സീതാരാമ'ത്തിന് യുഎഇ ഉള്‍പ്പടെയുള്ള വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്ക് ഏർപ്പെടുത്തി! ചിത്രം നാളെ റിലീസിന് ഒരുങ്ങുമ്പോൾ അപ്രതീക്ഷിത തിരിച്ചടി

ദുല്‍ഖറിന്റേതായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'സീതാ രാമം'. ദുല്‍ഖര്‍ പട്ടാളക്കാരനായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. 'സീതാ രാമം' ചിത്രത്തിന്റെ ഫോട്ടോകളും ഗാനങ്ങളും ഓണ്‍ലൈനില്‍ തരംഗമായിരുന്നു. എന്നാലിപ്പോഴിതാ 'സീതാ രാമ'ത്തിന് യുഎഇ ഉള്‍പ്പടെയുള്ള വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിന് വിവിധ രാജ്യങ്ങള്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചിത്രം നാളെ റിലീസിന് ഒരുങ്ങുമ്പോഴാണ് വിലക്ക്. ബഹ്‌റൈന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളാണ് ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യങ്ങളില്‍ ദുല്‍ഖറിന്റെ ചിത്രങ്ങള്‍ക്ക് ഏറെ പ്രേക്ഷകര്‍ ഉള്ളപ്പോള്‍ വിലക്ക് പിന്‍വലിച്ചില്ലെങ്കില്‍ അത് ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷനെ സാരമായി ബാധിക്കുമെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. സ്വപ്‍ന സിനിമയാണ് ചിത്രം നിര്‍മിക്കുന്നത്. വൈജയന്തി മൂവീസ് ചിത്രം വിതരണം ചെയ്യുന്നു.
സുനില്‍ ബാബുവാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈൻ. ജമ്മു കശ്‍മീരാണ് ചിത്രത്തിന്റെ ലൊക്കേഷൻ. മൃണാള്‍ താക്കൂറാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായിക. 'ലെഫ്റ്റനന്റ് റാം' എന്ന കഥാപാത്രത്തെ ദുല്‍ഖര്‍ അവതരിപ്പിക്കുമ്പോള്‍ 'സീത' എന്ന കഥാപാത്രമായിട്ടാണ് മൃണാള്‍ എത്തുന്നത്. 'അഫ്രീൻ' എന്ന കഥാപാത്രമായി രശ്‍മിക മന്ദാനയും അഭിനയിക്കുന്നു. കോസ്റ്റ്യൂംസ് ശീതള്‍ ശര്‍മ, പിആര്‍ഒ വംശി- ശേഖര്‍, ഡിജിറ്റല്‍ മീഡിയോ പിആര്‍ പ്രസാദ് ബിമാനന്ദം, ഡിജിറ്റല്‍ പാര്‍ട്‍ണര്‍ സില്ലിം മോങ്ക്‍സ് എന്നിവരാണ്. സംഗീതം വിശാല്‍ ചന്ദ്രശേഖര്‍, എഡിറ്റിംഗ് കോതഗിരി വെങ്കടേശ്വര റാവു, ഹനു രാഘവപ്പുടിക്കൊപ്പം ജയ് കൃഷ്ണയും രാജ് കുമാര്‍ കണ്ടമുഡിയും ചേര്‍ന്നാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. 1965ലെ ഇന്‍ഡോ- പാക് യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണിത്. 'സീതാ രാമം' ഒരു ഹിസ്റ്റോറിക്കല്‍ ഫിക്ഷനും ഒരു പ്രണയകഥയുമാണെന്ന് ചിത്രത്തിന്‍റെ സംവിധായകന്‍ സംവിധാഹനു രാഘവപ്പുഡി വ്യക്തമാക്കിയിരുന്നു. ദുല്‍ഖറിനുവേണ്ടി എഴുതപ്പെട്ട കഥാപാത്രമാണ് 'റാം' എന്നും മറ്റൊരു നടനെയും ആലോചിച്ചില്ലെന്നും സംവിധാഹനു രാഘവപ്പുഡി പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha






















