ആദ്യ സിനിമയുടെ ഓർമക്കായി സ്പ്ലെൻഡർ ബൈക്ക് വാങ്ങി.. പ്രിയയെ പുറകിലിരുത്തി ആ ബൈക്ക് ഓടിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു.. പക്ഷെ ഇതുവരെ അത് നടന്നിട്ടില്ല! പ്രിയയ്ക്ക് കൊടുത്ത ഏറ്റവും വിലപിടിപ്പുള്ള സമ്മാനത്തെക്കുറിച്ച് ആദ്യമായി തുറന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബൻ

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ആക്ഷേപ ഹാസ്യ കോര്‍ട്ട് റൂം ഡ്രാമ ചിത്രമായാണ് 'ന്നാ താന്‍ കേസ് കൊട്' എത്തിയത്. കുഞ്ചാക്കോ ബോബന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി 'ന്നാ താന്‍ കേസ് കൊട്' മാറിക്കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ ഇതാ ചിത്രത്തിന്റെ ഒരാഴ്ചത്തെ ബോക്‌സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. ഓഗസ്റ്റ് 11 വെള്ളിയാഴ്ചയാണ് ചിത്രം റിലീസ് ചെയ്തത്. ആദ്യം ദിനം 1.25 കോടി രൂപയായിരുന്നു ചിത്രത്തിന്റെ കളക്ഷന്‍. ഒരാഴ്ച കൊണ്ട് ചിത്രം 25 കോടി രൂപ നേടിയെന്ന് നിര്‍മ്മാതാവ് സന്തോഷ് ടി. കുരുവിള അറിയിച്ചു. കുഞ്ചാക്കോ ബോബന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രം കൂടിയാണ് 'ന്നാ താന്‍ കേസ് കൊട്'. ഇപ്പോഴിതാ ഈ ഒരു വിജയ തിളക്കത്തിനിടയിൽ പുറത്ത് വരുന്നത് കുഞ്ചാക്കോബോബന്റെ ഒരു അഭിമുഖമാണ്.
പ്രിയയ്ക്ക് കൊടുത്ത ഏറ്റവും വിലപിടിപ്പുള്ള സമ്മാനത്തെക്കുറിച്ചാണ് താരം ഇപ്പോൾ തുറന്ന് പറയുന്നത്. ഭാര്യയ്ക്ക് നൽകിയ ഏറ്റവും വിലപിടിപ്പുള്ള സമ്മാനം എന്തായിരുന്നു എന്ന അവതാരകന്റെ ചോദ്യത്തിന് ഞാൻ തന്നെയാണ് പ്രിയയ്ക്ക് കിട്ടിയ ഏറ്റവും വിലപിടിപ്പുള്ള സമ്മാനമെന്നാണ് അദ്ദേഹം മറുപടി നൽകിയത്. ആദ്യ സിനിമയുടെ ഓർമക്കായി എന്തെങ്കിലും സൂക്ഷിച്ച് വെച്ചിട്ടുണ്ടോ എന്ന അവതാരകൻ്റെ ചോദ്യത്തിന് സ്പ്ലെൻഡർ ബൈക്ക് വാങ്ങിയത് അങ്ങനെയാണെന്നും അദ്ദേഹം മറുപടി നൽകി. പ്രിയയെ പുറകിലിരുത്തി ആ ബൈക്ക് ഓടിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ഇതുവരെ അത് നടന്നിട്ടില്ലെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.
https://www.facebook.com/Malayalivartha