മഞ്‌ജുവുമായി അകന്ന ദിലീപിനെതിരെ ഭാവനയും ഗീതുമോഹന്‍ദാസും സംയുക്താവര്‍മയും, ഒപ്പം കാമുകിയും അകന്നു

മഞ്‌ജുവാര്യരുമായി പരസ്‌പര ധാരണയില്‍ അകന്ന് കഴിയുന്ന ദീലീപിനെതിരെ കൂടുതല്‍ നടിമാര്‍ രംഗത്ത്. ദീലീപിന്റെ അടുത്ത സുഹൃത്തായ ഭാവനയാണ് ആദ്യം എതിര്‍പ്പുമായി രംഗത്തെത്തിയത്. ഇതേ തുടര്‍ന്ന് തന്റെ പുതിയ ചിത്രത്തില്‍ നിന്നും ഭാവനയെ ദിലീപ് മാറ്റി. ശൃംഗാരവേലനില്‍ ഭാവനയെ നായികയാക്കാനാണ് സംവിധായകന്‍ തീരുമാനിച്ചിരുന്നതെന്നറിയുന്നു. സി.ഐ.ഡി മൂസ, മേരിക്കുണ്ടൊരു കുഞ്ഞാട്, ചെസ് തുടങ്ങിയ നിരവധി ചാത്രങ്ങളില്‍ ദിലീപും ഭാവനയും ജോഡികളായി അഭിനയിച്ചിരുന്നു. അന്നു മുതലേ മഞ്‌ജുവുമായും ദിലീപുമായും ഭാവന അടുത്ത ബന്ധത്തിലായിരുന്നു.
ഭാവനയ്‌ക്ക് പിന്നാലെ സംയുക്താവര്‍മയും ഗീതുമോഹന്‍ദാസും ദിലീപിന്റെ നടപടിയെ വിമര്‍ശിച്ചെന്നറിയുന്നു. സംയുക്ത, നവ്യ, ഗീതുമോഹന്‍ദാസ് ഇവരെല്ലാം സിനിമയ്‌ക്ക് പുറത്തും വലിയ സുഹൃത്തുക്കളാണ്. മഞ്‌ജുവിന്റെ ഭാഗത്ത് തെറ്റില്ലെന്നാണ് ഇവര്‍ വിലയിരുത്തുന്നത്. സംയുക്ത വര്‍മ്മ ഭര്‍ത്താവ് ബിജുമേനോന്‍ വഴിയാണ് തനിക്കുള്ള വിയോജിപ്പ് ദിലീപിനെ അറിയിച്ചത്.
അതേസമയം ദിലീപിന്റെ കാമുകിയായ നടിയും അകന്നെന്നും അറിയുന്നു. മഞ്‌ജുവുമായി അകന്നതോടെ കാമുകിയെ സിനിമാ ലോകത്തെ പലരും കുറ്റപ്പെടുത്തിയതോടെയാണ് മനംമാറിയത്. ഒരാളുടെ കുടുംബം തകര്‍ക്കുന്നത് ശരിയല്ലെന്ന് മുതിര്‍ന്ന ചില അഭിനേതാക്കളടക്കം കാമുകിയെ ഉപദേശിച്ചു.
മഞ്‌ജുവിന്റെ സഹോദരനും നടനുമായ മധുവാര്യര്‍ ദിലീപുമായി നല്ല അടുപ്പത്തിലാണെന്നറിയുന്നു. മഞ്‌ജുവിനെയും ദിലീപിനെയും വീണ്ടും അനുനയിപ്പിക്കാന്‍ ഇയാള്‍ ശ്രമിക്കുന്നെന്നും അറിയുന്നു.
എന്നാല്‍ ഒരിക്കലും അടുക്കാനാകാത്ത വിധം ദിലീപ് മാറിയെന്നാണ് സിനിമാ വൃത്തങ്ങള്‍ പറയുന്നത്. തന്റെ അനുവാദമില്ലാതെ അമിതാഭ് ബച്ചനൊപ്പം അഭിനയിക്കാനും ഗുരുവായൂരിലും മറ്റും നൃത്തം ചെയ്യാന്‍ പോയതും ദിലീപിന് ഇഷ്ടപ്പെട്ടിരുന്നില്ലെന്നും വാര്‍ത്തകളുണ്ടായിരുന്നു.
മലയാളി വാര്‍ത്ത പുറത്തു വിട്ട മറ്റൊരു വാര്‍ത്ത വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പതിനാലു വര്‍ഷത്തെ താരദാമ്പത്യത്തിന് അന്ത്യം ; ദിലീപും മഞ്‌ജുവും വേര്‍പിരിഞ്ഞു,
https://www.facebook.com/Malayalivartha