Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല... സൈബര്‍ ആക്രമണം കടുത്തതോടെ സോഷ്യല്‍ മീഡിയയില്‍ നിന്ന് വിടവാങ്ങുന്നുവെന്ന് പ്രഖ്യാപിച്ച് നടന്‍ ജോജു ജോര്‍ജ്; കരിയറില്‍ കടന്നുപോകുന്നത് സ്ട്രഗിളിലൂടെ; ഇനി എന്നെ വെറുതെ വിടണം ഉപദ്രവിക്കാതിരുന്നാല്‍ സന്തോഷം; ഉറച്ച തീരുമാനവുമായി ജോജു ജോര്‍ജ്

14 FEBRUARY 2023 11:23 AM IST
മലയാളി വാര്‍ത്ത

എറണാകുളത്ത് സമരക്കാര്‍ ഗതാഗത തടസമുണ്ടാക്കിയതിന് രംഗത്തെത്തിയ ജോജു ജോര്‍ജിന്റെ വീര്യം നമ്മള്‍ കണ്ടതാണ്. ഇപ്പോഴിതാ എല്ലാം മറക്കാന്‍ ശ്രമിക്കുകയാണ്. രാഷ്ട്രീയമായ അഭിപ്രായ പ്രകടനത്തന്റെ പേരില്‍ സൈബര്‍ ആക്രമണം കടുത്തതോടെ സോഷ്യല്‍ മീഡിയയില്‍ നിന്ന് വിടവാങ്ങുന്നുവെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് നടന്‍ ജോജു ജോര്‍ജ്.

വായിക്കാന്‍ സന്തോഷമുള്ള കാര്യങ്ങളല്ല തന്റെ ഇന്‍ബോക്‌സില്‍ വരുന്നതെന്നും ഒരുപാട് കാര്യങ്ങളിലേക്ക് താന്‍ വലിച്ചിഴയ്ക്കപ്പെടുകയാണെന്നും ജോജു പറയുന്നു. ഓണ്‍ലൈനില്‍ നിന്ന് വീണ്ടും ഒരു ഇടവേളയെടുത്ത് ജോലിയില്‍ ശ്രദ്ധിക്കാനാണ് തീരുമാനമെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ അദ്ദേഹം പറയുന്നു.



ജോജുവിന്റെ വാക്കുകള്‍ ഇങ്ങനെയാണ്... ഇരട്ട എന്ന സിനിമയോട് എല്ലാവരും കാണിച്ച അഭിപ്രായങ്ങള്‍ക്കും നല്ല വാക്കുകള്‍ക്കുമെല്ലാം ഒരുപാട് നന്ദി. സിനിമ വളരെ നന്നായിട്ട് മുന്നോട്ട് പോകുന്നു. ഇപ്പോള്‍ ഞാന്‍ വന്നത് എല്ലാവരോടും ഒരു പ്രാവശ്യം കൂടി നന്ദി പറയാനും മറ്റൊരു കാര്യത്തിനുമാണ്. ഞാന്‍ കുറച്ചുനാള്‍ ഓണ്‍ലൈനില്‍ നിന്നും എല്ലാ മീഡിയയില്‍ നിന്നും വിട്ടുനിന്നതാണ്. കാരണം എനിക്കെതിരെ ഉണ്ടായിട്ടുള്ള ഒരുപാട് ആക്രമണങ്ങള്‍ കാരണമായിരുന്നു.

വാക്കുകള്‍ കൊണ്ടുള്ള ആക്രമണവും പ്രൊഫഷണലി ഉള്ള എതിര്‍പ്പ് ഉണ്ടാക്കലും. പല പല അവസ്ഥകള്‍ മൂലമാണ് എല്ലാത്തില്‍ നിന്നും ഞാന്‍ മാറിനിന്നത്. ഈ പടത്തോടുകൂടി ആക്ടീവ് ആയി വീണ്ടും വരണമെന്ന ആഗ്രഹത്തോടെ വന്നതാണ്. വീണ്ടും എന്റെ ഇന്‍ബോക്‌സില്‍ അനോണിമസ് ആയ ഒരുപാട് മെസേജുകളും ആവശ്യമില്ലാത്ത ഒരുപാട് കാര്യങ്ങളിലേക്ക് എന്നെ വലിച്ചിഴയ്ക്കലുമൊക്കെയാണ്. അപ്പോള്‍ വീണ്ടും ഞാന്‍ എന്റെ ജോലിയില്‍ ശ്രദ്ധിക്കാനും മറ്റുമായി ഒരു ബ്രേക്ക് എടുക്കുകയാണ്. വീണ്ടും എപ്പോഴെങ്കിലും തിരിച്ചുവരാം.

എന്റെ സുഹൃത്തുക്കളോട് പറയുന്നതാണ്. എന്നെ എന്റെ വഴിക്ക് ഒന്ന് വിട്ടുതന്നാല്‍ വലിയ ഉപകാരം. ഞാന്‍ അഭിനയിച്ച് സൈഡില്‍ക്കൂടി പൊക്കോളാം. എന്റെ മേല്‍ ഒരുപാട് മെസേജുകളും ഒരുപാട് ടാഗിംഗുകളും വരുന്നുണ്ട്. വായിക്കുമ്പോള്‍ എത്ര സന്തോഷമുള്ള കാര്യമല്ല. ഓള്‍റെഡി സ്ട്രഗിള്‍ ആണ് വീണ്ടും, ഒരു കരിയര്‍ ഉണ്ടാക്കാനായിട്ടുള്ള സ്ട്രഗിളിലാണ്. നിങ്ങള്‍ സഹായിക്കണം എന്നൊന്നുമല്ല ഞാന്‍ പറയുന്നത്. ഉപദ്രവിക്കാതിരുന്നാല്‍ വളരെ സന്തോഷം. ഉപദ്രവിച്ചാലാണ് സന്തോഷമെങ്കില്‍ ഉപദ്രവിക്കുക. അല്ലാതെ വേറെ വഴിയില്ലല്ലോ. സപ്പോര്‍ട്ട് ചെയ്യുന്നവരോട് നന്ദി



ഇരട്ടയുടെ പ്രചാരണത്തിന്റെ ഭാഗമായി സഹതാരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പം ദുബായില്‍ മാധ്യമപ്രവര്‍ത്തകരെ കാണുമ്പോള്‍ സോഷ്യല്‍ മീഡിയകളിലെ നിരൂപങ്ങളെ ജോജു വിമര്‍ശിച്ചിരുന്നു. രൂക്ഷമായ വിമര്‍ശനത്തെ തുടര്‍ന്ന് മുന്‍പും ജോജു സോഷ്യല്‍ മീഡിയയുമായുള്ള ബന്ധം ഉപേക്ഷിച്ചിരുന്നു. സമൂഹമാധ്യമങ്ങളുടെ അതിരുകടന്ന ഇടപെടല്‍ മലയാളസിനിമയെ ബാധിച്ചെന്ന് നടന്‍ ജോജു ജോര്‍ജ്. ഈ പ്രവണത അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇരട്ട എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി സഹതാരങ്ങള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കുമൊപ്പം ദുബായില്‍ മാധ്യമപ്രവര്‍ത്തകരെ കാണുമ്പോഴാണ് സോഷ്യല്‍ മീഡിയകളിലെ റിവ്യൂകളെ ജോജു വിമര്‍ശിച്ചത്. ഒരുപാടുപേരുടെ ജീവിതം വെച്ച് കളിക്കരുത്. സിനിമ മോശമാണെങ്കില്‍ അങ്ങനെ പറയാന്‍ പ്രേക്ഷകര്‍ക്ക് അവകാശമുണ്ടെന്നും ജോജു ജോര്‍ജ് പറഞ്ഞു.

സിനിമ കാണാതെയാണ് ചിലര്‍ സമൂഹമാധ്യമങ്ങളിലൂടെ ഓരോന്ന് പറയുന്നത്. ഒരുത്തരവാദിത്വവുമില്ലാതെയാണിവര്‍ പ്രവര്‍ത്തിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ വന്ന് പറയുന്ന കാര്യങ്ങള്‍ ചെറിയ രീതിയിലൊന്നുമല്ല ബാധിക്കുന്നത്. ഒരുപാടുപേരുടെ ജീവിതമാണ് സിനിമ. അതില്‍ ആവശ്യമില്ലാതെ കയറി കളിക്കരുത്. ഞാന്‍ ഇപ്പറഞ്ഞത് പലര്‍ക്കും ഇഷ്ടപ്പെട്ടിട്ടുണ്ടാവില്ല. പക്ഷേ എന്നെ എല്ലാവരും പൊക്കിപ്പറയുന്നുമുണ്ട് എന്നും ജോജു പറഞ്ഞു.

ജോജു ജോര്‍ജ്ജ് ആദ്യമായി ഇരട്ട വേഷത്തിലെത്തിയ ചിത്രമാണ് ഇരട്ട. നവാഗതനായ രോഹിത് എം.ജി. കൃഷ്ണനാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തത്. ജോജു ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പാപ്പു പ്രൊഡക്ഷന്‍സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (10 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (10 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (13 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (13 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (13 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (13 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (13 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (13 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (13 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (13 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (13 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (14 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends