നടന് ബിജുക്കുട്ടന്‍ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു

നടന് ബിജുക്കുട്ടന്‍ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് നടന് പരിക്ക്. പാലക്കാട് കണ്ണാടി വടക്കുമുറി ദേശീയപാതയില്‍ വെച്ചാണ് അപകടമുണ്ടായത്. ബിജുക്കുട്ടന്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് ദേശീയപാതയ്ക്ക് അരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ബിജുക്കുട്ടനും ഡ്രൈവര്‍ക്കും പരിക്കേറ്റു. പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയശേഷം ബിജുക്കുട്ടന്‍ എറണാകുളത്തേക്ക് തിരിച്ചു.
രാവിലെ 6 മണിക്കായിരുന്നു അപകടം. പാലക്കാട് നിന്ന് തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു നടന്‍. ഇടിയുടെ ആഘാതത്തില്‍ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. മുന്‍ സീറ്റിലുണ്ടായിരുന്ന ബിജുകുട്ടന്‍ ഇരുന്നിരുന്നത്. എന്താണ് അപകടകാരണമെന്ന് പരിശോധിച്ച് വരികയാണ്.
https://www.facebook.com/Malayalivartha