ഭാരത സർക്കാരിൻ്റെ മികവിനെ അടയാളപ്പെടുത്തുന്ന ചിത്രം... രാജ്യത്തെ ഏറ്റവും ഉന്നതമായ പദവിയിലെത്താൻ, വ്യക്തിയുടെ പിന്നാക്കാവസ്ഥയോ ജാതിയോ കുലമോ ഒന്നും തടസ്സമല്ല എന്നു ലോകത്തോട് വിളിച്ചുപറയുന രണ്ട് സ്ത്രീരത്നങ്ങൾ... ഈ രാജ്യത്ത് അധികാരത്തിന്റെയും കലയുടെയും തലപ്പത്ത് കാടിന്റെ മക്കൾ! ഇത് ചരിത്ര മുഹൂർത്തം

68-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര ദാന ചടങ്ങിൽ മികച്ച ഗായികയ്ക്കുള്ള പുരസ്കാരം വാങ്ങാനെത്തിയ നഞ്ചിയമ്മയെ സദസ് സ്വീകരിച്ചത് നിറഞ്ഞകൈയ്യടികളോടെ. രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ കൈയ്യിൽ നിന്നും പുരസ്‌കാരം വാങ്ങാനെത്തിയ നഞ്ചിയമ്മയെ കണ്ടതും സദസിലിരുന്ന ഇന്ത്യന്‍ സിനിമയിലെ പ്രമുഖർ അടക്കമുള്ളവർ എഴുന്നേറ്റ് നിന്ന് കൈയ്യടിക്കുകയായിരുന്നു. നിറഞ്ഞ ചിരിയോടെ സദസിനെ വണങ്ങി വേദിയിലെത്തിയ നഞ്ചിയമ്മ രാഷ്ട്രപതിയില്‍ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. ഗോത്ര വർഗ്ഗത്തിൽ നിന്നും ഇന്ത്യയുടെ പ്രസിഡന്റ് പദവിയിൽ എത്തിച്ചേർന്ന ദ്രൗപതി മുർമുവിന്റെ കയ്യിൽ നിന്നും, ഗോത്രവർഗ്ഗത്തിൽ നിന്നും ഉയർന്നുവന്ന് ഇന്ത്യയുടെ ഏറ്റവും നല്ല ഗായികയായ നഞ്ചിയമ്മ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം സ്വീകരിക്കുന്ന ചരിത്ര മുഹൂർത്തത്തിനാണ് കഴിഞ്ഞ ദിവസം രാജ്യം സാക്ഷ്യം വഹിച്ചത്. ദ്രൗപതി മുർമുവിന്റെ കയ്യിൽ നിന്നും പുരസ്കാരം വാങ്ങിക്കുന്ന നഞ്ചിയമ്മയുടെ ചിത്രം വെറുമൊരു ചരിത്രമല്ല, മറിച്ച് കാലം ഫ്രെയിം ചെയ്തു കാത്തു സുക്ഷിക്കേണ്ട ചരിത്രമാണെന്ന് എഴുത്തുകാരി അഞ്‍ജു പാർവതി പ്രഭീഷ് കുറിച്ചു. അധികാരങ്ങളും ആദരിക്കലും ഉച്ചസ്ഥായിയിൽ നിന്ന് മാത്രമല്ല എന്ന് തെളിയിക്കുന്ന ചിത്രമാണിത്. ഇപ്പോഴത്തെ ഭാരത സർക്കാരിൻ്റെ മികവിനെ അടയാളപ്പെടുത്തുന്ന ചിത്രം. രാജ്യത്തെ ഏറ്റവും ഉന്നതമായ പദവിയിലെത്താൻ, വ്യക്തിയുടെ പിന്നാക്കാവസ്ഥയോ ജാതിയോ കുലമോ ഒന്നും തടസ്സമല്ല എന്നു ലോകത്തോട് വിളിച്ചുപറയുന രണ്ട് സ്ത്രീരത്നങ്ങൾ. ഒരാൾ അധികാരം കൊണ്ടും മറ്റൊരാൾ പ്രതിഭ കൊണ്ടും ലോകത്തോട് പറയുകയാണ് Nothing is Impossible എന്ന്. രാഷ്ട്രീയ മേഖലയിൽ നിന്നും നിരവധി പേർ നഞ്ചിയമ്മയ്ക്ക് അഭിനന്ദനങ്ങൾ നേർന്നു. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനാലാപനത്തിനാണ് നഞ്ചിയമ്മയെ തേടി ദേശീയ പുസ്കാരമെത്തിയത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ശ്രദ്ധേയമായ പ്രകടനത്തിലൂടെ ബിജു മേനോന്‍ മികച്ച നടനുള്ള ദേശീയ പുരസ്കാരം ഏറ്റുവാങ്ങി. ‘അയ്യപ്പനും കോശിയും’ ഒരുക്കിയ അന്തരിച്ച സംവിധായകൻ സച്ചി ആണ് മികച്ച സംവിധായകൻ.
https://www.facebook.com/Malayalivartha