Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരാള്‍ ചത്താലേ ഒരാള്‍ക്ക് വളമാകൂ എന്ന് പറയുന്ന രീതിയില്‍ ചെറിയ സംഭവങ്ങളൊക്കെ ഉണ്ടായി... 40 ലക്ഷം രൂപയോളം വാങ്ങി ദിലീപ് സിനിമയില്‍ നിന്ന് പിന്മാറിയതോടെ സംഭവിച്ചത് മറ്റൊന്ന്... പിന്നാലെ താന്‍ കുടുങ്ങി.. തനിക്ക് വിലക്ക് നേരിടേണ്ടി വന്ന സംഭവത്തെകുറിച്ച് തുറന്ന് പറഞ്ഞ് വിനയൻ

13 SEPTEMBER 2022 08:12 AM IST
മലയാളി വാര്‍ത്ത

മലയാളികൾക്കായി ഒരു ഓണസമ്മാനം നൽകിയിരിക്കുകയാണ് പത്തൊമ്പതാം നൂറ്റാണ്ടിലൂടെ സംവിധായകൻ വിനയൻ. ഒരു കാലത്ത് എന്നും ബോക്സ്ഓഫീസിൽ നിറഞ്ഞ് നിന്നുരുന്ന ഹിറ്റ് മേക്കർ പിന്നീട് സംഘടന പ്രശ്നത്തിന്റെ പേരിൽ സിനിമയിൽ നിന്നും പുറത്താക്കപ്പെടേണ്ടി വന്നു. എന്നാൽ സംഘടനയ്ക്ക് പുറത്ത് നിന്ന് താൻ ഒരിക്കലും തോൽക്കാൻ തയ്യാറല്ല എന്ന അറിയിച്ചുകൊണ്ട് നിരവധി ചിത്രങ്ങൾ വിനയൻ ഒരുക്കി. യക്ഷിയും ഞാനും തുടങ്ങിയ ചിത്രങ്ങൾ ചെയ്ത് വിനയൻ തന്നിലെ സിനിമ കെടുത്തി കളയുവാൻ ആരെയും അനുവദിച്ചില്ല. 2020തിൽ സംഘടന പ്രശ്നത്തെ തുടർന്നുള്ള കേസിൽ വിനയൻ അനുകൂലമായി വിധി വന്നതോടെ മലയാള സിനിമയ്ക്ക് നൽകാൻ ആഗ്രഹിച്ചത് ഇപ്പോൾ ഒന്നൊന്നായി അവതരിപ്പിക്കുകയാണ് സംവിധായകൻ. അതിൽ ആദ്യത്തേതായി പത്തൊമ്പതാം നൂറ്റാണ്ടിനെ വിശേഷിപ്പിക്കാം. അതും ഒട്ടും മാർക്കറ്റ് വാല്യു ഇല്ലാത്ത ഒരു നടനെ (സിജു വിൽസൺ) ഒരു സൂപ്പർ ഹിറ്റ് ഒരുക്കിയിരിക്കുകയാണ് വിനയൻ. ഇപ്പോഴിതാ വിനയന്‍ അന്ന് ദിലീപില്‍ നിന്നും നേരിട്ട കാര്യങ്ങളെ കുറിച്ച് വീണ്ടും മനസുതുറക്കുകയാണ്. ഒരു സിനിമയില്‍ ലക്ഷങ്ങൾ പ്രതിഫലമായി വാങ്ങിയതിന് ശേഷം ദിലീപ് പിന്മാറിയെന്നും അതിന് പിന്നാലെ താന്‍ കുടുങ്ങിയെന്നും ഇതിന് ശേഷമാണ് തനിക്ക് വിലക്ക് നേരിടേണ്ടി വന്നതെന്നും തുറന്നു പറയുകയാണ് വിനയൻ.

വിനയന്റെ വാക്കുകൾ ഇങ്ങനെ...

കേരളം മുഴുവന്‍ ചര്‍ച്ച ചെയ്ത കാര്യമാണ്. അതിനെ കുറിച്ച് ഇനിയും പറയേണ്ടതുണ്ടോ. അതൊരു നിലപാടിന്റെ പ്രശ്‌നമാണ്. അല്ലാതെ നമ്മള്‍ ആരെയും കൊല്ലാന്‍ പോകുകയോ, ഏതെങ്കിലും പെണ്ണിനെ പീഡിപ്പിക്കാന്‍ പോകുകയോ, അല്ലെങ്കില്‍ ആരെയെങ്കിലും ആക്രമിക്കാന്‍ പോകുകയോ ചെയ്ത കേസല്ലല്ലോ. ഞാന്‍ സെക്രട്ടറി ആയിരുന്ന സമയത്ത് ദിലീപ് എന്ന നടന്‍, ഒരു ചിത്രത്തിന് വേണ്ടി എഗ്രിമെന്റ് ഒപ്പിട്ടു. അദ്ദേഹവുമായി ഒത്തിരി പടങ്ങള്‍ ചെയ്തതാണ്. ഞാന്‍ ഒരു അനിയനെ പോലെ കണ്ട വ്യക്തിയാണ്. പക്ഷേ, ഞാന്‍ ഒരു സംഘടനയുടെ നേതൃത്വത്തിലിരിക്കുമ്പോള്‍, എഗ്രിമെന്റ് ഒപ്പിട്ട സിനിമയുടെ സംവിധായകനെ മാറ്റണം എന്ന് ആവശ്യപ്പെട്ടു. സംവിധായകന്‍ ഇടപെട്ടാണ് മുഴുവന്‍ പ്രതിഫലവും വാങ്ങിച്ചത്. 40 ലക്ഷം രൂപയാണെന്ന് തോന്നുന്നു വാങ്ങി നല്‍കിയത്. ആ സമയത്ത് ആ സംവിധായകന്റെ മറ്റൊരു പടം മോശമായതിന്റെ പേരില്‍ അഭിനയിക്കാന്‍ ബുദ്ധിമുട്ടാണെന്ന് ദിലീപ് അറിയിച്ചു. ഇവിടുത്തെ ചില സംവിധായകര്‍ എന്നെ വിളിച്ചിരുന്നു.

സത്യത്തില്‍ അതൊരു ട്രാപ്പായിരുന്നു, ഞാന്‍ അതില്‍ നിന്ന് ഒഴിഞ്ഞുമാറിയാല്‍ മതിയായിരുന്നു. അന്ന് ഞാന്‍ ഒരു തമിഴ് പടം ഷൂട്ട് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അവര്‍ എന്നെ വിളിച്ച് ഞാന്‍ ഇടപെടണമെന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ ഇക്കാര്യത്തില്‍ ഇന്നസെന്റിനെ വിളിച്ചു. ഞാന്‍ ദിലീപിനെയും വിളിച്ചു, ഇല്ല, ആ പടം ചെയ്യാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞു. ഞാന്‍ എഗ്രിമെന്റ് ഉള്ളതാണ്, എഗ്രിമെന്റ് വച്ചാല്‍ അത് പാലിക്കണം. അന്ന് സംഘടനയുടെ യോഗം വിളിച്ചുചേര്‍ത്തു. മൂന്ന് മാസത്തിനകം ഈ പ്രശ്‌നം തീര്‍ക്കണമെന്ന് പറഞ്ഞു. എന്നാല്‍ ആ പ്രശ്‌നം പിന്നീട് വഷളായി. ഒരാള്‍ ചത്താലേ ഒരാള്‍ക്ക് വളമാകൂ എന്ന് പറയുന്ന രീതിയില്‍ ചെറിയ സംഭവങ്ങളൊക്കെ ഉണ്ടായി. എന്നാല്‍ ഇതില്‍ ഒന്നും കീഴ്‌പ്പെടാന്‍ ഞാന്‍ തയ്യാറായില്ല. ഞാന്‍ ശക്തമായി ഒറ്റയ്ക്ക് നിന്ന് വാദിച്ചു. വലിയ ഒരു സംഘത്തിന് മുന്നില്‍ ഞാന്‍ ഒറ്റയ്ക്ക് നിന്ന് വാദിച്ചു. ഞാന്‍ പറഞ്ഞത് ശരിയാണെന്ന് തെളിയിക്കാന്‍ വേണ്ടിയാണ് ഞാന്‍ കോടതിയില്‍ പോയത്. ഈ പറഞ്ഞ ആശാന്മാര്‍ക്ക് എല്ലാം ലക്ഷക്കണക്കിന് രൂപ പിഴ മേടിച്ചു കൊടുത്തുവെന്നും വിനയന്‍ പറഞ്ഞു. അപ്പോള്‍ അവര്‍ സുപ്രീം കോടതിയില്‍ പോയി. ലക്ഷക്കണക്കിന് രൂപ നല്‍കി വലിയ വക്കീലന്മാരെ കൊണ്ടാണ് വാദിച്ചത്. എനിക്ക് വേണ്ട ആലപ്പുഴയിലുള്ള വക്കീല്‍ ഒരു പൈസയും വാങ്ങിക്കാതെയാണ് വാദിച്ചത്. എന്നാല്‍ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് പറഞ്ഞു, വിനയന്‍ എന്ന കലാകാരനെ വിലക്കിയത് ശരിയല്ല. എല്ലാവരും പിഴയടക്കണം- വിനയന്‍ പറഞ്ഞു. ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ തന്നെ വലിയൊരു വിധിയാണത്. നമ്മുടെ മാധ്യമങ്ങള്‍ എത്രമാത്രം ചര്‍ച്ച ചെയ്തു എന്ന് എനിക്ക് അറിയില്ല. അങ്ങനെ ഒരു വിധി വാങ്ങിച്ചാണ് ഞാന്‍ തിരിച്ചുവന്നത്. അന്ന് മമ്മൂട്ടി പോലെയുള്ള ആരാധ്യനായ നടന്‍ പറഞ്ഞു വിനയനെ പോലെ ഒരു സംവിധായകനെ വിലക്കിയത് ശരിയല്ലെന്നും വിനയൻ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (7 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (9 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (9 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (9 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (10 hours ago)

Malayali Vartha Recommends