പ്രശസ്ത ബോളിവുഡ് സംവിധായകന്‍ പ്രദീപ് സര്‍ക്കാര്‍ അന്തരിച്ചു...

പ്രശസ്ത ബോളിവുഡ് സംവിധായകന്‍ പ്രദീപ് സര്‍ക്കാര്‍ (67) അന്തരിച്ചു. ഡയാലിസിസിന് വിധേയനായിരുന്ന അദ്ദേഹത്തിന്റെ ശരീരത്തിലെ പൊട്ടാസ്യത്തിന്റെ അളവ് ഗണ്യമായി കുറഞ്ഞതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ 3.30ന് ആയിരുന്നു അന്ത്യം
അജയ് ദേവ്ഗണ്‍, മനോജ് ബാജ്പേയി,അശോക് പണ്ഡിറ്റ് തുടങ്ങി ഒട്ടേറെ സിനിമാപ്രവര്‍ത്തകര്‍ അദ്ദേഹത്തിന് ആദരാഞ്ജലി നേര്‍ന്നു.
2003 ല്‍ പുറത്തിറങ്ങിയ മുന്നാ ഭായ് എം.ബി.ബി.എസില്‍ എഡിറ്ററായാണ് പ്രദീപ് സര്‍ക്കാര്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 2005 ല്‍ പരിണീത എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തെത്തി. ഏറെ നിരൂപക പ്രശംസ നേടിയ പരിണീതയില്‍ വിദ്യാ ബാലന്‍, സെയ്ഫ് അലിഖാന്‍ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിലെ ഗാനങ്ങളും ശ്രദ്ധനേടിയിരുന്നു. ലഗാ ചുന്‍രി മേന്‍ ദാഗ്, മര്‍ദാനി, ഹെലികോപ്റ്റര്‍ ഈല എന്നിവയാണ് മറ്റു ചിത്രങ്ങള്‍.
പരിണീത, മര്‍ദാനി, ഹെലികോപ്റ്റര്‍ ഈല തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ജനഹൃദയങ്ങള്‍ കീഴടക്കിയ സംവിധായകനാണ് പ്രദീപ് സര്‍ക്കാര്‍. സംസ്‌കാരം വൈകുന്നേരം നാലിന് സാന്താക്രൂസില്‍.
"
https://www.facebook.com/Malayalivartha