Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അയാള്‍ പതുക്കെ കൈ ബാക്കിലേക്ക് ഇറക്കി | ഞാന്‍ തട്ടിമാറ്റി ഗ്രീന്‍ റൂമിലേക്ക് ഓടി.... എന്താണ് ചെയ്യേണ്ടത് എന്നെനിക്കറിയില്ല... ദുരനുഭവത്തെ വെളിപ്പെടുത്തി ആര്യ

31 JANUARY 2023 01:48 PM IST
മലയാളി വാര്‍ത്ത

ബഡായി ബംഗ്ലാവ് എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ പ്രേക്ഷരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് ആര്യ. സ്വതസിദ്ധമായ ഹാസ്യവും തന്റേതായ സ്‌റ്റൈല്‍ സ്‌റ്റേമെന്റ് കൊണ്ടും മിനിസ്‌ക്രീനിലെ വേറിട്ടവ്യക്തിത്വമായ ആര്യ സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ്. ബിഗ് ബോസ് സീസണ്‍ 2ലെ മികച്ച മത്സരാര്‍ത്ഥികളിലൊരാളായിരുന്നു ആര്യ. ബഡായി ബംഗ്ലാവിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരത്തിന്റെ യഥാര്‍ത്ഥ ക്യാരക്ടറായിരുന്നു ഷോയില്‍ കണ്ടത്.

ഇപ്പോഴിതാ തന്റെ ആദ്യത്തെ വിദേശ യാത്രയ്ക്കിടെയുണ്ടായ അനുഭവം തുറന്ന് പറയുകയാണ് ആര്യ. ഒരു ചാനൽ പരിപാടിക്കിടെയായിരുന്നു തുറന്ന് പറച്ചിൽ. എന്റെ ആദ്യത്തെ വിദേശ ട്രിപ്പ് ദോഹയിലേക്കായിരുന്നു. ഞാനന്ന് പ്ലസ് വണ്ണിലോ പ്ലസ് ടുവിലോ പഠിക്കുകയാണ്. ഞാന്‍ ആദ്യമായി വിമാനത്തില്‍ കയറുന്നതും അന്നാണ്. എനിക്കറിയാവുന്ന ഒരു ഡാന്‍സറുടെ കൂടെയാണ് ഞാന്‍ പോകുന്നത്. അന്ന് ഞാന്‍ അറിയപ്പെടുന്ന ആര്‍ട്ടിസ്റ്റല്ല. ഡാന്‍സര്‍ ആയിട്ടാണ് ഞാന്‍ പോകുന്നത്. ചേച്ചിയുള്ള ഉറപ്പിലാണ് എന്നെ വീട്ടില്‍ നിന്നും വിടുന്നത്.

ഷോയ്ക്ക് സ്‌പോണ്‍സര്‍മാരുണ്ടായിരുന്നു. മുഴുവന്‍ പുരുഷന്മാരായിരുന്നു. മലയാളികള്‍ തന്നെയാണ്. സാധാരണ ഷോയ്ക്ക് പോകുമ്പോള്‍ ഹോട്ടലിലായിരിക്കും താമസസൗകര്യം. ഇത് പക്ഷെ ഒരു വില്ലയായിരുന്നു. പരിപാടിയ്ക്ക് വന്നവരെല്ലാം അവിടെയായിരുന്നു. ഞങ്ങളുടെ കൂടെ അറിയപ്പെടുന്ന പാട്ടുകാരും ആര്‍ട്ടിസ്റ്റുകളുമുണ്ട്. പോയി ചെന്നിറങ്ങി അടുത്ത ദിവസം ഷോയാണ്. ആദ്യത്തെ ദിവസം നല്ല ജോളിയായിരുന്നു. ഷോയുടെ അന്ന് ഗ്രീം റൂമില്‍ ഡാന്‍സിന് റെഡിയായി നില്‍ക്കുകയാണ്. ഫോട്ടോയെടുപ്പ് പരിപാടിയുണ്ട്.

സ്‌പോണ്‍സേഴ്‌സിന്റെ ഇടയിലുണ്ടായിരുന്ന ഒരാള്‍ ഫോട്ടോയെടുക്കണം എന്ന് പറഞ്ഞു വന്നു. ശരിയെന്ന് പറഞ്ഞ് ഫോട്ടോയ്ക്ക് പോസ് ചെയ്തു. ഇയാള്‍ വന്ന് എന്റെ തോളില്‍ കൈ ഇട്ടു. അപ്പോള്‍ തന്നെ എനിക്കത് അണ്‍കംഫര്‍ട്ടബിള്‍ ആയി. പതിനേഴ്-പതിനെട്ട് വയസാണ്. എങ്ങനെ പ്രതികരിക്കണമെന്ന് അന്നെനിക്ക് അറിയില്ലായിരുന്നു. അയാള്‍ പതുക്കെ കൈ ബാക്കിലേക്ക് ഇറക്കി. ഞാന്‍ തട്ടിമാറ്റി ഗ്രീന്‍ റൂമിലേക്ക് ഓടി. എന്താണ് ചെയ്യേണ്ടത് എന്നെനിക്കറിയില്ല. അന്നെനിക്ക് ഭയങ്കരമായിട്ട് വിഷമം വന്നു.

 

ഭയങ്കര ട്രോമയായി. പക്ഷെ അതേക്കുറിച്ച് ഞാന്‍ ആരോടും പറഞ്ഞില്ല. ഷോ കഴിഞ്ഞപ്പോള്‍ പിറ്റേന്ന് തന്നെ ആണുങ്ങള്‍ക്കെല്ലാം നാട്ടിലേക്ക് ടിക്കറ്റ് നല്‍കി. സ്ത്രീകള്‍ക്ക് രണ്ട് ദിവസം കഴിഞ്ഞായിരുന്നു ടിക്കറ്റ് നല്‍കിയിരുന്നത്. അതൊരു ചേച്ചി ചോദ്യം ചെയ്തു. അവര്‍ എന്തൊക്കയോ ന്യായീകരണം നല്‍കി. അന്ന് രാത്രി ഡിന്നറൊക്കെ കഴിഞ്ഞ് കിടക്കാന്‍ പോയപ്പോള്‍ സ്‌പോണ്‍സര്‍മാരില്‍ ഒരാള്‍ വന്നു. ലാപ് ടോപ്പിന് ചാര്‍ജില്ല, നിങ്ങളുടെ റൂമിലൊന്ന് ചാര്‍ജ് ചെയ്‌തോട്ടെയെന്ന് ചോദിച്ചു. ഓക്കെ പറഞ്ഞു. അയാളത് അവിടെ കൊണ്ടു വച്ചിട്ട് പോയി. ഞാനും ചേച്ചിയുമാണ് ഒരു റൂമില്‍. അപ്പോള്‍ തന്നെ ഞങ്ങള്‍ക്ക് അപാകത തോന്നി. ചേച്ചി ആ ലാപ് ടോപ്പ് എടുത്ത് ലിവിംഗ് റൂമില്‍ കൊണ്ടു വച്ചു.

വെളുപ്പിനെ മൂന്ന് മൂന്നര ആയപ്പോള്‍ ആരോ വന്ന് ഞങ്ങളുടെ കതകില്‍ തട്ടി. പതുക്കെ തുറക്ക് തുറക്ക് എന്ന് വിളിക്കുന്നു. ഒന്നും മിണ്ടണ്ട എന്ന് ചേച്ചി പറഞ്ഞു. ഏതാണ്ട് 15-20 മിനുറ്റ് അയാള്‍ കതകില്‍ തട്ടി വിളിച്ചു കൊണ്ടിരുന്നു. അതും ഞങ്ങളുടെ ഒരു സ്‌പോണ്‍സറായിരുന്നു. ഇതൊക്കെ നാട്ടില്‍ കുടുംബവും കുട്ടികളുമുള്ള ആളാണ്. പിറ്റേ ദിവസം രാവിലെ ഇത് വലിയ വിഷയമായി. ഞങ്ങളുടെ എതിര്‍വശത്തായി അത്യാവശ്യം ഫെയ്മസായൊരു കോമഡി ആര്‍ട്ടിസ്റ്റുണ്ടായിരുന്നു. അവരുടെ വാതിലിലും പോയി തട്ടി. പുള്ളിക്കാരത്തി രാവിലെ അത് വിഷയമാക്കി. ഞങ്ങളുടെ റൂമില്‍ മാത്രമല്ല, എല്ലാ സ്ത്രീകളുടേയും മുറികളില്‍ ചെന്ന് മുട്ടിയിട്ടുണ്ടെന്ന് മനസിലായി. അതിന് ശേഷം ഷോപ്പിംഗിന് കൊണ്ടു പോകാം എന്ന് പറഞ്ഞ് അവര്‍ വന്നു. എന്റെ കൂടെ വന്ന ചേച്ചി വേറൊരു കാറിലായിപ്പോയി.

 

എന്റെ കൂടെ വേറെ രണ്ട് ആര്‍ട്ടിസ്റ്റുകളായിരുന്നു. മുന്‍ സീറ്റിലായി രണ്ട് സ്‌പോണ്‍സര്‍മാരുണ്ടായിരുന്നു. അയാള്‍ പിന്നീലൂടെ കൈ ഇട്ട് എന്റെ കാലില്‍ തോണ്ടി, പാന്റ് മുകളിലേക്ക് ആക്കാന്‍ നോക്കി. ഞാന്‍ അയാളുടെ കൈയ്യില്‍ പിച്ചി. അയാള്‍ തിരിഞ്ഞ് നോക്കിയിട്ട് മിണ്ടാതിരുന്നു. അവരുടെ ഉദ്ദേശം എനിക്ക് മനസിലായി. പക്ഷെ ഇവര്‍ക്ക് ഇതെങ്ങനെ തോന്നുന്നു എന്നാണ് ഞാന്‍ ചിന്തിച്ചത്. നമ്മളുടെ നാട്ടുകാരാണ് എന്ന് വിശ്വസിച്ച് ചെല്ലുന്നതാണ്. അപ്പോള്‍ ഇങ്ങനെയുണ്ടാകുമ്പോള്‍, പ്രത്യേകിച്ചും ചെറിയ പ്രായത്തില്‍, അത് വലിയൊരു ട്രോമയായി മാറും. എന്റെ ആദ്യത്തെ വിദേശയാത്രയാണ്. അതേക്കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യം മനസിലേക്ക് വരുന്നത് ഇതാണ്. അതേക്കുറിച്ച് നല്ലൊരു ഓര്‍മ്മ മനസിലേക്ക് വരുന്നില്ലെന്നും ആര്യ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (10 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (10 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (13 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (13 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (13 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (13 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (13 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (13 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (13 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (13 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (13 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (13 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends