ഇരുണ്ട നിറമുള്ള പെണ്‍കുട്ടികള്‍ സിനിമയില്‍ ഓഡിഷന് ചെല്ലുമ്പോള്‍ നേരിടുന്നത്?

ബോളിവുഡിലെ താരസുന്ദരിയാണ് പ്രിയങ്ക ചോപ്ര. ഇരുണ്ട നിറമുള്ള പെണ്‍കുട്ടികള്‍ സിനിമയില്‍ ഓഡിഷന് ചെല്ലുമ്പോള്‍ വെളുത്തവരാണെങ്കില്‍ വേഗം അവസരം ലഭിക്കുമായിരുന്നു എന്ന് പലപ്പോഴും പലരും പറഞ്ഞ് താന്‍ കേട്ടിട്ടുണ്ടെന്ന് പ്രിയങ്ക പറയുന്നു.
''പലപ്പോഴും സിനിമാ കഥാപാത്രങ്ങള്‍ക്കായി എന്നെ വെളുപ്പിച്ചിട്ടുണ്ട്. ഒട്ടേറെ സിനിമകളില്‍. ഒരു സിനിമയിലെ പാട്ടിന്റെ വരികളില്‍ 'പാല്‍ നിറമുള്ള പെണ്ണ്' എന്ന വിശേഷണമുണ്ടായിരുന്നു. അതിന് വേണ്ടി 'പാല്‍ പോലെ' വെളുപ്പിച്ചു'', എന്നും പ്രിയങ്ക പറഞ്ഞു.
വെള്ളിത്തിരയില്‍ എത്തിയപ്പോള്‍ തന്നെ ഡസ്‌കി എന്നാണ് വിശേഷിപ്പിച്ചിരുന്നതെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. ഒരു നടിയാകുമ്പോള്‍ സൗന്ദര്യവര്‍ധക വസ്തുക്കളുടെ പരസ്യം ചെയ്യുന്നത് കരിയറിന്റെ ഭാഗമായിരുന്നുവെന്നും അക്കാലത്ത് വിപണിയില്‍ എത്തിയിരുന്നതില്‍ ഭൂരിഭാഗം ഉത്പന്നങ്ങളും ഫെയര്‍നെസ് ക്രീമുകളായിരുന്നു എന്നും പ്രിയങ്ക പറയുന്നു.
https://www.facebook.com/Malayalivartha