിതയും രംഗത്തെത്തിയിരുന്നു. അതേസമയം കേസിൽ വിചാരണ കോടതി ജഡ്ജി മാറാത്ത സാഹചര്യം അതിജീവിതയുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്ന് പറഞ്ഞുകൊണ്ട് സാമൂഹ്യ പ്രവർത്തക ധന്യ രാമൻ രംഗത്തെത്തിയിരിക്കുകയാണ്.

ധന്യ രാമന്റെ വാക്കുകൾ ഇങ്ങനെ...

വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസിലേക്ക് തന്നെ വീണ്ടും കേസ് വരുമ്പോൾ അത് അതിജീവിതയുടെ ആത്മവിശ്വാസത്തെ വളരെ അധികം ബാധിക്കും. വലിയൊരു ചെറുത്ത് നിൽപ്പ് നടത്തിയ സ്ത്രീയാണ് നടി. അതൊരു ചെറിയ കാര്യമല്ല.നമ്മുടേത് പുരോഗമന കേരളം തന്നെയാണ് . പല മാറ്റങ്ങളും സമൂഹത്തിൽ സംഭവിച്ചിട്ടുണ്ട്. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്ത് വലിയ മുന്നേറ്റം കാഴ്ച വെയ്ക്കാൻ നമ്മുടെ നാട്ടിലെ സ്ത്രീകൾക്ക് സാധിച്ചിട്ടുണ്ട്. ഈ കാലഘട്ടത്തിലാണ് അതിജീവിതയ്ക്ക് ഇത്തരമൊരു ചെറുത്ത് നിൽപ്പ് നടത്തേണ്ടി വന്നിട്ടുള്ളത്'. മുഖ്യമന്ത്രിയെ ഉൾപ്പെടെ കണ്ട് തന്റെ ആശങ്കകൾ അതിജീവിത അറിയിച്ചതാണ്. അതുകൊണ്ട് തന്നെ അവരെ ബാധിക്കാത്ത രീതിയിൽ കേസ് മുന്നോട്ട് കൊണ്ടുപോകുന്നതിന് സർക്കാർ അവർക്ക് പിന്തുണ ഉറപ്പാക്കുകയോ അല്ലേങ്കിൽ മറ്റ് നിയമവശങ്ങൾ കൂടി പരിഗണിക്കേണ്ടിയിരിക്കുന്നു'. വിചാരണ കോടതിക്കെതിരെ പല സമയങ്ങളിൽ അതിജീവിത പരാതി ഉയർത്തിയിട്ടുണ്ട്. നടിയാണല്ലോ കോടതിയിൽ പോയി അനുഭവിച്ചത്. ചെറുത്ത് നിൽപ്പിന് അനുസരിച്ചുള്ള പിന്തുണ അവർക്ക് ലഭിക്കേണ്ടതുണ്ട്. കോടതി മാറിയില്ലേങ്കിൽ അവർ വീണ്ടും ഹർജിയുമായി മുന്നോട്ട് പോകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്'. 'ദിലീപിനെ കാണുമ്പോൾ വളരെ സ്നേഹത്തോടെ ബഹുമാനത്തോടെ ഓമനിച്ച് സംസാരിക്കുന്ന ജഡ്ജിയുടെ അടുത്ത് നിന്ന് എങ്ങനെയാണ് നീതി ലഭിക്കുകയെന്ന ആശങ്ക അതിജീവിതയും അഭിഭാഷകരും ഉന്നയിച്ചിട്ടുണ്ട്.പ്രതിയുടെ അടുത്ത് ഇത്രയും ആഭിമുഖ്യം കാണിക്കുന്ന ജഡ്ജിയിൽ നിന്നും തനിക്ക് നീതി കിട്ടുമോയെന്ന ഭയം അതിജീവിതയ്ക്ക് ഉണ്ടാകും'. 'ജഡ്ജിയാണ് കോടതിയാണ് എന്നൊക്കെ പറഞ്ഞാലും ആത്യന്തികമായി അവരും മനുഷ്യരാണ്. അവരും മാറ്റങ്ങൾക്കൊക്കെ അടിമപ്പെടാം. ഒരു ജഡ്ജി എല്ലാവരേയും തുല്യരായി കാണണം. എന്നാൽ പ്രതിയോട് ജഡ്ജ് കൂടുതലായി ആഭിമുഖ്യം കാണിക്കുന്നുവെന്ന ആശങ്ക പൊതുസമൂഹത്തിന് മുന്നിൽ വന്ന കാര്യമാണ്'. 'അതിജീവിത ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. അതിന്റെ ദൃശ്യങ്ങൾ ഉണ്ട്. അത് ആരാണ് ചെയ്യിച്ചതെന്നാണ് കണ്ടെത്തേണ്ടത്. അതിജീവിത നമ്മുക്ക് മുന്നിൽ നിൽക്കുന്നിടത്തോളം അവരെ പിന്തുണയ്ക്കാനെ നമ്മുക്ക് സാധിക്കു.കുറ്റം ചെയ്തത് ആരാണോ അവർ ശിക്ഷിക്കപ്പെടണം. ദിലീപ് അനുകൂലികൾ നടനെ എങ്ങനെയെല്ലാം ദിലീപിനെ സംരക്ഷിക്കാം എന്ന് മാത്രം ചിന്തിക്കുന്നവരാണ്. കേസിന്റെ ഗൂഢാലോചന പുറത്തുവരിക തന്നെ വേണം'. 'നടി ആക്രമിക്കപ്പെട്ട കേസിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് അതിജീവിതയ്ക്ക് ശക്തമായ പിന്തുണ ഉണ്ട്. വിചാരണ കോടതിക്കെതിരെ ഇനിയും വേണമെങ്കിൽ സുപ്രീം കോടതിയേയും ഹൈക്കോടതിയേയും അതിജീവിത സമീപിച്ചേക്കുമെന്ന് തന്നെയാണ് കരുതുന്നതെന്നും ധന്യ രാമൻ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends