'എവിടെയൊക്കെയോ ചെറിയ ഡൗട്ടടിച്ചു' കല്യാണത്തിന് മുമ്പേ ഗർഭിണി!വളകാപ്പ് ചടങ്ങിനിടെ രഞ്ജിനിയോട് ഷംന: ആശംസകളും, അനുഗ്രഹവും നൽകി താരങ്ങൾ....

അമ്മയാകാൻ പോകുന്നുവെന്ന സന്തോഷം പങ്കുവച്ച് നാളുകൾ കഴിയും മുമ്പേ വളകാപ്പ് ചടങ്ങുമായി ഷംന കാസിം. ഡിസംബര്‍ അവസാനത്തോടെ തന്റെ യുട്യൂബ് ചാനലിലൂടേയാണ് അമ്മയാന്‍ പോകുന്ന സന്തോഷവാര്‍ത്ത ഷംന പങ്കുവെച്ചത്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു താരത്തിന്റെ വിവാഹം. ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭര്‍ത്താവ്. ബിസിനസ് തിരക്കുകൾ കാരണം ഷാനിദ് ചടങ്ങിൽ നിന്ന് വിട്ടുനിന്നെങ്കിലും സിനിമാ സീരിയൽ താരങ്ങൾ അടക്കമുള്ളവർ ചടങ്ങിന് എത്തിയിരുന്നു.
മെറൂണ്‍ നിറത്തിലുള്ള സാരിയാണ് ഷംന ധരിച്ചത്. ഇതിനൊപ്പം ഹെവി ആഭരണങ്ങളും കുപ്പി വളകളും അണിഞ്ഞാണ് ഷംന എത്തിയത്. താരത്തിനെ മേക്കപ്പ് ആര്‍ട്ടിസ്റ്റായ സിജാനാണ് ഒരുക്കിയത്. ഇതിനിടെ അമ്മയാകുന്ന സന്തോഷം രഞ്ജിനി ഹരിദാസിനോട് പങ്കുവയ്ക്കുന്ന വിഡിയോയും വൈറലായിട്ടുണ്ട്. കല്യാണം കഴിഞ്ഞുള്ള മിനുക്കം ആണെന്ന് ആദ്യം കരുതിയെങ്കിലും പിന്നീട് എവിടെയൊക്കെയോ ഡൌട്ട് അടിച്ചെന്ന് ഷംന ചിരിച്ചുകൊണ്ട് വീഡിയോയിൽ പറയുന്നുണ്ട്. അപ്പോൾ തന്നെ ബിഫോർ ദി മാരേജ് എന്നും, നമ്മളെ കൊണ്ട് ഇതൊക്കെ പറ്റുവെന്നും തമാശയുടെ രഞ്ജിനിയും പറയുന്നു.
ഷംനയുടെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്. ദീപ്തി വിധുപ്രതാപ്, കൃഷ്ണപ്രഭ, തസ്‌നി ഖാന്‍, സരയൂ തുടങ്ങിയവരെല്ലാം ചടങ്ങിനെത്തിയിരുന്നു. മലപ്പുറമാണ് ഷംനയുടെ ഭർത്താവ് ഷാനിദിന്റെ സ്വദേശമെങ്കിലും ദുബായിലാണ് സെറ്റിൽ ചെയ്തിരിക്കുന്നത്. ഷംന കണ്ണൂർ സ്വദേശിനിയാണ്. താരത്തിന്റെ നിക്കാഹ് കണ്ണൂരിൽവെച്ചാണ് നടന്നത്. ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ് ഷാനിദ്. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യയില്‍ തന്നെ ശ്രദ്ധേയായ നടിയാണ് ഷംന കാസിം. 2004 ൽ കമൽ സംവിധാനം ചെയ്ത മഞ്ഞുപോലൊരു പെൺകുട്ടി എന്ന സിനിമയിലൂടെയാണ് ഷംന കാസിം അഭിനയ രംഗത്തെത്തുന്നത്.
നടിയാണെങ്കിലും നൃത്തത്തോടാണ് തനിക്ക് പ്രിയമെന്ന് താരം പറഞ്ഞിരുന്നു. ഷംന കാസിമിനെ വിവാഹത്തട്ടിപ്പിന് ഇരയാക്കി ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ച സംഭവം ഏറെ വിവാദമായിരുന്നു. ടിക് ടോക് താരത്തിന്റെ ഫോട്ടോ കാണിച്ച് വിവാഹ ആലോചനയുമായി എത്തിയ സംഘം ഷംനയിൽ നിന്നും പണം തട്ടാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ നാല് പേർ അറസ്റ്റിലാവുകയും ചെയ്തു. തെലുങ്കിൽ അസലു, ദസറ എന്നീ പ്രൊജക്ടുകളും തമിഴിൽ തമിഴിൽ ഡെവിൽ, പിസാച് 2 എന്നീ സിനിമകളുമാണ് നടിയുടേതായി റിലീസ് ചെയ്യാനുള്ളത്.
മലയാളത്തിൽ ചട്ടക്കാരി എന്ന സിനിമയിൽ മാത്രമാണ് നടി പ്രധാന വേഷത്തിലെത്തിയത്. മക്രോണി മത്തായി, മധുരരാജ എന്നീ സിനിമകളിലാണ് മലയാളത്തിൽ അവസാനം ഷംന അഭിനയിച്ചത്. കുട്ടനാടൻ ബ്ലോഗ് എന്ന സിനിമയിലും ശ്രദ്ധേയ വേഷം ഷംന ചെയ്തിരുന്നു. തമിഴിലും തെലുങ്കിലും നിരവധി ഡാൻസ് റിയാലിറ്റി ഷോകളുടെ ജഡ്ജായി ഷംന എത്തുന്നുണ്ട്. തമിഴ്, തെലുങ്ക് സിനിമകളിലാണ് ഷംന ഇപ്പോൾ സജീവം. 2007 ൽ തെലുങ്ക് സിനിമയിലേക്ക് നടി ചുവടുവെച്ചു. 2008 ൽ മുനിയാണ്ടി വിളങ്ങിയാൽ മൂൺറാമാണ്ട് എന്ന സിനിമയിലൂടെ തമിഴിലും അഭിനയിച്ചു. തെന്നിന്ത്യയിൽ പൂർണ എന്ന പേരിലാണ് ഷംന അറിയപ്പെടുന്നത്.
ഇക്കഴിഞ്ഞ ഒക്ടോബർ മാസത്തിലാണ് ദുബായിൽ അത്യഢംബര പൂർവമായ മെഹന്ദി ചടങ്ങും വിവാഹവുമെല്ലാം നടന്നത്. താരം അമ്മയാകാന്‍ പോവുകയാണെന്നാണ് സന്തോഷ വാര്‍ത്ത തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലൂടെ ഷംന തന്നെയാണ് ആദ്യം ആരാധകരെ അറിയിച്ചത്. ആദ്യം തന്നെ തന്റെ കല്യാണത്തിന് ആശംസ അറിയിച്ചവരോടെല്ലാം നന്ദി പറയുകയാണ് ഷംന ചെയ്യുന്നത്.
നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് നന്ദിയെന്ന് പറഞ്ഞ ശേഷം ഞാനൊരു അമ്മയാവാന്‍ പോവുകയാണെന്ന് അറിയിക്കുകയായിരുന്നു ഷംന കാസിം. എന്റെ മമ്മി വീണ്ടും ഗ്രാന്‍ഡ്മയാവാന്‍ പോവുന്നു. എന്റെ ഡാഡി വീണ്ടും ഗ്രാന്‍ഡ്പയാവാന്‍ പോവുന്നുവെന്നും ഷംന പറയുന്നു. തന്റെ ഡാഡിക്കും മമ്മിക്കുമൊപ്പമിരുന്നാണ് ഷംന സംസാരിച്ചത്. ഇതുവരെയുള്ള പിന്തുണയ്ക്ക് നന്ദി. യൂട്യൂബ് ചാനലിലൂടെയായി ഇനിയും വീഡിയോകള്‍ വരുമെന്നും ഷംന അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha