മൂന്നാമതും ഗര്‍ഭിണി.... എല്ലാത്തിനും മറുപടി നല്‍കി നിത്യ ദാസ്

സിനിമ കാണുന്ന മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരു കഥാപ്രാത്രമായിരുന്നു ബസന്തി. ഈ പറക്കും തളിക എന്ന ചിത്രത്തിലെ നായിക. തന്റെ ആദ്യ സിനിമയിലൂടെ തന്നെ മലയാളികള്‍ക്ക് പ്രിയപ്പെട്ട ബസന്തിയായി മാറി നിത്യ ദാസ് എന്ന നായിക. ദിലീപിനെ നായകന്‍ ആക്കി താഹ സംവിധാനം ചെയ്ത് 2001 ല്‍ പുറത്തിറങ്ങിയ ചാത്രമായിരുന്നു ഈ പറക്കും തളിക.
വിവാഹ ശേഷം താരം അഭിനയ രംഗത്ത് നിന്നും മാറിനിന്നെങ്കിലും ഇടയ്ക്ക് തമിഴ് സീരിയലുകളിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നു. ഇപ്പോള്‍ പള്ളിമണി എന്ന മലയാള സിനിമയിലൂടെ മലയാളത്തിലേക്കും മടങ്ങി എത്തിയിരിക്കുകയാണ്.
ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ സജീവ സാന്നിധ്യമാണ് നിത്യാ മേനോന്‍. നിത്യയും മകള്‍ നൈനയും ഒന്നിച്ചുള്ള വീഡിയോകളും ഫോട്ടോകളും എല്ലാം നടി ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുമുണ്ട്. സന്തൂര്‍ മമ്മി എന്നാണ് സ്‌നേഹപൂര്‍വ്വം നീത്യയെ പ്രേക്ഷകര്‍ വിളിക്കുന്നത്. അതേ സമയം സ്റ്റാര്‍ മാജിക്ക് അടക്കമുള്ള ടിവി ഷോകളിലും താരം ഇപ്പോള്‍ സ്ഥിര സാന്നിധ്യമാണ്.
ഇപ്പോഴിതാ വിവാഹ ജീവിതത്തെക്കുറിച്ചും മക്കളെക്കുറിച്ചും ഒക്കെ നടി തുറന്നു പറഞ്ഞത് ആണ് വൈറലായി മാറുന്നത്. ഒരു ടി വി ചാനല്‍ പരിപാടിയില്‍ എത്തിയപ്പോള്‍ ആയിരുന്നു ജീവിതത്തെ കുറിച്ച് താരത്തിന്റെ തുറന്നു പറച്ചില്‍.
മകള്‍ നെനനയുമായുള്ള ഡാന്‍സ് വീഡിയോകളെ കറിച്ചും നടി വാചാല ആയിരുന്നു. കോവിഡ് സമയത്ത് ആയിരുന്നു ആദ്യത്തെ വീഡിയോ ഷൂട്ട് ചെയ്തിരുന്നത്. അതിന് ഒരു മില്യന്‍ കാഴ്ചക്കാരായപ്പോള്‍ വീണ്ടും വീഡിയോ ചെയ്യാന്‍ തോന്നുക ആയിരുന്നു.
അങ്ങനെയാണ് ഇടയ്ക്കിടയ്ക്ക് ഡാന്‍സ് വീഡിയോകള്‍ ചെയ്യുന്നത് എന്നാണ് സോഷ്യല്‍ മീഡിയയിലെ വീഡിയോ കളെക്കുറിച്ച് താരം പറഞ്ഞത്. സന്തൂര്‍ മമ്മി എന്ന വിളി മകള്‍ നൈനക്ക് അത്ര ഇഷ്ടമുള്ള കാര്യമല്ല. വീട്ടില്‍ അമ്മയാണ് സൗന്ദര്യമൊക്കെ ശ്രദ്ധിക്കുന്നത്.
എന്നെയും ചേച്ചിയെയും ഇപ്പോഴും വഴക്ക് പറയാറുണ്ട് നിങ്ങളൊന്നും ശ്രദ്ധിക്കേണ്ട ഇങ്ങനെ നടന്നോ എന്ന് പറഞ്ഞ് എന്നും നിത്യ പറയുന്നു. പരിപാടിയില്‍ നിത്യയെ കുറിച്ച് വന്ന ഗോസിപ്പിനെക്കുറിച്ചും അവതാരിക ചോദിച്ചിരുന്നു. നിത്യ മൂന്നാമത് ഗര്‍ഭിണിയാണെന്ന് ആയിരുന്നു ആ വാര്‍ത്ത.
മൂന്നാമതും ഗര്‍ഭിണിയാണ് എന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഒക്കെ ഇടയ്ക്ക് വന്നിരുന്നു. അത് ശ്രദ്ധിച്ചോ എന്നായിരുന്നു ചോദിച്ചിരുന്നത്. അത്തരം പോസ്റ്റുകള്‍ കണ്ടിരുന്നു എന്നും പക്ഷേ ഗര്‍ഭിണിയല്ല പുതിയ സിനിമയുടെ കഥാപാത്രത്തിനുവേണ്ടി മേക്കപ്പ് ഇട്ടതാണ് എന്നും നിത്യ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha