ഷാങ്ഹായി സഹകരണ ഉച്ചകോടി... ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി പ്രത്യേക ചര്‍ച്ച നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെ പ്രത്യേക ചര്‍ച്ച നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചൈനീസ് പ്രസിഡന്റിന്റെ ക്ഷണം നരേന്ദ്ര മോദി സ്വീകരിച്ചു. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീ നരേന്ദ്ര മോദിയെ കണ്ട് ഷി ജിന്‍പിങിന്റെ ക്ഷണക്കത്ത് കൈമാറുകയും ചെയ്തു.
അതിര്‍ത്തിയിലെ സമാധാനം രണ്ട് രാജ്യങ്ങള്‍ക്കുമിടയിലെ നല്ല ബന്ധത്തിന് അനിവാര്യമെന്ന് മോദി ചൂണ്ടിക്കാട്ടുകയും ചെയ്തു. കസാനില്‍ താനും ഷി ജിന്‍പിങും ഉണ്ടാക്കിയ ധാരണയ്ക്കു ശേഷം ചൈനയുമായുള്ള ബന്ധത്തിലുണ്ടായ പുരോഗതി സ്വാഗതാര്‍ഹമെന്നും മോദി വ്യക്തമാക്കി.
അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പ്രതിനിധിസംഘവുമായി വാങ് യീ ഇന്ന് ചര്‍ച്ച നടത്തി. ഇന്ത്യയിലേക്ക് രാസവളം, ധാതുക്കള്‍, തുരങ്ക നിര്‍മ്മാണ ഉപകരണങ്ങള്‍ എന്നിവയുടെ കയറ്റുമതി പുനസ്ഥാപിക്കാമെന്ന് ഇന്നലെ എസ് ജയശങ്കറുമായി നടത്തിയ ചര്‍ച്ചയില്‍ ചൈനീസ് വിദേശകാര്യമന്ത്രി തത്വത്തില്‍ സമ്മതിച്ചു.
കഠിനകാലം പിന്നിട്ട് ഇന്ത്യ-ചൈന ബന്ധം മുന്നോട്ട് കൊണ്ടുപോകാനായി ആഗ്രഹിക്കുന്നു എന്നാണ് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പ്രതികരിച്ചത്. പരസ്പര ബഹുമാനത്തില്‍ അധിഷ്ഠിതമാകണം ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധമെന്നും ജയശങ്കര്‍ പറഞ്ഞു.
ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി ജയശങ്കര്‍ ഇക്കാര്യം അറിയിച്ചത്.
ശാന്തമായ അതിര്‍ത്തി രണ്ടു രാജ്യങ്ങള്‍ക്കുമിടയിലെ സഹകരണത്തിന് അനിവാര്യമാണ്. അതിര്‍ത്തിയില്‍ നിന്നുള്ള സേന പിന്‍മാറ്റത്തിനുള്ള മുന്‍ ധാരണ നടപ്പാക്കുന്നതിലെ പുരോഗതി രണ്ട് നേതാക്കളും വിലയിരുത്തുകയും ചെയ്തു.
https://www.facebook.com/Malayalivartha

























