അമ്മയുടെ നേതൃസ്ഥാനത്തേക്ക് സ്ത്രീകള്‍ വന്നത് വലിയ പ്രത്യേകതയൊന്നുമല്ലെന്ന് നീന കുറുപ്പ്

അമ്മയുടെ നേതൃസ്ഥാനത്തേക്ക് സ്ത്രീകള്‍ വന്നത് വലിയ പ്രത്യേകതയൊന്നും തോന്നുന്നില്ലെന്ന് നടി നീന കുറുപ്പ്. എക്‌സിക്യൂട്ടീവ് അംഗമായിട്ടാണ് അമ്മയില്‍ നീന തിരഞ്ഞെടുക്കപ്പെട്ടത്. ശ്വേതാ മേനോനെതിരായ കേസ് കോമാളിത്തരം ആണെന്നും നടി പറഞ്ഞു. അതുപോലെ മെമ്മറികാര്‍ഡ് യഥാര്‍ത്ഥത്തിലുണ്ടെങ്കില്‍ കണ്ടുപിടിക്കണം എന്നും താരം അഭിപ്രായപ്പെട്ടു.
ഇത്തവണയാണ് ഇത്രയേറെ സ്ത്രീകള്‍ മത്സരിക്കാനെത്തിയത്. അതുകൊണ്ട് ഇത്രയും പേര്‍ വിജയിച്ചു. അമ്മയെ മുന്നോട്ടുകൊണ്ടുപോവുക എന്നതുമാത്രമാണ് ലക്ഷ്യം. 17 അംഗങ്ങളാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലുള്ളത്. അതില്‍ എട്ടുപേര്‍ സ്ത്രീകളായത് വളരെ സ്വാഭാവികമായ ഒന്നാണെന്നാണ് തോന്നിയിട്ടുള്ളത്. ഏത് മേഖലയില്‍ നോക്കിയാലും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരേ രീതിയിലാണ് മുന്നേറ്റം. അതുകൊണ്ട് സ്ത്രീകള്‍ മുന്‍നിരയിലേക്ക് വന്നതിനെ പ്രത്യേകമായി എടുത്തുപറയേണ്ട ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. ഇത്തവണയാണ് ഇത്രയും സ്ത്രീകള്‍ മത്സരിച്ചത്. അതുകൊണ്ട് അത്രയും പേര്‍ വിജയിച്ചു.
സംഘടനയുടെ നേതൃസ്ഥാനത്തേക്ക് സ്ത്രീകള്‍ വന്നതുകൊണ്ട് വലിയ പ്രത്യേകതയൊന്നും തോന്നുന്നില്ല. കാരണം ഈ സംഘടനയില്‍ സ്ത്രീയോ പുരുഷനോ ആരായാലും എല്ലാവരും ഒരുമിച്ചുമാത്രമേ പ്രവര്‍ത്തിക്കൂ. അമ്മയെ മുന്നോട്ടുകൊണ്ടുപോവുക എന്നതുമാത്രമാണ് ലക്ഷ്യം. സംഘടനയിലെ ഒരംഗത്തിന് മറ്റൊരംഗത്തിനെതിരെ എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അത് ഉന്നയിക്കേണ്ടത് ജനറല്‍ ബോഡിയിലാണ്. അത് നിയമാവലിയില്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. അതിനെ മറികടന്ന് ആരെങ്കിലും പുറത്ത് സംസാരിച്ചിട്ടുണ്ടെങ്കില്‍ ആ പാത തുടരാന്‍ ഞാനാഗ്രഹിക്കുന്നില്ല. കാണാതായി എന്ന് പറയുന്ന മെമ്മറി കാര്‍ഡ് യഥാര്‍ത്ഥത്തിലുണ്ടെങ്കില്‍ അത് കണ്ടുപിടിക്കണം.
നീന കുറുപ്പ് ആവശ്യപ്പെട്ടു.താന്‍ അമ്മ സംഘടനയില്‍ സന്തുഷ്ടയായ ഒരു ഭാഗമാണെന്ന് നീന കുറുപ്പ് പറഞ്ഞു. ശ്വേതാ മേനോനെതിരായ കേസിനെ കോമാളിത്തരം എന്നേ പറയാന്‍പറ്റൂ. അഭിനേതാവ് എന്ന രീതിയില്‍ നമ്മള്‍ പല റോളുകളും ചെയ്യേണ്ടിവരും. അതൊന്നും വിവരിക്കേണ്ട ആവശ്യമില്ല, എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. മലയാളസിനിമയില്‍ മാത്രമുള്ള കാര്യമല്ലല്ലോ അത്. അതിന് വേറെ അര്‍ത്ഥങ്ങള്‍ കൊടുത്തത് വിഡ്ഢിത്തം മാത്രമാണെന്നും നീന കുറുപ്പ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha