Widgets Magazine
10
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാനിൽ പ്രതിഷേധത്തിനിടെ സ്ത്രീകൾ സിഗററ്റ് പുകച്ചുകൊണ്ട് , പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനിയുടെ ഫോട്ടോ കത്തിക്കുന്ന ചിത്രങ്ങൾ വൈറലായി...ഏകാധിപത്യം തുലയട്ടെ എന്ന മുദ്രാവാക്യവുമായി തെരുവിൽ..


കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷായുടെ സന്ദർശനം...തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി


ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവർക്കെതിരെ ചുമത്തിയിരിക്കുന്നത് ജീവപര്യന്തം തടവ് ശിക്ഷവരെ കിട്ടാവുന്ന ഗുരുതര കുറ്റങ്ങൾ: പോലീസ് വാഹനത്തില്‍ കേറും മുമ്പ് ശരണം വിളി; കുടുക്കിയതാണ്... ഉറപ്പെന്ന് നിലവിളി


ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം... ഒമ്പത് മരണം, നാൽപതോളം പേർക്ക് പരുക്ക്


ശബരിമല സ്വര്‍ണക്കൊള്ള കേസ്... കൊല്ലം വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്ത തന്ത്രിയെ രാത്രി വൈകി തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലെത്തിച്ചു, 14 ദിവസത്തേക്ക് തന്ത്രി റിമാന്‍ഡിൽ

ചാനൽ ചർച്ചകളിൽ ഞാനും ബാലചന്ദ്ര കുമാറും പരസ്പരം പോരടിക്കുന്ന ആളുകളാണ്... എന്നാൽ അദ്ദേഹത്തിനെതിരായ പരാതി വ്യാജമാണെന്ന് കണ്ടെത്തിയതിൽ സന്തോഷം മാത്രമാണ്... ബാലചന്ദ്രകുമാറിനെതിരെ വ്യാജ പരാതി കൊടുത്തല്ല അദ്ദേഹത്തെ കുടുക്കേണ്ടത്.. ബാലചന്ദ്രകുമാറിന്റെ വാദത്തെയാണ് എതിർക്കേണ്ടത്.. അല്ലാതെ റേപ്പിസ്റ്റ് എന്ന് വിളിച്ച് അയാളുടെ വിശ്വാസ്യത തകർക്കുകയല്ല വേണ്ടത്... തുറന്ന് പറഞ്ഞ് ദിലീപ് അനുകൂലി രാഹുൽ ഈശ്വർ

18 AUGUST 2022 03:08 PM IST
മലയാളി വാര്‍ത്ത

തനിക്കെതിരായ ലൈംഗിക പീഡന പരാതിക്ക് പിന്നിൽ നടൻ ദിലീപിന്റെ സുഹൃത്തുക്കളാണെന്ന ആരോപണവുമായി സംവിധായകൻ ബാലചന്ദ്ര കുമാർ രംഗത്ത് വന്നതോടെ വലിയ രീതിയിലാണ് വിമർശനം ഉയരുന്നത്. ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ. ദിലീപിന്റെ ഫാൻസ് അസോസിയേഷന്റെ ഒരു ഭാരവാഹി അതിലുണ്ട്, ദിലീപിന്റെ ഏറ്റവും അടുത്ത ഒരു സുഹൃത്തിനും ഇതിൽ പങ്കുണ്ട്, ദിലീപിന് വേണ്ടി ചാനലിൽ വന്നിരുന്ന് ഘോരഘോരം പ്രസംഗിച്ച ഒരാൾക്കും, ഒരു ഓൺലൈൻ മാധ്യമ സ്ഥാപനത്തിന്റെ ഉടമയ്ക്കും ഇതിൽ പങ്കുണ്ടെന്നുമായിരുന്നു ബാലചന്ദ്രകുമാർ ആവർത്തിച്ചത്. എന്നാലിപ്പോഴിതാ ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതി വ്യാജമാണെന്ന പോലീസ് റിപ്പോർട്ടിൽ പ്രതികരിക്കുകയാണ് ദിലീപ് അനുകൂലി കൂടിയായ രാഹുൽ ഈശ്വർ. പരാതി വ്യാജമാണെന്ന് കണ്ടെത്തിയതിൽ സന്തോഷം മാത്രമാണെന്നും ഗൂഢാലോചന നടത്തിയവരെ നിയമത്തിന് മുൻപിൽ കൊണ്ടുവരിക തന്നെ വേണമെന്നും രാഹുൽ ഈശ്വർ പറഞ്ഞു.

ഏതെങ്കിലും വിഷയത്തിൽ ഒരാൾ പരാതി ഉയർത്തിയാൽ അയാൾക്ക് പണികൊടുക്കുകയെന്ന തെറ്റായ നിലപാട് മലയാളികൾക്കിടയിൽ ഉണ്ട്. അത് ശരിയായ രീതിയല്ലെന്നും രാഹുൽ പറഞ്ഞു. രാഹുലിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു.... 'ചാനൽ ചർച്ചകളിൽ ഞാനും ബാലചന്ദ്ര കുമാറും പരസ്പരം പോരടിക്കുന്ന ആളുകളാണ്.എന്നാൽ അദ്ദേഹത്തിനെതിരായ പരാതി വ്യാജമാണെന്ന് കണ്ടെത്തിയതിൽ സന്തോഷം മാത്രമാണ്. കാരണം ഒരു പുരുഷനെതിരെയും വ്യാജ പരാതി ഉയരാൻ പാടില്ല. ദിലീപ് ആയാലും വിജയ് ബാബു ആയാലും സിവിക് ചന്ദ്രനെതിരെ ആയാലും എല്ലാ വ്യാജപരാതികളും എതിർക്കപ്പെടണം'. 'ബാലചന്ദ്രകുമാറിനെതിരെ വ്യാജ പരാതി കൊടുത്തല്ല അദ്ദേഹത്തെ കുടുക്കേണ്ടത്. ബാലചന്ദ്രകുമാറിന്റെ വാദത്തെയാണ് എതിർക്കേണ്ടത്. അല്ലാതെ റേപ്പിസ്റ്റ് എന്ന് വിളിച്ച് അയാളുടെ വിശ്വാസ്യത തകർക്കുകയല്ല വേണ്ടത്. ബാലചന്ദ്രകുമാറിനോട് തനിക്ക് വ്യക്തിപരമായി യാതൊരു വിരോധവുമില്ല. അദ്ദേഹത്തിന്റെ വാദങ്ങളെ മാത്രമാണ് എതിർക്കുന്നത്', രാഹുൽ ഈശ്വർ പറഞ്ഞു. അതേസമയം പരാതിക്ക് പിന്നിൽ ദിലീപിന് യാതൊരു പങ്കും ഇല്ലെന്നും രാഹുൽ വാദിച്ചു.'ദിലീപിന് പണിക്കൊടുക്കാൻ ശ്രമിച്ചു എന്ന് തോന്നിയപ്പോൾ ആരെങ്കിലും ബാലചന്ദ്രകുമാറിന് തിരിച്ച് പണി കൊടുക്കാൻ തീരുമാനിച്ചതായിരിക്കും.ദിലീപിന്റെ സുഹൃത്തുക്കൾക്കോ അദ്ദേഹത്തെ സ്നേഹിക്കുന്ന ആളുകൾക്കോ അങ്ങനെ തോന്നിയാൽ ദിലീപിന് എന്ത് ചെയ്യാൻ പറ്റും?'

'കേസിന്റെ ഗൂഢാലോചനയിൽ ദിലീപിന് എന്തെങ്കിലും പങ്കുണ്ടെന്ന് പോലീസ് റിപ്പോർട്ടിലുണ്ടോ? ദിലീപിനെ വേട്ടയാടുന്ന കേരള പോലീസിന് പോലും ദിലീപ് ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് അഭിപ്രായം ഇല്ല', രാഹുൽ പറഞ്ഞു. പരാതി വ്യാജമാണെന്ന് കണ്ടെത്തിയാൽ മാത്രം പോര പരാതിക്കാരിയെ കണ്ടെത്തി ശക്തമായ നടപടിയും സ്വീകരിക്കണെന്നും രാഹുൽ ഈശ്വർ പറഞ്ഞു. 'ഗൂഢാലോചന നടത്തിയവരെ നിയമത്തിന് മുൻപിൽ കൊണ്ടുവരിക തന്നെ വേണം. ഏതെങ്കിലും വിഷയത്തിൽ ഒരാൾ പരാതി ഉയർത്തിയാൽ അയാൾക്ക് പണികൊടുക്കുകയെന്ന തെറ്റായ നിലപാട് മലയാളികൾക്കിടയിൽ ഉണ്ട്. അത് ശരിയായ രീതിയല്ല. 'എനിക്കെതിരെ സംവിധായകൻ ബൈജു കൊട്ടാരക്കര ഒരു വ്യാജ ഓഡിയോ ഉണ്ടാക്കി. അതിനെതിരെ ഞാൻ പോലീസിൽ പരാതി നൽകി. വാദഗതികളെയാണ് എതിർക്കേണ്ടത്. അല്ലാതെ വ്യാജ പരാതികൾ ഉണ്ടാക്കുകയല്ല വേണ്ടത്. ബാലചന്ദ്രകുമാറിന്റെ വാദഗതികളെ പൂർണമായും ഞാൻ എതിർക്കുന്നുണ്ട്. എന്ന് വെച്ച് അയാൾക്ക് നാളെ മോശം സംഭവിക്കണമെന്ന് ഞാൻ ആഗ്രഹിക്കില്ല' . 'ആരോടെങ്കിലും വൈരാഗ്യം ഉണ്ടായാൽ പെണ്ണ് കേസിൽ പെടുത്തി നാറ്റിക്കാം എന്ന ചിന്ത ഉണ്ടാകുന്നത് തെറ്റായ കൾച്ചർ ആണ്. അത് പറിച്ചുമാറ്റപ്പെടേണ്ടതാണ്.ബാലചന്ദ്രകുമാർ പറയുന്നത് തെറ്റാണ് എന്ന് വാദിക്കുന്നതും അയാൾ ഒരു റേപ്പിസ്റ്റ് ആണെന്ന് പറയുന്നതും വേറയാണ്'. 'വിജയ് ബാബുവിന്റെ മകന് സ്കൂളിൽ പോകണം എന്ന് പറയുന്നത് പോലെ ബാലചന്ദ്രകുമാറിന്റെ മകനും അങ്ങനെ തന്നെയല്ലേ. അയാൾക്കും കുടുംബം ഇല്ലേ? ബാലചന്ദ്രകുമാർ ഉയർത്തിയ ആരോപണത്തെ പ്രതികാര ബുദ്ധിയോടെ സമീപിച്ച ചിലരാണ് ഇത്തരമൊരു പരാതി ഉണ്ടാക്കിയത്. അത് ആരായാലും ശിക്ഷിക്കപ്പെടണം.ബാലചന്ദ്രകുമാറിനെതിരായ പരാതി വ്യാജമാണെന്ന് തെളിഞ്ഞത് പോലെ ദിലീപിനും വിജയ് ബാബുവിനും സിവിക് ചന്ദ്രനും എതിരായ പരാതികളും വ്യാജമാണെന്ന് തെളിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും രാഹുൽ ഈശ്വർ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ദേഹാസ്വാസ്ഥ്യം. ...  (8 minutes ago)

സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്  (23 minutes ago)

IRAN ടെഹ്‌റാന്‍ ഉടന്‍ വീഴും  (26 minutes ago)

സ്കൂട്ടർ ഓടയിൽ വീണ് യുവാവിന് ദാരുണാന്ത്യം  (31 minutes ago)

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവർക്കെതിരെ ചുമത്തിയിരിക്കുന്നത് ജീവപര്യന്തം തടവ് ശിക്ഷവരെ കിട്ടാവുന്ന ഗുരുതര കുറ്റങ്ങൾ: പോലീസ് വാഹനത്തില്‍ കേറും മുമ്പ് ശരണം വിളി; കുടുക്കിയതാണ്... ഉറപ്പ  (38 minutes ago)

മോട്ടോര്‍ റാലിയോടെ ടെക് എ ബ്രേക്കിന് ടെക്നോപാര്‍ക്കില്‍...  (1 hour ago)

അമിത് ഷായുടെ സന്ദർശനം...  (1 hour ago)

ഒളിംപ്യന്‍ പിവി സിന്ധുവിന്റെ കുതിപ്പിന് സെമി ഫൈനലില്‍ വിരാമം..  (1 hour ago)

SIT-യുടെ പോക്കില്‍ സംശയം അയ്യപ്പനെ തന്ത്രി തൊടില്ല...! ബോംബിട്ട് ശ്രീലേഖ..! കേന്ദ്രത്തിൽ നിന്ന് വിളി പിന്നാലെ സംഭവിച്ചത്..!  (1 hour ago)

കത്ത് പുറത്ത് വിട്ട് യുവതിയുടെ ഭർത്താവ്...!ഒരുത്തനും തിരിഞ്ഞ് നോക്കിയില്ല..!രാഹുലിന് ആശ്വാസം ആ MLA റഡാറിൽ..! 21 കോടതിയിൽ  (1 hour ago)

മോഷണശ്രമത്തിനിടെ യുവതിയെ കുത്തി വീഴ്ത്തി പെട്രോൾ ഒഴിച്ച് കത്തിച്ചു.... ഒരാൾ പിടിയിൽ  (1 hour ago)

മന്ത്രി ഗതിപിടിക്കില്ല..പ്രാകി തുലച്ച് തന്ത്രി താഴ്‌മൺ കുടുംബത്തിൽ ശത്രു സംഹാരം..!എല്ലാം നിന്ന് കത്തും തന്ത്രിയുടെ ഇല്ലം വളഞ്ഞ് SIT  (2 hours ago)

വളർത്തു മൃ​ഗങ്ങളെ വഴിയിൽ ഉപേക്ഷിച്ചാൽ....  (2 hours ago)

പുതിയ വസ്ത്രങ്ങൾ, നിനച്ചിരിക്കാത്ത ധനലാഭം: ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം  (2 hours ago)

വിവാഹ രജിസ്റ്ററിൽ പേര് തിരുത്താമെന്ന് ഹൈക്കോടതി  (2 hours ago)

Malayali Vartha Recommends