Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാറില്‍ വെച്ച് മമ്മൂട്ടി അസ്വസ്ഥനായി.. വല്ലാത്ത ഒരു ഫീലിങ് എന്ന് മമ്മൂക്ക.. എയര്‍പോര്‍ട്ടില്‍ എത്തിയതോടെ മമ്മൂക്കയെ കിടത്തി ബി.പിയും കാര്യങ്ങളുമൊക്കെ നോക്കി.. പിന്നാലെ വിമാനയാത്ര ക്യാൻസൽ ചെയ്ത് മമ്മൂക്കയെ എസ്.യു.ടി ആശുപത്രിയില്‍ കൊണ്ടുപോയി; മറക്കാനാകാത്ത അനുഭവം പങ്കുവെച്ച് ദിനേശ് പണിക്കർ

19 SEPTEMBER 2022 11:28 AM IST
മലയാളി വാര്‍ത്ത

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന മമ്മൂക്കയുടെ റോഷാക്ക് സിനിമയുടെ സെക്കന്റ് ലുക്ക് പോസ്റ്ററിന് ഒരു ദിവസത്തിനുള്ളില്‍ 215K ട്വീറ്റുകളാണ് ട്വിറ്ററില്‍ രേഖപ്പെടുത്തിയത്. മലയാള സിനിമയിലെ സെക്കന്റ് ലുക്ക് പോസ്റ്ററിന് കിട്ടുന്ന ആദ്യത്തെ സ്വീകാര്യത റോഷാക്ക് സ്വന്തമാക്കി. ഇന്ത്യന്‍ സിനിമാ നിരൂപകരും ചലച്ചിത്ര പ്രവര്‍ത്തകരും ഏറെ പ്രശംസിച്ച സെക്കന്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിമാറി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പോലെ തന്നെ ദുരൂഹമാണ് സെക്കന്റ് ലുക്ക് പോസ്റ്ററും. സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകരും. അതിനിടയിൽ മമ്മൂട്ടിയെക്കുറിച്ച് നടന്‍ ദിനേഷ് പണിക്കര്‍ പങ്കുവച്ച വാക്കുകളാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.

ഒരു ദിവസം നാട്ടില്‍ വന്നപ്പോള്‍ മമ്മൂക്ക വിളിച്ച് ഇവിടുണ്ടെന്ന് പറഞ്ഞു. വൈകിട്ടത്തെ ഫ്ളൈറ്റില്‍ അദ്ദേഹത്തിന് ചെന്നൈയിലേക്ക് പോകണം. അദ്ദേഹത്തിനൊപ്പം ഭാര്യയുമുണ്ട്. ബാവി എന്നാണ് ഞാന്‍ അവരെ വിളിക്കുന്നത്. അങ്ങനെ മമ്മൂക്കയെ കാണാന്‍ ഞാന്‍ പങ്കജില്‍ ചെന്നു. മമ്മൂക്ക എന്റെയൊപ്പം വണ്ടിയുടെ മുമ്പില്‍ കയറി. ബാവി പുറകിലത്തെ സീറ്റില്‍ ഇരുന്നു'' എന്നാണ് ദിനേശ് പണിക്കര്‍ പറയുന്നത്. മമ്മൂട്ടിയ്ക്ക് വണ്ടിയോടുള്ള സ്‌നേഹം എല്ലാവര്‍ക്കും അറിയുന്നതാണ്. അതേക്കുറിച്ച് ദിനേശും പറയുന്നുണ്ട്. മമ്മൂക്ക വണ്ടികളോട് വലിയ ക്രേസ് ഉള്ളയാളാണ്. ഇടക്ക് അദ്ദേഹത്തിന്റെ ഡ്രൈവറെ മാറ്റിയിരുത്തി സ്വയം വണ്ടി ഓടിക്കാറുണ്ടെന്നാണ് ദിനേശ് പറയുന്നത്. മമ്മൂട്ടി തന്റെ വണ്ടിയും ഇടക്ക് അങ്ങനെ ഓടിക്കാറുണ്ടെന്ന് പറയുന്ന ദിനേശ് എന്തായാലും അന്ന് താന്‍ തന്നെയായിരുന്നു വണ്ടി ഓടിച്ചതെന്നും പറയുന്നു. എന്നാല്‍ യാത്രയ്ക്കിടെ മമ്മൂട്ടിയ്ക്ക് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. 'കാറില്‍ വെച്ച് മമ്മൂക്ക അസ്വസ്ഥനാകുന്നത് ഞാന്‍ കണ്ടു.

ബാവി പുറകില്‍ ഇരുന്നത് കൊണ്ട് മനസിലായില്ല. വണ്ടി ഓടിക്കുന്നതിനൊപ്പം എന്ത് പറ്റി, പ്രശ്നമുണ്ടെങ്കില്‍ ഡോക്ടറിന്റെ അടുത്ത് പോകാമെന്ന് ഞാന്‍ മമ്മൂക്കയോട് പറഞ്ഞു. വല്ലാത്ത ഒരു ഫീലിങ് എന്ന് മമ്മൂക്ക പറഞ്ഞു'' എന്നാണ് ദിനേശ് പറയുന്നത്. തുടര്‍ന്ന് എയര്‍പോര്‍ട്ടിലേക്ക് തന്നെ പോകാമെന്ന് താന്‍ പറഞ്ഞുവെന്നും അവിടെ എപ്പോഴും ഡ്യൂട്ടി ഡോക്ടറുണ്ടാവുമെന്നതായിരുന്നു കാരണമെന്നും ദിനേശ് പറയുന്നു. അങ്ങനെ എയര്‍പോര്‍ട്ടില്‍ എത്തി. എയര്‍പോര്‍ട്ടില്‍ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നത് തനിക്കറിയാവുന്ന ഡോക്ടര്‍ പ്രസാദ് ആയിരുന്നുവെന്നും ദിനേശ് പറയുന്നു. തുടര്‍ന്ന് പ്രസാദ് മമ്മൂക്കയെ കിടത്തി ബി.പിയും കാര്യങ്ങളുമൊക്കെ നോക്കിയെന്നും ഇപ്പോള്‍ യാത്ര ചെയ്യാതിരിക്കുന്നതായിരിക്കും നല്ലതെന്ന് പറഞ്ഞുവെന്നും ദിനേശ് ഓര്‍ക്കുന്നു. ഇതോടെ അന്നത്തെ ടിക്കറ്റ് കാന്‍സല്‍ ചെയ്ത് മമ്മൂക്കയെ എസ്.യു.ടി ആശുപത്രിയില്‍ കൊണ്ടുപോവുകയായിരുന്നു. അതേസമയം, മമ്മൂക്കക്ക് ഒരു കുഴപ്പവുമുണ്ടായിരുന്നില്ലെന്നും എങ്കിലും അവര്‍ ഒബ്സര്‍വേഷനില്‍ വെക്കുകയായിരുന്നുവെന്നും ദിനേശ് പറയുന്നു. മമ്മൂക്കയുടെ ജീവിതത്തില്‍ ആദ്യമായി വന്ന അസ്വസ്ഥത ആയിരിക്കാം അതെന്നാണ് ദിനേശ് അഭിപ്രായപ്പെടുന്നത്. എന്നാല്‍ എന്താണെന്ന് ഇപ്പോഴും കൃത്യമായി എനിക്ക് അറിയില്ലെന്നും ദിനേശ് പറയുന്നുണ്ട്. സംഭവത്തെക്കുറിച്ച് പിന്നീട് മമ്മൂട്ടിയോട് സംസാരിച്ചതിനെക്കുറിച്ചും ദിനേശ് സംസാരിക്കുന്നുണ്ട്. പ്രീസ്റ്റ് എന്ന സിനിമയില്‍ മമ്മൂട്ടിയൊടൊപ്പം അഭിനയിക്കുമ്പോഴായിരുന്നു അതേക്കുറിച്ച് സംസാരിച്ചത്. ' അന്ന് മമ്മൂക്ക എന്നോട് ആ സംഭവത്തെ പറ്റി പറഞ്ഞു. ഞാന്‍ അത് മറന്നതായിരുന്നു, എന്നാല്‍ മമ്മൂക്ക മറന്നിരുന്നില്ലെന്നാണ് ദിനേശ് പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (7 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (7 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (7 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (9 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (9 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (10 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (10 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (10 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (10 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (10 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (10 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (10 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (10 hours ago)

Malayali Vartha Recommends