കളി ഗുളികനോട് വേണ്ട; അപ്പോൾ നീ .. കോടതിയിൽ പോകാൻ തന്നെ തീരുമാനിച്ചു അല്ലേ ..പൊയ്ക്കോളൂ ..പക്ഷേ ..വിധി ഞാൻ പറയും ; കോഴിക്കോട് ജില്ലാക്കോടതി വിധിക്ക് പുറകെ തൈക്കൂടം ബ്രിഡ്ജിന് ട്രോൾ മഴ

ബോക്സോഫീസില്‍ റെക്കോഡ് കളക്ഷന്‍ നേടി മുന്നേറിയ 'കാന്താര' എന്ന കന്നട സിനിമയിലെ 'വരാഹരൂപം' എന്ന ഗാനം സിനിമയില്‍ ഉപയോഗിക്കാൻ ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ച് കോഴിക്കോട് ജില്ലാക്കോടതി . വരാഹരൂപം' എന്ന ഗാനം തങ്ങളുടെ നവരസം എന്ന പാട്ടിന്‍റെ കോപ്പിയടിയാണെന്ന് ആരോപിച്ച് തൈക്കുടം ബ്രിഡ്ജ് നൽകിയ ഹർജിയാണ് തള്ളിയത്. വരാഹ രൂപം ഗാനം രചിച്ച ശശിരാജ് കാവൂരാണ് ഫേസ്ബുക്കിലൂടെ ഈ സന്തോഷവാര്‍ത്ത അറിയിച്ചത്.
"ഇരു വിഭാഗത്തിന്റെയും വാദം കേട്ട കീഴ്‌ക്കോടതി തൈക്കുടം നൽകിയ ഹർജി തള്ളി. തുടർന്ന് വരാഹരൂപത്തിന് ഏർപ്പെടുത്തിയ വിലക്ക് ഒഴിവാക്കുകയും ചെയ്തിരിക്കുകയാണ്. ഇവിടെ നീതി വിജയിച്ചു" - ഇതാണ് ശശിരാജ് കാവൂരിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.
കാന്താര എന്ന ചിത്രം കഴിഞ്ഞ ദിവസം ആമസോണ്‍ പ്രൈമില്‍ ഒടിടിയായി റിലാസ് ചെയ്തിരുന്നു. വരാഹരൂപം എന്ന ഗാനം ഒഴിവാക്കിയാണ് ഒടിടിയില്‍ കാന്താര ഇറങ്ങിയിരിക്കുന്നത്. ഇതോടെ തൈക്കൂടം ബ്രിഡ്ജിന്‍റെ പ്രവര്‍ത്തകര്‍ ആഹ്ളാദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ഇതോടെ സിനിമയുടെ ആരാധകര്‍ വലിയ വിമര്‍ശനങ്ങള്‍ ഉയർത്തിയിരുന്നു . വരാഹരൂപം എന്ന ഗാനം കാന്താരയുടെ ആത്മാവ് തന്നെയാണെന്നും ഈ ഗാനം ഒഴിവാക്കിയതോടെ സിനിമയുടെ ആത്മാവ് നഷ്ടപ്പെട്ടു എന്നുമാണ് പറഞ്ഞത്
എന്നാൽ കോഴിക്കോട് ജില്ലാക്കോടതി വിധി വന്നതോടെ തൈക്കുടം ബ്രിഡ്ജ് ന് എതിരെ ട്രോളുകളും വിമർശനങ്ങളും നിറയുകയാണ്. സംഗീതമേഖലയിലെ ഏറ്റവും വലിയ കോപ്പിയടി വീരന്മാരായ തൈക്കുടം ബ്രിഡ്ജ് ബാൻഡ്, പ്ലാജിയാറിസത്തെ കുറിച്ചൊക്കെ സംസാരിക്കുന്നു എന്നതായിരുന്നു ഈ വിഷയത്തിലെ ഏറ്റവും അസഹനീയമായ കാര്യം എന്നാണ് ഏറ്റവും കൂടുതൽ പേര് വിമർശിച്ചത്.
കളി ഗുളികനോട് വേണ്ട.. " അപ്പോൾ നീ കോടതിയിൽ പോകാൻ തന്നെ തീരുമാനിച്ചു അല്ലേ...പൊയ്ക്കോളൂ... പക്ഷേ വിധി ഞാൻ പറയും".... എന്ന് ഗുളികൻ ഇങ്ങനെ പോകുന്നു ട്രോളുകൾ.
ഇതിനിടെ തൈകുടം ബ്രിഡ്ജിലെ പ്രധാന ഗിറ്റാറിസ്റ്റ് അശോക് ബെറ്റി നെൽസണ് എതിരെയും വിമർശനങ്ങൾ വന്നു. സി.പി.ഐ(എം) പോളിറ്റ്ബ്യൂറോ അംഗവും സാംസ്കാരിക പ്രവർത്തകനുമായ എം.എ. ബേബിയുടെ മകനാണ് അശോക് ബെറ്റി നെൽസൺ. കവിയുർ പീഡന കേസിൽ അശോക് ബെറ്റി ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് നന്ദകുമാർ തെളിവ് സഹിതം പറയുന്നത്. ഇമ്മാതിരി ആളുകളാണ് തൈകുടം എന്ന പേരിൽ സെലിബ്രിറ്റി സ്റ്റാറ്റസിൽ ഈ നാട്ടിൽ ജീവിക്കുന്നത്. ഇവനെ കുറിച്ച് നാട്ടിൽ മുഴുവൻ ക്രൈം നന്ദകുമാർ പറഞ്ഞ് നടന്നിട്ടും ഒരു കേസ് പോലും കൊടുക്കാൻ ധൈര്യമില്ലാതെ ഇരുന്നിട്ടാണ് വരാഹരൂപം എന്ന പാട്ടിനെപ്പറ്റി അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. തൈക്കൂടം കച്ചേരിക്കാർക്ക് ഇനി അവരവരുടെ പാലത്തിലേയ്ക്ക് തന്നെ ഗാനമേളയുമായി തിരിച്ചു പോകാം. അഞ്ചു പൈസ കിട്ടില്ല എന്നും ആരാധകർ കുറിക്കുന്നു.
പാലക്കാട് ജില്ലാ കോടതിയുടെ വിലക്ക് കൂടി നീങ്ങിയാലേ കാന്താരയില്‍ വരാഹരൂപം എന്ന ഗാനം ഉപയോഗിക്കാനാകൂ. കാന്താരയുടെ ലോകവ്യാപക റിലീസില്‍ ഇതിനകം 400 കോടി രൂപയിലധികം കളക്ഷന്‍ നേടിക്കഴിഞ്ഞു. ആമസോണിന് ചിത്രത്തിന്‍റെ ഒടിടി അവകാശം 150 കോടിയ്ക്കാണ് വിറ്റതെന്ന് പറയപ്പെടുന്നു. അങ്ങിനെയെങ്കില്‍ ഇപ്പോള്‍ തന്നെ കാന്താരയുടെ കളക്ഷന്‍ 550 കോടി കവിഞ്ഞു. വെറും 16 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കപ്പെട്ടതാണ് ഈ ചിത്രം. കാടിനെയും കാടിനെച്ചുറ്റിപ്പറ്റി കഴിയുന്നവരുടെ വിശ്വാസങ്ങളെയും തകര്‍ത്തെറിഞ്ഞ് വികസനം നടത്തുന്നവര്‍ക്കെതിരെ വലിയ ചോദ്യം ഉയര്‍ത്തുന്ന ചിത്രമാണ് കാന്താര.
https://www.facebook.com/Malayalivartha